»   » താരപുത്രി ശ്രുതി ഹാസനെ സിനിമയില്‍ നിന്നും പുറത്താക്കി! ചിത്രത്തില്‍ നയന്‍താര നായികയാവുന്നു!

താരപുത്രി ശ്രുതി ഹാസനെ സിനിമയില്‍ നിന്നും പുറത്താക്കി! ചിത്രത്തില്‍ നയന്‍താര നായികയാവുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലിക്ക് ശേഷം തമിഴില്‍ നിന്നും ബ്രഹ്മാന്‍ഡ ചിത്രം വരികയാണ്. സംഘമിത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമ സുന്ദര്‍ സി എന്ന സംവിധായകനാണ് സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസന്‍ നായികയായി ഒരുങ്ങിയ സിനിമയില്‍ നിന്നും നടിയെ മാറ്റിയിരുന്നു.

ഇത് സ്ത്രീയുടെ വിജയത്തിന്റെ മാറ്റൊലി! വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു

സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തുന്നതിനിടെയാണ് ശ്രുതിയെ സിനിമയില്‍ നിന്നും മാറ്റിയത്. എന്നാല്‍ താന്‍ സ്വയം ചിത്രത്തില്‍ നിന്നും മാറുകയാണെന്നായിരുന്നു ശ്രുതി പറയുന്നത്. ശ്രുതിക്ക് പകരം സംഘമിത്രയിലഭിനയിക്കാന്‍ പുതിയ നടിയെ കണ്ടെത്തിയിരിക്കുകയാണ്.

സംഘമിത്രിയില്‍ നയന്‍താര നായികയാവുന്നു

സംഘമിത്രയില്‍ നായികയായി അഭിനയിക്കാന്‍ പോവുന്നത് നയന്‍താരയാണെന്നാണ് തമിഴ് മാധ്യമങ്ങളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറുന്നത്. ശ്രുതി ഹാസന്‍ അഭിനയിക്കാനൊരുങ്ങിയിരുന്ന കഥാപാത്രത്തെയായിരിക്കും നയന്‍സ് അവതരിപ്പിക്കുക.

ശ്രുതിയുടെ പിന്മാറ്റം

സംഘമിത്രയില്‍ അഭിനയിക്കുന്നതിന് മുന്നൊരുക്കമായി ശ്രുതി ഹാസന്‍ കുതിര സാവാരിയും വാള്‍ പയറ്റുമെല്ലാം പഠിച്ചിരുന്നു. അതിനൊപ്പം സംഘമിത്രയ്ക്ക് വേണ്ടി കാന്‍ ഫിലിം ഫെസ്റ്റിവലിലും ശ്രുതി പങ്കെടുത്തിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ശ്രുതി മാറിയതിനെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.

ശ്രുതിയെ സിനിമയില്‍ നിന്നും പുറത്താക്കി

ശ്രുതിയെ സിനിമയില്‍ നിന്നും പുറത്താക്കി എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ താന്‍ സ്വയം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ശ്രുതി തന്നെ പ്രതികരണം അറിയിച്ചിരുന്നു.

ചിത്രത്തിന്റെ ബജറ്റ് 250 കോടി

എ ഡി 8-ാം നൂറ്റാണ്ടിലെ ചരിത്രത്തെ ഉള്‍പ്പെടുത്തിയാണ് സിനിമ തയ്യാറാക്കുന്നത്. സംഘമിത്രയുടെ നിര്‍മാണം 250 കോടി ചിലവിട്ടിട്ടാണ്. ചിത്രത്തില്‍ ജയം രവിയും ആര്യയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലേക്ക് നയന്‍താരയും എത്തുകയാണെന്നാണ് വാര്‍ത്തകള്‍

English summary
Recent reports say that actress Nayanthara has been approached to be part of the Magnum Opus 'Sangamithra' which will be helmed by Sundar C.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam