»   » റെമോയ്ക്ക് വേണ്ടി ഇറങ്ങിയ അസാധ്യമൊരു മ്യൂസിക് ആല്‍ബം, ഇത് തീര്‍ത്തും വ്യത്യസ്തം, കാണൂ..

റെമോയ്ക്ക് വേണ്ടി ഇറങ്ങിയ അസാധ്യമൊരു മ്യൂസിക് ആല്‍ബം, ഇത് തീര്‍ത്തും വ്യത്യസ്തം, കാണൂ..

By: Rohini
Subscribe to Filmibeat Malayalam

സിനിമ ഇനിയും എന്തൊക്കെ മാറ്റങ്ങളെ കാത്തിരിയ്ക്കുന്നു. പോസ്റ്ററുകള്‍ മാത്രമുണ്ടായിരുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍, സോഷ്യല്‍ മീഡിയ സജീവമായതോടെ ട്രെയിലറിലൂടെയും ടീസറിലൂടെയും ഫസ്‌റ്‌ലുക്ക് പോസ്റ്ററിലൂടെയുമൊക്കെ നവീകരിക്കപ്പെട്ടു. ഇപ്പോള്‍ പാട്ടുകള്‍ക്കും ഇത്തരമൊരു പ്രമോഷന്‍ പരിപാടി ഒരുങ്ങിയിരിക്കുകയാണ്. അതിന് തുടക്കം കുറിക്കുകയാണ് റെമോ എന്ന തമിഴ് ചിത്രം.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സിരിക്കാതെ എന്ന് തുടങ്ങുന്ന പാട്ടിന് പ്രമോഷന്‍ നല്‍കിയിരിക്കുന്നത് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ്. തമിഴകത്തിന്റെ യുവ തരംഗം അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ആ ഈണം എങ്ങിനെ അനിരുദ്ധിന്റെ മനസ്സിലേക്ക് വരുന്നു എന്നതാണ് മ്യൂസിക് ആല്‍ബത്തില്‍ കാണിക്കുന്നത്.

 remo

യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് ചിത്രത്തിന്റെ ഗാനരചയ്താവ്. ബോളിവുഡ് പോപ് ഗായകന്‍ അര്‍ജ്ജുന് കനുങ്കോയും, ശ്രിനിഥി വെങ്കിടേഷുമാണ് പാട്ട് പാടിയിരിയ്ക്കുന്നത്. ചിത്രത്തിലെ നായികാ നായകന്മാരായ ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഈ മ്യൂസിക് ആല്‍ബത്തിലും എത്തുന്നു. പ്രഭു രാധാകൃഷ്ണനാണ് മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ശിവകാര്‍ത്തികേയന്‍ ഒരു സ്ത്രീവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകചയും റെമോയ്ക്കുണ്ട്. ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും. ഇപ്പോള്‍ മ്യൂസിക് ആല്‍ബം കാണാം.

English summary
Watch the incredibly classy Promotional Song video of Sirikkadhey from Remo directed by Prabhu Radhakrishnan, in the music of Anirudh Ravichander.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam