മീരാജാസ്മിന്റെ കാമുകന് 45 വയസ്സ്

By Aswathi

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മീരാ ജസാമിന്‍ സിനിയില്‍ സജീവമാകുന്നത്. മലയാളത്തിന് പുറമെ തമിഴിലുമുണ്ട് രണ്ട് ചിത്രങ്ങള്‍. മലയാളത്തില്‍ ഒന്നുമിണ്ടാതെ, തമിഴില്‍ ഇങ്ക എന്ന സൊല്ലുത് എന്നീ ചിത്രങ്ങളാണ് ഉടന്‍ റിലീസ് ചെയ്യുന്നത്. ഒന്നും മിണ്ടാതെയില്‍ ജയറാമിന്റെ ഭാര്യയായി അഭിനയിക്കുന്ന മീര ഇങ്ക എന്ന സൊല്ലുത് എന്ന ചിത്രത്തില്‍ നാല്‍പ്പത്തിയഞ്ചുകാരന്റെ കാമുകിയായാണ് എത്തുന്നത്.

പ്രശസ്ത നടന്‍ വിടിവി ഗണേഷ് മീരയുടെ കാമുകനായി അഭിനയിക്കുന്നു. ഇതിലെന്താണ് അത്ഭുതം എന്നാവും. അമ്പതുകാരനായി മോഹന്‍ലാലിന്റെ കാമുകിയായല്ലേ രസതന്ത്രത്തില്‍ മീര അഭിനയിച്ചത്. പക്ഷെ അതില്‍ വയസ്സിന് പ്രാധാന്യം നല്‍കിയിരുന്നില്ലല്ലോ എന്ന മറു ചോദ്യവുമുണ്ട്.

Inga Enna Solludhu

ചിമ്പു, സന്താനം, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നു. വിണൈ താണ്ടി വരുവായ, പോടാ പോടി, വാനം തുടങ്ങിയ ചിമ്പവും വിടിവി ഗണേഷും ഒന്നിച്ച ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ശ്രീനാഥ്, പാണ്ഡിരാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

വിന്‍സെന്റ് ശെല്‍വ സംവിധാനം ചെയ്യുന്ന ഇങ്ക എന്ന സൊല്ലുത് ഒരു നായികാ പ്രധാന്യമുള്ള ചിത്രമാണ്. വിടിവി ഗണേഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ആര്‍ ഡി രാജശേഖരാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X