»   » തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

Posted By:
Subscribe to Filmibeat Malayalam

യുവത്വങ്ങള്‍ക്കിടയില്‍ തരംഗമായി മാറിയ മലയാള ചിത്രം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് റീമേക്ക് ടീസര്‍ പുറത്തിറങ്ങി. മീണ്ടും ഒരു കാതല്‍ കഥൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇഷ തല്‍വാര്‍ തന്നെയാണ് നായിക. പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്‌സാണ് മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രത്തെ അവതിരിപ്പിക്കുന്നത്.

എന്നാല്‍ മിത്രം ജവഹറാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തമിഴകത്തെ തിയേറ്ററുകളില്‍ തിളങ്ങുന്ന വിജയ് ചിത്രം തെറിയുമായി ചെറിയൊരു ബന്ധമുണ്ട്. വിജയ് ചിത്രം തെറിയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ജിവി പ്രകാശും പ്രൊഡ്യൂസറുമായാണ് ആ ബന്ധം. തുടര്‍ന്ന് വായിക്കൂ...

തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

ജിവി പ്രാകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 50ാംമത്തെ ചിത്രമായിരുന്നു വിജയ് ചിത്രം തെറി. അതിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും ജിവി പ്രകാശ് തന്നെയാണ്. ജിവി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 51ാംമത്തെ ചിത്രമാണ് മീണ്ടും ഒരു കാതതല്‍ കഥൈ.

തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

സംഗിലി മുരുകന്‍ നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് കെലൈ പുലി ഇന്റര്‍നാഷ്ണലാണ്. വിജയ് ചിത്രം തെറിയുടെ നിര്‍മ്മാണം കെലൈ പുലി എസ് താണുവായിരുന്നു.

തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

വാള്‍ട്ടര്‍ ഫിലിംപ്‌സ്, ഇഷ തല്‍വാര്‍ എന്നിവര്‍ക്ക് പുറമെ അര്‍ജ്ജുനന്‍, മനോജ് കെ ജയന്‍, തലൈ വാസല്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

നിവിന്‍ പോളിയെയും ഇഷ തല്‍വാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2012ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് തടത്തിന്‍ മറയത്ത്.

തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കിങിന് വിജയ് ചിത്രം തെറിയുമായുള്ള ബന്ധം?

മീണ്ടും ഒരു കാതല്‍ കഥൈ ചിത്രത്തിന്റെ ടീസര്‍ കാണൂ...

English summary
'Meendum Oru Kadhal Kadhai' attachment with 'Theri'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam