»   »  ബ്രമാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ വീണ്ടുമെത്തുന്നു

ബ്രമാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ വീണ്ടുമെത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലി വീണ്ടുമെത്തുന്നു. തമിഴില്‍ അജിത്ത് നായകനായി എത്തുന്ന ചിത്രമാണ് രാജമൗലി അടുത്തയായി സംവിധാനം ചെയ്യാന്‍ പോകുന്നത്.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പുതിയ പ്രോജക്ടും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്. എന്നാല്‍ തമിഴിന് പുറമേ തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ അജിത്തിന് പകരം നായകനായി എത്തുന്നത് അല്ലു അര്‍ജ്ജുന്‍ ആയിരിക്കും.

ss-rajamouli

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കുറച്ച് ഭാഗങ്ങളുടെ വര്‍ക്കുകള്‍ ബാക്കിയുള്ളതിനാല്‍ തന്നെ, പുതിയ ചിത്രത്തിന്റെ പ്രോജക്ട് അടുത്ത വര്‍ഷമാണ് ആരംഭിക്കുക എന്നാണ് അറിയുന്നത്.

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴിടക്കി, നിറഞ്ഞ സദസ്സോടെ തന്നെയാണ് ഇപ്പോഴും തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. രണ്ടാ ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക.

English summary
Here's the latest on Thala Ajith. Buzz is that the director and writer of the mega hit Baahubali, SS Rajamoui.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam