»   » പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു

Posted By: Naveen Kumar
Subscribe to Filmibeat Malayalam

 പ്രശസ്ത ഗാനരചയിതാവ് നാമുത്തുകുമാര്‍(41) അന്തരിച്ചു. തമിഴ് സിനിമയിലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ ഗാന രചയിതാവാണ് നാ മുത്തുകുമാര്‍. മഞ്ഞപ്പിത്തത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

'വീരാ നാടായ്' എന്ന ചിത്രത്തിലെ ഗാനങ്ങല്‍ക്ക് വരികള്‍ എഴുതിയാണ് അദ്ദേഹം സിനിമ ലോകത്ത് ചുവട് വച്ചത്. നാ മുത്തുകുമാര്‍ അഞ്ച് ദിവസമായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. റാം സംവിധാനം ചെയ്ത തങ്കമീങ്കര്‍ എന്ന ചിത്രത്തിലെ ' ആനന്ദ യാഴൈ മീട്ടുകിറാന്‍,' വിജയിയുടെ സയ്‌വത്തിലെ 'അഴകേ അഴകേ' എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിട്ടുണ്ട്.

na-muthukumar

ആയിരത്തിലധികം സിനിമകള്‍ക്ക് നാ മുത്തുകുമാര്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. വാരണം ആയിരം, വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, അഴകിയ തമിഴ്മകന്‍, യാരടീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസ്പട്ടണം, ദൈവ തിരുമകന്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.

ഗജനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തിന് മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന വാര്‍ഡ് നേടികൊടുത്തു. തല അജിത് അഭിനയിച്ച കിരീടം സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയതും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.

English summary
Lyricist Na Muthukumar passes away.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam