»   » ഇന്ത്യയില്‍ നിന്നും ആദ്യമായൊരു ബഹിരാകാശ സിനിമ തെന്നിന്ത്യയില്‍ നിര്‍മ്മിക്കുന്നു! അതും ഈ ഭാഷയില്‍!!!

ഇന്ത്യയില്‍ നിന്നും ആദ്യമായൊരു ബഹിരാകാശ സിനിമ തെന്നിന്ത്യയില്‍ നിര്‍മ്മിക്കുന്നു! അതും ഈ ഭാഷയില്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ മേഖല. തെലുങ്കില്‍ ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലി പുറത്തിറങ്ങിയതിന് പിന്നാലെ തമിഴില്‍ നിന്നും സംഘമിത്ര എന്ന പേരില്‍ പുതിയ സിനിമ വരികയാണ്. അതിനിടെ മറ്റൊരു റെക്കോര്‍ഡ് കൂടി തമിഴ് സിനിമ നേടിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ചിത്രമാണ് തമിഴില്‍ ഒരുങ്ങാന്‍ പോവുന്നത്.

ചൈനയില്‍ പോയി ഹിറ്റായ ആമിര്‍ ഖാന് അവിടുത്തെ ഫാന്‍സ് ക്ലബ്ബ് ഒരുക്കിയത് കിടിലന്‍ സമ്മാനം!

ദിലീപിനെ വിടാതെ ഹാക്കര്‍മാര്‍! മുമ്പ് കൊടുത്ത പണികളൊന്നും പോരാ ഇപ്പോള്‍ മറ്റൊരു മുട്ടന്‍ പണിയും!!!

വനമകന്‍, മിരുതാന്‍, എന്നിങ്ങനെ മികച്ച സിനിമകളില്‍ നായകനായി എത്തിയ ജയം രവി തന്നെയാണ് പുതിയ സിനിമയിലും നായകനായി എത്തുന്നത്. അതിനിടെ തമിഴിലെ മറ്റൊരു ബ്രഹ്മാന്‍ഡ ചിത്രമായ സംഘമിത്രയിലും ജയം രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടിക് ടിക് ടിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ജയം രവി തന്റെ ട്വിറ്ററിലുടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

 jayam-ravi

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവിയ്‌ക്കൊപ്പം ആരോണ്‍ അസിസ്, നിവേദ പേതുരാജ് എന്നിവരാണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. സിനിമ ആഗസ്റ്റില്‍ റിലീസ് ചെയ്യാനാണ് തയ്യാറെടുക്കുന്നത്. അതിനിടെ പുറത്ത് വിട്ട പോസ്റ്ററില്‍ ജയം രവി ബഹിരാകാശത്ത് നിന്നും അപകടത്തില്‍ പെട്ട് ഒരു കയറില്‍ തൂങ്ങി കിടക്കുന്നതായിട്ടാണ് കാണിച്ച് തരുന്നത്.

English summary
First look of Jayam Ravi-starrer 'Tik Tik Tik' out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam