»   » മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു; റൊമാന്‍സോ റൊമാന്‍സ്

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു; റൊമാന്‍സോ റൊമാന്‍സ്

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ റൊമാന്റിക് ചിത്രങ്ങളുടെ രാജാവാണ് മണിരത്‌നം. അലൈയ്പ്പായുതേ, ഗീതാഞ്ജലി തുടങ്ങി ഒടുവില്‍ റിലീസ് ചെയ്ത ഓ കാദല്‍ കണ്മണിവരെ അതിനുദാഹരണം.

സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

പുതിയ ചിത്രവും ഒരു ഗംഭീര പ്രണയ ചിത്രമായിരിയ്ക്കും എന്നതിന് ഒരു സംശയവും വേണ്ട. കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

 kaatru-veliyidai

കാട്ര് വെളിയിടൈ എന്നാണ് ചിത്രത്തിന്റെ പേര്. നായകന്‍ കാര്‍ത്തിയുടെ മുഖത്തിന്റെ പകുതിയും നായികയുടെ മുഖത്തിന്റെ കാല്‍ഭാഗവും പോസ്റ്ററില്‍ കാണാം. ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിലെ നായിക. പോസ്റ്റര്‍ വളരെ കളര്‍ഫുള്‍ ആയിട്ടും റൊമാന്റിക്കായിട്ടും അനുഭവപ്പെടുന്നു.

വൈരമുത്തുവിന്റെ വരികള്‍ക്ക് എആര്‍ റഹ്മാന്‍ ഈണം നല്‍കുന്ന മനോഹര ഗാനങ്ങള്‍ ചിത്രത്തിലുണ്ടാവും. രവി വര്‍മനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് (ജൂലൈ ഏഴ്) ഊട്ടിയില്‍ ആരംഭിച്ചു.

English summary
The title of director Mani Ratnam's next film has been officially confirmed with the first look poster released today. Yes, as reported earlier, the much revered filmmaker has taken the first line of a popular love poem of the revolutionary poet Mahakavi Bharathiyar. The film has been titled as 'Kaatru Veliyyidai'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X