»   » രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

By: Rohini
Subscribe to Filmibeat Malayalam

അമ്മ മേനകയെ പോലെ തന്ന ഇപ്പോള്‍ തമിഴകത്ത് രെക്ക കെട്ടി പറക്കുകയാണ് കീര്‍ത്തി സുരേഷ്. തമിഴില്‍ മുന്‍നിരനായികയായി ഉയരുന്ന കീര്‍ത്തി തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വാക്കുകള്‍ അവഗണിച്ചാണ് തന്റെ അഭിനയ ജീവിതം തുടരുന്നത്.

രജനികാന്തിനൊപ്പം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കീര്‍ത്തിയുടെ അമ്മ മേനക. എന്തിരന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് രജനി കേരളത്തിലെത്തിയപ്പോള്‍ മേനക അദ്ദേഹത്തിനൊരു കത്തെഴുതി. സമയം കിട്ടുമ്പോള്‍ കാണാന്‍ അനുവദിയ്ക്കാമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു എഴുത്ത്, തുടര്‍ന്ന് വായിക്കൂ..

രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

മേനകയുടെ കത്ത് കിട്ടിയതും രജനി അവരെ ഫോണില്‍ വിളിച്ചു. നേരില്‍ കാണാം എന്ന് പറഞ്ഞു.

രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

സൂപ്പര്‍സ്റ്റാര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിദേശത്ത് പഠിയ്ക്കുന്ന മകള്‍ കീര്‍ത്തിയെ മേനക വിളിച്ചറിയിച്ചു അറിയിച്ചു. അടുത്ത ഫ്‌ളൈറ്റില്‍ തന്നെ കീര്‍ത്തി കേരളത്തിലെത്തി.

രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

അങ്ങനെ കീര്‍ത്തി സുരേഷും മേനകയും രജനികാന്തിനെ കണ്ടു. കീര്‍ത്തിയെ കണ്ടതും രജനികാന്ത് പറഞ്ഞു, 'മകള്‍ അതിസുന്ദരിയാണ്. സിനിമയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരും. പക്ഷെ അഭിനയിപ്പിക്കേണ്ട. ആലോചിച്ചൊരു തീരുമാനം എടുക്കൂ' എന്ന്.

രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

രജനിയുടെ വാക്കുകള്‍ കേട്ട കീര്‍ത്തി ഞെട്ടി. എങ്ങനെയെങ്കിലും പഠനം പൂര്‍ത്തിയാക്കി അഭിനയത്തിലേക്കിറങ്ങാന്‍ കാത്തിരിയ്ക്കുന്ന കീര്‍ത്തിയ്ക്ക് ആകെ വിഷമമായി.

രജനികാന്തിന്റെ വാക്ക് അനുസരിക്കാത്ത കീര്‍ത്തി സുരേഷ്

മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കീര്‍ത്തി തന്റെ വിഷമം അമ്മയോട് പറയുകയും ചെയ്തു. അപ്പോള്‍ മേനക മകളെ സമാധാനിപ്പിച്ചു. 'രജനി സര്‍ ആ അര്‍ത്ഥത്തിലൊന്നുമായിരിക്കില്ല പറഞ്ഞത്. നീ വിഷമിക്കേണ്ട. നിനക്ക് അഭിനയിക്കാന്‍ യോഗമുണ്ടെങ്കില്‍ അത് സംഭവിച്ചിരിയ്ക്കും' എന്നാണ് മേനക മകളോട് പറഞ്ഞത്.

English summary
Keerthi Suresh refuses to listen Rajinikanth
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam