Don't Miss!
- News
'മോദിയോട് ഇഷ്ടമുണ്ട്, മോദിക്കൊപ്പം പട്ടം പറത്തിയത് തെളിയിക്കാൻ അന്ന് സെൽഫിയില്ലല്ലോ'; ഉണ്ണി മുകുന്ദൻ
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
സൂര്യയ്ക്ക് അസുഖം സ്ഥിരീകരിച്ചു, ചികിത്സയിലാണ്, ഭയത്തിന് നമ്മളെ തളര്‍ത്താനാവില്ലെന്ന് നടന്
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് സൂര്യ. നടിപ്പിന് നായകനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. തനിക്ക് കൊവിഡ് ബാധിച്ചുവെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. ഇതോടെ ആരാധകരും പരിഭ്രാന്തരായിരുന്നു.
നിരവധി പേരാണ് താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചെത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഭയപ്പെടാനില്ലെന്നും പ്രാര്‍ത്ഥനകളുണ്ടെന്നും അവര്‍ കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമെല്ലാം സൂര്യയെക്കുറിച്ച് ചോദിച്ചെത്തിയതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രതികരണവുമായെത്തിയത്. അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് അടുത്ത സുഹൃത്ത് വ്യക്തമാക്കിയിരുന്നു.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

ട്വീറ്റ്
എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുകയാണ്. ജീവിതം ഇതുവരെയും സാധാരണ നിലയിൽ ആയിട്ടില്ല എന്ന കാര്യം മറക്കരുത്. ഭയത്തിന് നമ്മളെ തളർത്താനാകില്ല. അതിനൊപ്പം തന്നെ സുരക്ഷയും, ശ്രദ്ധയും അനിവാര്യമാണ്. നമുക്ക് പിന്തുണ നൽകുന്ന ഡോക്ടർമാർക്ക് നന്ദിയും സ്നേഹവുമെന്നായിരുന്നു സൂര്യ കുറിച്ചത്. തമിഴിലായിരുന്നു ട്വീറ്റ്. ക്ഷണനേരം കൊണ്ടായിരുന്നു ട്വീറ്റ് വൈറലായി മാറിയത്.

അസുഖം
പാണ്ടിരാജിനൊപ്പമുള്ള സിനിമയില്‍ അഭിനയിക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു സൂര്യ. അതിനിടയിലായിരുന്നു താരത്തിന് അസുഖം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. സൂര്യ ആരോഗ്യവാനായി തിരിച്ചെത്തുന്നതിനായി സിനിമാപ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും കാത്തിരിക്കുകയാണ്.

നവരസ
ആന്ത്രോളജി വിഭാഗത്തിലുള്ള നവരസയിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ഭാഗത്തിലായിരുന്നു സൂര്യ വേഷമിട്ടത്. പ്രയാഗ മാര്‍ട്ടിനായിരുന്നു നായികയായെത്തിയത്. 9 സംവിധായകരുടെ കഥകളുമായാണ് നവരസ എത്തുന്നത്.

സഹതാരങ്ങളും
ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും സൂര്യയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചെത്തിയിട്ടുണ്ട്. ധനുഷ് , ജയം രവി, ഖുശ്ബു, ശന്തനു, തുടങ്ങിയവരെല്ലാം സൂര്യയുടെ ട്വീറ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു എല്ലാവരും കുറിച്ചത്. താരങ്ങളുടെ കമന്റുകളെല്ലാം സൂര്യയുടെ ആരാധകരും ശ്രദ്ധിച്ചിരുന്നു.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു