»   »  ''എന്നെ മദ്യ ലഹരിയില്‍ നിന്നും മുക്തനാക്കാന്‍ അദ്ദേഹം കുറെ പരിശ്രമിച്ചു'' -രജനീകാന്ത്

''എന്നെ മദ്യ ലഹരിയില്‍ നിന്നും മുക്തനാക്കാന്‍ അദ്ദേഹം കുറെ പരിശ്രമിച്ചു'' -രജനീകാന്ത്

By: Pratheeksha
Subscribe to Filmibeat Malayalam

തന്റെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തെ വെളിച്ചത്തുകൊണ്ടുവരികയാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ഒരു കാലത്ത് താന്‍ മദ്യത്തിനടിമയും ചെയിന്‍ സ്‌മോക്കറുമായിരുന്നെന്നും തന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത് നടന്‍ ശിവകുമാറാണെന്നും രജനി പറയുന്നു.

ശിവകുമാറിന്റെ 75ാം ജന്മദിനത്തില്‍ രജനി സ്വന്തം കൈപ്പടയിലെഴുതിയ ആശംസക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. തന്നെ മദ്യ വിമുക്തനാക്കാന്‍ ശിവകുമാര്‍ ധാരാളം പരിശ്രമിച്ചിരുന്നെന്നും അഭിനയത്തെ ഗൗരവത്തെ സമീപിക്കാന്‍ അദ്ദേഹം എപ്പോഴും ഓര്‍മ്മപ്പെടുത്തുമായിരുന്നെന്നും രജനീകാന്ത് പറയുന്നു. 

Read more: മോഹന്‍ലാലിനോടും രജനീകാന്തിനോടും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ വില്ലനാര്?

rajini-31

മദ്യ ലഹരിയില്‍ മോചിപ്പിക്കാന്‍ ഡി അഡിക്ഷന്‍ സെന്റര്‍ എന്ന ഉപായം ചൂണ്ടിക്കാട്ടിയത് അദ്ദേഹമായിരുന്നെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവവചനങ്ങളായാണ് കാണുന്നതെന്നുമാണ് രജനി ആശംസാ കുറിപ്പില്‍ പറയുന്നത്.

പ്രിയപ്പെട്ട ശിവകുമാര്‍ സര്‍, എന്ന് ആരംഭിക്കുന്ന രണ്ട് പേജുള്ള കത്ത് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.ഭുവന ഒരു കേള്‍വിക്കുറി ,കവിക്കുയില്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

English summary
rajinikanth writes about his drinking problem on the occassion of actor shivakumars birthday celebration
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam