»   » മോഹന്‍ലാലിന്റെ മകള്‍ തമിഴിലേക്ക്, അരങ്ങേറ്റ ചിത്രത്തിലെ നായകന്‍ ??

മോഹന്‍ലാലിന്റെ മകള്‍ തമിഴിലേക്ക്, അരങ്ങേറ്റ ചിത്രത്തിലെ നായകന്‍ ??

By: Nihara
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലെത്തിയ മറ്റൊരു താരം കൂടി നായികയാവാനുള്ള തയ്യാറെടുപ്പിലാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ എസ്തര്‍ തമിഴ് സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. നല്ലവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് എസ്തര്‍ അനില്‍ സിനിമയിലേക്ക് എത്തിയത്.

ജിത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യത്തിലൂടെയാണ് എസ്തര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ മകളായാണ് ചിത്രത്തില്‍ എസ്തര്‍ വേഷമിട്ടത്. പി കെ ബാബുരാജ് സംവിധാനം ചെയ്യുന്നമലയാള ചിത്രമായ ജമിനിയില്‍ നായികാവേഷത്തിലെത്തിയത് എസ്തറാണ്.

തുടങ്ങിയത് ബാലതാരമായി

ബാലതാരമായാണ് എസ്തര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. വയലിന്‍, കോക്ടെയില്‍, മുല്ലശ്ശേരി മാധവന്‍കുട്ടി, ദൃശ്യം തുടങ്ങിയ ചിത്രങ്ങലിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെട്ടത്.

സൂപ്പര്‍ താരങ്ങളുടെ മകളായി വേഷമിട്ടു

മോഹന്‍ലാല്‍, മമ്മൂട്ടി, അനൂപ് മേനോന്‍ തുടങ്ങിയവരുടെ മകളുടെ വേഷത്തിലാണ് എസ്തര്‍ കൂടുതല്‍ തിളങ്ങിയത്. ദൃശ്യത്തിലെ എസ്തറിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ദൃശ്യത്തിന്റെ എല്ലാ പതിപ്പിലും വേഷമിട്ടു

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ എസ്തര്‍ അനില്‍ അന്യഭാഷയിലേക്കും പ്രവേശിച്ചു. മലയാളത്തില്‍ മോഹന്‍ലാലിന്റെയും തമിഴില്‍ കമല്‍ഹസന്റെയും തെലുങ്കില്‍ വെങ്കിടേഷിന്‍രെയും മകളായി എത്തിയത് എസ്തര്‍ തന്നെയാണ്.

മോഹന്‍ലാലിന്‍റെ മകളായി ദൃശ്യത്തില്‍

ഒരു സിനിമയിലെ കുടുംബാംഗങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുകയെന്നത് അപൂര്‍വ്വമായി ഉണ്ടാകുന്ന കാര്യമാണ്. ‘ദൃശ്യ'ത്തിലെ ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തിലെ ഓരോ അംഗത്തേയും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയമകളായി അഭിനയിച്ച എസ്തര്‍ ആ കഥാപാത്രത്തിന് വലിയ കരുത്താണ് നല്‍കിയത്.

തമിഴില്‍ അരങ്ങേറാനൊരുങ്ങുന്നു

20തോളം ചിത്രങ്ങളില്‍ ബാലതാരമായി മികച്ച പ്രകടനം കാഴ്ചവച്ച എസ്തര്‍ ഇപ്പോള്‍ തമിഴില്‍ നായികവേഷം ചെയ്യാനൊരുങ്ങുകയാണ്.

പത്താം ക്ലാസുകാരിയായി കുഴലിയില്‍

കുഴലി എന്ന ചിത്രത്തില്‍ 10ാം ക്ലാസ്സില്‍ പഠിക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന എസ്തര്‍ ഇപ്പോള്‍ പഠിക്കുന്നതും 10ാം ക്ലാസ്സിലാണ്. ചേര കലൈയരശനാണ് ‘കുഴലി' സംവിധാനം ചെയ്യുന്നത്.

English summary
Esther going to act in a Tamil film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam