»   » നയന്‍ താര -വിഘ്‌നേഷ് ഗോസിപ്പ് പ്രണയ കഥയ്ക്ക്‌ ഉത്തരം കിട്ടി

നയന്‍ താര -വിഘ്‌നേഷ് ഗോസിപ്പ് പ്രണയ കഥയ്ക്ക്‌ ഉത്തരം കിട്ടി

Posted By:
Subscribe to Filmibeat Malayalam

നയന്‍താരയുടെ പുതിയ ചിത്രമായ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ ഒട്ടേറെ ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവയ്ക്ക് ഒപ്പം എടുത്ത ഒരു സെല്‍ഫിയാണ് നയന്‍താരയെ പ്രശ്നത്തിലാക്കിയത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് നേരത്തെ സംശയം ഉണ്ടായിരുന്നതൊക്കെ ഈ അടുത്ത് തീരാന്‍ പോകുകയാണ്. നയന്‍താരയുടെ ഇപ്പോഴത്തെ കാമുകന്‍ വിഘ്‌നേഷ് ശിവയാണോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. ഇടയ്ക്ക് വച്ച് ചില ഗോസിപ്പുകള്‍ വന്നെങ്കിലും പ്രേക്ഷകര്‍ക്ക് ഇപ്പോഴാണ് വിശ്വാസമായത്.

വിഘ്‌നേഷ് ശിവനാണ് ഇപ്പോഴത്തെ നയന്‍താരയുടെ കാമുകന്‍ എന്ന് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. എന്നാല്‍ അന്ന് ഇത് സത്യമാണോ എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ നാന്‍ താ റൗഡിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രേക്ഷകര്‍ കാത്തിരുന്ന ഉത്തരം ലഭിച്ചത്.

nayanthara

ഒക്ടോബര്‍ 21 ന് റിലിസ് ആകുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരങ്ങളുടെ പ്രണയകഥയ്ക്ക് വിരാമമായത്. വാര്‍ത്താ സമ്മേളനത്തില്‍ ചെറിയ ഹിന്റ് മാത്രമേ കിട്ടിയിരുന്നുള്ളുവെങ്കിലും പ്രേക്ഷകരുടെ സംശയം തീര്‍ന്നു എന്നു തന്നെ പറയാം.

പ്രതീപനാണ് ഈ കാര്യം വെളിപ്പെടുത്തിയത്. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നേരത്തെ ഗോസിപ്പുകള്‍ വന്നെങ്കിലും അതൊക്കെ വിഘ്‌നേഷ് ശിവന്‍ തീര്‍ത്തും തരും എന്നാണ് ഇദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നാനും റൗഡി താന്ർ എന്ന ചിത്രം പ്രണയക്കഥയാണെങ്കിലും ഇവര്‍ക്കിടയിലെ പ്രണയ കഥയ്ക്കും ഈ സിനിമയുടെ റിലീസോടെ തുടക്കമാവും എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

English summary
Nayan thara vighnesh relationship confirm,stars got answer their gossip. Naanum Rowdythaan press meet has just got over. But gossip mongers have got their bit from the press meet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam