»   » റോബോട്ടിക് സ്‌പൈഡറുമായി മഹേഷ് ബാബുവും മുരുകദോസും!!! ത്രില്ലിംഗ് ടീസര്‍ കാണാം...

റോബോട്ടിക് സ്‌പൈഡറുമായി മഹേഷ് ബാബുവും മുരുകദോസും!!! ത്രില്ലിംഗ് ടീസര്‍ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമ പ്രേമികളുടെ ഇഷ്ട കഥാപാത്രമായ മഹേഷ് ബാബുവിന്റെ പുതിയ ചിത്രം സ്‌പൈഡറിന് വേണ്ടി ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുകയാണ്. തമിഴ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം ടീസറിന് ലഭിച്ചിരിക്കുന്നത്. 

മരിച്ച് ജീവിച്ച താരങ്ങളില്‍ ഇനി ഷാരുഖും!!! മരണം, പാരിസില്‍ വിമാനപകടത്തില്‍???

പറഞ്ഞ് കേട്ടതൊക്കെ വ്യാജം, സത്യം ഇതാ!!! പ്രഭാസ് അനുഷ്‌ക ബന്ധത്തിന് സാധ്യതയേറുന്നു???

spyder

അഞ്ച് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ചിത്രം സെപ്തംബര്‍ 30ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ ഏറ്റവും മര്‍മ്മ പ്രധാനമായ ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷന്‍ ചിത്രീകരണം ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്റലിജെന്‍സ് ഓഫീസറുടെ വേഷത്തിലാണ് മഹേഷ് ബാബു സ്‌പൈഡറില്‍ എത്തുന്നത്. ടെക്‌നോളജിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 

Spyder

100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം മാസ് ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് മഹേഷ് ബാബു ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഡ്യൂപ്പുകള്‍ പോലും ചെയ്യാന്‍ മടിച്ച അപകടകരമായ ആക്ഷന്‍ രംഗം തെല്ലും ഭയമില്ലാതെ മഹേഷ് ബാബു അവതരിപ്പിച്ചെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ റുപിന്‍ സുചക് പറഞ്ഞു. സാമന്ത, കാജല്‍, പരിണിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 

Spyder

തെലുങ്കില്‍ ഹിറ്റായ മഹേഷ് ബാബു ചിത്രങ്ങള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയ് ആയിരുന്നു. ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങള്‍ മഹേഷ് ബാബു തെലുങ്കില്‍ ഹിറ്റാക്കിയ ചിത്രങ്ങളുടെ തമിഴ് റീമേക്ക് ആയിരുന്നു. 

English summary
Mahesh Babu has a sweet surprise for his fans today as the South sensation has revealed the first promo of his upcoming film Spyder.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam