»   » ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?

ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?

Written By:
Subscribe to Filmibeat Malayalam

കീര്‍ത്തന പാര്‍ത്ഥിപന്റെ വിവാഹം ഉറപ്പിച്ചു. അതേത് കീര്‍ത്തന പാര്‍ത്ഥിപന്‍ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എന്തെന്നാല്‍ ഈ പേര് ഒരിക്കല്‍ മാത്രമേ പ്രേക്ഷകര്‍ ടൈറ്റില്‍ കാര്‍ഡില്‍ കണ്ടിരിയ്ക്കൂ. പേര് കാണിക്കുമ്പോള്‍ സീറ്റുറപ്പിയ്ക്കുന്നവര്‍ക്ക് അതുമറിയില്ല...

നസ്‌റിയയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞ് ആരാണെന്നറിയാമോ, ഭാവനയുടെ വിവാഹത്തില്‍ താരമായ കുഞ്ഞ്!!

എന്നാല്‍ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ അമുദ എന്ന് പറഞ്ഞാല്‍ ആരും അറിയാതിരിക്കില്ല. അതെ മണിരത്‌നം സംവിധാനം ചെയ്ത കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ വികൃതിക്കാരിയായ അമുദയായി എത്തിയ കീര്‍ത്തനയുടെ കല്യാണം ഉറപ്പിച്ചു.

കല്യാണം ഉറപ്പിച്ചു

നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും (വിവാഹ മോചിതരായി) മകളായ കീര്‍ത്തനയുടെ വിവാഹം വരുന്ന മാര്‍ച്ച് 8, വനിതാ ദിനത്തില്‍ നടക്കും. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് വിവാഹം.

വിവാഹം വിളിച്ചു തുടങ്ങി

പാര്‍ത്ഥിപന്‍ മകളുടെ കല്യാണം വിളിച്ചു തുടങ്ങി എന്നാണ് അറിയുന്നത്. രജനികാന്ത്, കമല്‍ ഹസന്‍, എ ആര്‍ റഹ്മാന്‍ തുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്കെല്ലാം കല്യാണ ക്ഷണപ്പത്രം നല്‍കിക്കഴിഞ്ഞു.

ഒരു ചിത്രം, ഒരേ ഒരു ചിത്രം

2002 ല്‍ പുറത്തിറങ്ങിയ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ഒരേ ഒരു ചിത്രത്തില്‍ മാത്രമേ കീര്‍ത്തന അഭിനയിച്ചിട്ടുള്ളൂ. ശ്രീലങ്കന്‍ വംശജയ്ക്ക് ജനിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തന നേടി.

നായികയായി വിളിച്ചു

കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിന് ശേഷം പഠനത്തിരക്കിലേക്ക് പോയ കീര്‍ത്തന വളര്‍ന്നപ്പോള്‍, രണ്ട് തവണ മണിരത്‌നം നായികയായി വിളിച്ചിരുന്നുവത്രെ. എന്നാല്‍ കീര്‍ത്തന അഭിനയിക്കാന്‍ തയ്യാറായില്ല

അന്ന് പറഞ്ഞത്

എനിക്കിനിയും മണിരത്‌നത്തിന് കീഴില്‍, അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. എനിക്ക് മറ്റൊരു മണിരത്‌നം ആകാനാണ് ആഗ്രഹം എന്ന് പറഞ്ഞാണ് കീര്‍ത്തന നായികാ വേഷങ്ങള്‍ നിരസിച്ചത്.

സഹസംവിധായികയായി

കീര്‍ത്തന തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അത് മണിരത്‌നം സാധിച്ചു കൊടുത്തു. അങ്ങനെ മണിരത്‌നത്തിന്റെ സഹ സംവിധായികയായി കാട്ര് വെളിയിടൈ എന്ന ചിത്രത്തില്‍ കീര്‍ത്തന പ്രവൃത്തിച്ചിരുന്നു.

English summary
Keerthana Parthiban marriage fixed

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam