twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറ്റ്‌ലി സൗകര്യപൂര്‍വ്വം വിസ്മരിച്ച ആ വാഗ്ദാനത്തേക്കുറിച്ച് ജിവി പ്രകാശ്!

    |

    രാജ റാണി, തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയനായ യുവ സംവിധായകനാണ് അറ്റ്‌ലി. സര്‍ക്കാറിന് ശേഷം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതും അറ്റ്‌ലിയാണ്. ആദ്യ രണ്ട് അറ്റ്‌ലി ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ജിവി പ്രകാശ് ആയിരുന്നു. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന ദളപതി 63, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് എആര്‍ റഹ്മാനാണ് സംഗിതമൊരുക്കുന്നത്.

    <strong> ദിലീപനെ കുടുക്കിയതിനു പിന്നിൽ ഈ സംവിധായകൻ!! രണ്ടാമൂഴം വെറും തട്ടിപ്പ്, ശ്രീകുമാർ മേനോനെതിരെ ഷോൺ </strong> ദിലീപനെ കുടുക്കിയതിനു പിന്നിൽ ഈ സംവിധായകൻ!! രണ്ടാമൂഴം വെറും തട്ടിപ്പ്, ശ്രീകുമാർ മേനോനെതിരെ ഷോൺ

    ആദ്യ രണ്ട് ചിത്രങ്ങളിലേയും ഗാനങ്ങള്‍ ഏറെ സ്വീകര്യത നേടുകയിരുന്നു. തെരിയിലെ എന്‍ ജീവനെ എന്ന ഗാനം ഇപ്പോഴും യുടൂബില്‍ മുന്നേറുകയാണ്. അതേസമയം, മെര്‍സലിലെ എആര്‍ റഹ്മാന്‍ ഗാനങ്ങള്‍ ചിത്രത്തിന് പിന്നാലെ പ്രേക്ഷക മനസില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. അറ്റ്‌ലി-ജിവി പ്രകാശ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായിരുന്നു തെരി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് സമയത്ത് ഇനിമുതല്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ജിവി പ്രകാശ് സംഗീതമൊരുക്കുമെന്ന് അറ്റ്‌ലി വാഗ്ദാനം ചെയ്തു. എന്നാല്‍ തൊട്ടടുത്ത ചിത്രത്തിലേക്ക് അറ്റ്‌ലി സംഗീത സംവിധായകനായി എആര്‍ റഹ്മാനെയാണ് തിരഞ്ഞെടുത്തത്.

    atlee

    ജിവി പ്രകാശ് നായകനാകുന്ന സര്‍വ്വം താളമയം എന്ന രാജീവ് മേനോന്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ സംഭവത്തേക്കുറിച്ച് അവതാരകന്‍ ജിവി പ്രകാശിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍ അറ്റ്‌ലി വാഗ്ദാന ലംഘനം നടത്തി എന്ന രീതിയിലല്ലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ റാണി എന്ന ചിത്രവുമായി അറ്റ്‌ലി തന്നെ സമീപിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു. അന്ന് താരങ്ങളാരും ചിത്രത്തിന്റെ ഭാഗമായിരുന്നില്ല. പിന്നീടാണ് ആര്യയും മറ്റുള്ളവരും ചിത്രത്തിലേക്ക് എത്തുന്നത്.

    പുതുമുഖ സംവിധായകരുമായി സഹകരിക്കാനാണ് തനിക്ക് ഏറെ താല്പര്യമെന്ന് ജിവി പ്രകാശ് പറഞ്ഞു. എഎല്‍ വിജയ്, വെട്രിമാരന്‍, പുഷ്‌കര്‍ ഗായത്രി എന്നിവരോടൊപ്പം താന്‍ സഹകരിച്ചത് അവരുടെ ആദ്യ ചിത്രങ്ങളിലാണെന്നും ജിവി പ്രകാശ് പറഞ്ഞു. പുതുമുഖ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു പുതിയ എനര്‍ജി ലഭിക്കും, ഒരു മാജിക്ക് സംഭവിക്കുന്നുവെന്നും ജിവി പ്രകാശ് പറഞ്ഞു.

    English summary
    GV Prakash about Atlee's promise to him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X