»   » Rajinikanth: കാല രാഷ്ട്രീയം പറയാന്‍ വരുന്നു! മമ്മൂട്ടി ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം!

Rajinikanth: കാല രാഷ്ട്രീയം പറയാന്‍ വരുന്നു! മമ്മൂട്ടി ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം!

Written By:
Subscribe to Filmibeat Malayalam

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രണ്ട് ബിഗ് ബജറ്റ് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എന്തിരന്റെ രണ്ടാം ഭാഗമായി റോബോ 2.0 വരുമ്പോള്‍ മറ്റൊരു കൊലമാസ് സിനിമയായി കാല വരികയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും കഴിഞ്ഞ മാസം അഡാറ് ടീസര്‍ പുറത്തിറക്കിയിരുന്നു.

Nazriya: തിരിച്ച് വന്നപ്പോള്‍ നസ്രിയ ആളാകെ മാറി! നായികയില്‍ നിന്നും മറ്റൊരു ചുവട് വെപ്പുമായി നടി!

ഗ്യാങ്ങ്സ്റ്റര്‍ സിനിമയായി വരുന്ന കാലയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നതും പാ രഞ്ജിത്ത് തന്നെയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ കാല അഥവ കറുപ്പ് തന്നെയാണ് സിനിമയുടെ ഇതിവൃത്തം. കറുത്ത നിറമുള്ള വസ്ത്രവും കൂളിംഗ് ഗ്ലാസുമായി രജനികാന്തിന്റെ ലുക്ക് ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാല റിലീസിനൊരുങ്ങുകയാണ്.

കാല

റോബോ 2.0 ആദ്യം റിലീസിന് എത്തുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അതിന് മുന്‍പ് കാല വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത് രജനികാന്ത് നായകനാവുന്ന സിനിമയാണ് കാല അഥവ കാല കരികാലന്‍. സിനിമയില്‍ നിന്നും അഡാര്‍ ടീസര്‍ ഇറക്കിയിരുന്നു. ടീസര്‍ ഹിറ്റായതിന് പിന്നാലെ സിനിമയുടെ റിലീസിന് വേണ്ടി ആരാധകരുടെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 27 നായിരിക്കും കാല തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുന്നത്. ഓദ്യോഗികമായി തന്നെ വാര്‍ത്ത പുറത്ത് വിട്ടിട്ടുണ്ടെങ്കിലും റിലീസിന് മറ്റെന്തെങ്കിലും തടസം ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

കാലയുടെ രാഷ്ട്രീയം

ഇന്ത്യ മുഴുവനും ആകാംഷ ഉണര്‍ത്തിയാണ് കാല വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറില്‍ ഈ രാജ്യം വൃത്തിയുള്ളതും പരിശുദ്ധവുമാക്കണമെന്നുമുള്ള വില്ലന്റെ ഡയലോഗ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. താന്‍ ഒറ്റക്കാണെന്നും എതിരാളികളോട് കൂട്ടമായി വരാന്‍ വെല്ലുവിളിക്കുന്നതുമായ ഡയലോഗും ഹിറ്റായിരുന്നു. കറുപ്പ് നിറത്തിലുള്ള തമിഴ്‌നാടിന്റെ വൈകാരികതയിലൂടെയാണ് സിനിമ കടന്ന് പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല തന്റെ സിനിമ കറുത്ത മനുഷ്യന്റെ കഥയാണ് പറയുന്നതെന്ന് രജനികാന്തും പറഞ്ഞിരുന്നു. ഇതോടെ കാല വ്യക്തമായ രാഷ്ട്രീയത്തോടെയാണ് വരുന്നതെന്ന കാര്യത്തില്‍ ചില സൂചനകള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ നാന പഠേക്കറാണ് വില്ലനായി അഭിനയിക്കുന്നത്.

അംബേദ്ക്കറിന്റെ സാന്നിധ്യം

തമിഴ്‌നാട്ടുകാരുടെ രക്ഷക്കെത്തുന്ന നായകന്റെ കഥ പറയുന്ന കാലയില്‍ അംബേദ്ക്കറിന്റെ സാന്നിധ്യം ഉള്ളതായി തമിഴ്‌നാട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ രംഗങ്ങളില്‍ മമ്മൂട്ടിയായിരിക്കും അംബേദ്ക്കറുടെ വേഷത്തില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സംവിധായകന്‍ തന്നെ വ്യക്തമായ മറുപടി പറഞ്ഞിരുന്നു. കാലയില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു. മമ്മൂട്ടിയുടെ തിരക്കുകള്‍ ആയിരിക്കാം അതിന് കഴിയാതെ പോയതെന്നാണ് ആരാധകര്‍ പറയുന്നത്. കാലയിലൂടെ സാധിച്ചില്ലെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് തനിക്ക് ആഗ്രഹമുള്ളതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

റോബോ 2.0

എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി റോബോ 2.0 എന്ന സിനിമയും നിര്‍മ്മിച്ചിരുന്നു. രജനികാന്തിനൊപ്പം ആമിര്‍ ഖാനാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമി ജാക്‌സണാണ് ചിത്രത്തിലെ നായിക. 450 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ ബിഗ് റിലീസ് സിനിമകളുടെ കൂട്ടത്തിലാണ്. എസ് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു സയന്‍സ് ഫിക്ഷനാണ്. ഒരേ സമയം തമിഴിലും ഹിന്ദിയിലും നിര്‍മ്മിക്കുന്ന സിനിമ മൊഴിമാറ്റി ലോകത്ത് തന്നെ പല ഭാഷകളിലും എത്തുമെന്നാണ് പറയുന്നത്. ദീപാവലിയ്ക്ക് റിലീസിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആമിര്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ദീപാവലിയ്ക്ക് എത്തുമെന്നും റോബോ 2. വരുന്നതിനാല്‍ സിനിമയുടെ റിലീസ് മാറ്റി വെച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

Mohanlal: റെയ്ബാന്‍ ഗ്ലാസും, മീശയും, ലാലേട്ടനെ സൂചിപ്പിക്കാന്‍ ഇതിലും വലുത് മറ്റെന്ത് വേണം!

English summary
Rajinikanth's kaala going all out to release the film on April 27

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X