»   » ആരാധകര്‍ക്ക് നിരാശ, വിഷ്ണുവര്‍ദ്ധന്‍ ചിത്രത്തില്‍ അജിത്തും മോഹന്‍ലാലും ഒന്നിക്കില്ല

ആരാധകര്‍ക്ക് നിരാശ, വിഷ്ണുവര്‍ദ്ധന്‍ ചിത്രത്തില്‍ അജിത്തും മോഹന്‍ലാലും ഒന്നിക്കില്ല

Posted By:
Subscribe to Filmibeat Malayalam

വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തല അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനെ പരിഗണിച്ചിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

മേജര്‍ രവി, ജിബു ജേക്കബ്, ബി ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകര്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ പ്രോജക്ടുകള്‍. കൂടാതെ ഇപ്പോള്‍ തെലുങ്ക് ചിത്രം ജനതാഗാരേജിന്റെ തിരക്കിലുമാണ് താരം. അതിനിടെ പുതിയ പ്രോജക്ടുകളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് അറിയുന്നത്.

Mohanlal to star with Thala Ajith

തമിഴ്‌നാട്ടിലെ പ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധപ്പെട്ടതാണ് വിഷ്ണുവര്‍ദ്ധന്റെ പുതിയ ചിത്രം. ഭാഷ, ജെന്റില്‍മാന്‍, കാതലന്‍, ജീന്‍സ്, നായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലകുമാരനാണ് വിഷ്ണുവര്‍ദ്ധന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

2014ല്‍ അജിത്തിനെ നായകനാക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാലും അത് നടന്നില്ല.

English summary
Mohanlal to star with Thala Ajith in Vishnuvardhan's next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam