For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരെ ആവേശത്തിലാഴ്ത്തി വിശ്വരൂപം 2എത്തുന്നു! റിലീസിങ്ങ് തീയതി പുറത്ത്!!

  By desk
  |

  ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായി എത്തുന്ന ചിത്രം വിശ്വരൂപം 2വിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. 100കോടി ക്ലബില്‍ ഇടം നേടിയ വിശ്വരൂപത്തിന്റെ രണ്ടാംഭാഗവും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഈയിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കമല്‍ഹാസന് ചിത്രത്തിന്റെ വിജയം ഏറെ നിര്‍ണായകമാണ്.

  സിനിമ ചെയ്തിട്ട് നാലു വർഷമായി എന്ന് തോന്നുന്നില്ല!പിന്തുണയ്ക്ക് നന്ദി, നസ്രിയയുടെ പ്രതികരണം കാണൂ

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആഗസ്ത് 10നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യഭാഗത്തിലേതുപോലെ രണ്ടാംഭാഗത്തിന്റെയും രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ഹാസനാണ്.പൂജ കുമാര്‍, രാഹുല്‍ ബോസ്, കമല്‍ഹാസ്സന്‍, ആന്‍ഡ്രിയ, നാസര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യഭാഗം പോലെ ആക്ഷന്‍ ക്രൈം ത്രില്ലറാണ് രണ്ടാംഭാഗവും. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഷൂട്ടിംഗ് സമയത്തുതന്നെ രണ്ടാംഭാഗത്തിന്റെ അമ്പത് ശതമാനത്തിലേറെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. തായ്‌ലന്‍ഡ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. വൈരമുത്തുവിന്റെ വരികള്‍ക്ക് ശങ്കര്‍ മഹാദേവന്‍, ഇഹ്‌സാന്‍ നൂറാനി, ലോയ് മെന്‍ഡൊന്‍സ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്.രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍, രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  viswaroopam 2

  ആദ്യഭാഗത്തിലെന്നപോലെ ഡബിള്‍റോളിലാണ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും കമല്‍ഹാസന്‍ എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച വിശ്വരൂപം തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഡിജിറ്റല്‍ ട്രെയിലര്‍ റിലീസ് ആമിര്‍ഖാനും, തമിഴ് പതിപ്പിന്റെ റിലീസ് ശ്രുതി ഹസ്സനുമാണ് നിര്‍വ്വഹിക്കുന്നത്. തെലുങ്കില്‍ എന്‍ടി ആര്‍ ആണ് ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. തമിഴ് പതിപ്പും ഡബ് ചെയ്യ്ത തെലുങ്ക് പതിപ്പും രാജുകമല്‍ ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുല്‍ തിവാരിയും കമലും ചേര്‍ന്നാണ് വിശ്വരൂപം 2വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ശങ്കര്‍ എഹ്‌സാന്‍ ലോയ് ആയിരുന്നു ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിതെങ്കില്‍ ഇത്തവണ ജിബ്രാന്‍ ആണ് രണ്ടാം ഭാഗത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് വിശ്വരൂപം രണ്ടാം ഭാഗത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

  viswaroopam2 film

  2013ല്‍ പ്രദര്‍ശനത്തിനെത്തിയ വിശ്വരൂപത്തിന്റെ രണ്ടാംഭാഗമാണ് വിശ്വരൂപം 2. കമല്‍ഹാസനെ കൂടാതെ പൂജ കുമാര്‍, രാഹുല്‍ബോസ്, ആന്‍ഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഏറെ നാള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
  കമല്‍ഹാസന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിനെതിരെ
  വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ച് ചില മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. തമിഴ്‌നാട്ടിലെ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെതുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞുവെക്കുകയും ചെയ്യ്തിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യ്തിരുന്നു. മദ്രാസ് ഹൈക്കോടതി ഡിബിന്‍ബഞ്ച് ചിത്രത്തിന്റെ പ്രദര്‍ശാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷന്‍ബെഞ്ച് അത് സ്റ്റേ ചെയ്യ്തു. തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാംസ്‌കാരിക ഭീകരവാദമാണെന്ന് കമല്‍ പ്രതികരിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സിപിഐഎം, സിപിഐ നോതൃത്വവും ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.

  Kamal haasan

  English summary
  kamalhaasans viswaroopam2 movie releasing date announced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X