»   » രജനികാന്തിനേയും മറികടന്ന് വിജയ്... 100 കോടി ക്ലബ്ബിലും ഇനി വിജയ് തന്നെ ദളപതി!

രജനികാന്തിനേയും മറികടന്ന് വിജയ്... 100 കോടി ക്ലബ്ബിലും ഇനി വിജയ് തന്നെ ദളപതി!

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമ ലോകത്ത് രജനികാന്ത് റെക്കോര്‍ഡുകളെന്നും നോണ്‍ രജനികാന്ത് റെക്കോര്‍ഡുകളെന്നും രണ്ട് തരം റെക്കോര്‍ഡുകളുണ്ട്. എന്നാല്‍ നോണ്‍ രജനി റെക്കോര്‍ഡുകള്‍ എന്നും രജനി റെക്കോര്‍ഡുകള്‍ക്ക് ഒരുപടി താഴെ തന്നെയായിരുന്നു. ആരാധകര്‍ ദളപതി എന്ന് വിളിക്കുന്ന രജനികാന്ത് എന്ന താരത്തിന്റെ വലിപ്പം അതില്‍ നിന്ന് മനസിലാക്കാവുന്നതേയുള്ളു.

മോഹന്‍ലാല്‍ ഇല്ലാതെ ഒടിയന്റെ മൂന്നാമങ്കം തുടങ്ങി... 30കാരനായി 'സ്ലിം ലാലേട്ടന്‍' എത്താന്‍ വൈകും?

നിവിന്‍ പോളിയെ അത്രയ്ക്ക് ബോധിച്ചോ? ബോബി സഞ്ജയ് ഇല്ലാത്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും നിവിന്‍?

എന്നാല്‍ രജനികാന്ത് റെക്കോര്‍ഡിനെ നോണ്‍ രജനി ചിത്രം മറികടന്നിരിക്കുകയാണ്. ദളപതി എന്ന വിളിപ്പേര് പോലും സ്വന്തമാക്കി രജനികാന്തിന്റെ റെക്കോര്‍ഡിനെ പിന്നിലാക്കിയിരിക്കുകയാണ് ഇളയദളപതിയില്‍ നിന്നും ആരാധകരുടെ ദളപതിയായി മാറിയ വിജയ്. മെര്‍സല്‍ ആണ് രജനികാന്തിന്റെ പല റെക്കോര്‍ഡുകളേയും പിന്നിലാക്കാന്‍ വിജയ്ക്ക് കൂട്ടായത്. കരിയറിലെ ആദ്യ 200 കോടി ചിത്രത്തിനൊപ്പം 100 കോടി ക്ലബ്ബിലും രജനിയെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്.

നൂറ് കോടി ക്ലബ്ബ്

ഒരു പിടി സൂപ്പര്‍ താരങ്ങളും മികച്ച അഭിനേതാക്കളുമുള്ള തമിഴ് സിനിമയില്‍ 100 കോടി എന്ന ബോക്‌സ് ഓഫീസ് മാജിക്ക് അക്കം പിന്നിട്ട ആറ് താരങ്ങള്‍ മാത്രമെ തമിഴ്‌നാട്ടിലുള്ളു. അതില്‍ ഏറ്റവും മുന്നില്‍ ദളപതി വിജയ് ആണ്. രജനികാന്ത്, സൂര്യ, അജിത്, വിക്രം, കമല്‍ഹാസന്‍ എന്നിവരാണ് മറ്റ് അഞ്ച് പേര്‍. വിക്രത്തിന് രണ്ടും കമല്‍ഹാസന് ഒരു ചിത്രവും മാത്രമാണ് 100 കോടി ക്ല്ബ്ബിലുള്ളത്.

ഒന്നാമനായി വിജയ്

നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള വിജയ് ആണ്. ആറ് വിജയ് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്. വിജയ് നായകനായി എത്തിയ ആറ് ചിത്രങ്ങളാണ് ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയാണ് ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ വിജയ് ചിത്രം. 2012ലാണ് ചിത്രം തിയറ്ററിലെത്തിയത്.

സൂപ്പര്‍ സംവിധായകര്‍

വിജയ് എന്ന താരത്തെ ഏറ്റവും അധികം നൂറ് കോടി ക്ലബ്ബിലെത്തിച്ചതിന്റെ ക്രെഡിറ്റ് എആര്‍ മുരുകദോസിനും ആറ്റ്‌ലിക്കുമാണ്. രണ്ട് പ്രാവശ്യമാണ് ഇവരുടെ ചിത്രങ്ങള്‍ 100 കോടി പിന്നിട്ടത്. വിജയ് ഇവര്‍ക്കൊപ്പം ആകെ ചെയ്തതും രണ്ട് ചിത്രങ്ങള്‍ വീതമാണെന്നതും ഏറെ കൗതുകകരം. വിജയ്‌യെ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിച്ചത് ഏആര്‍ മുരുകദോസാണെങ്കില്‍ 200 കോടി ക്ലബ്ബിലെത്തിച്ചത് ആറ്റ്‌ലിയുടെ മെര്‍സലാണ്.

ഇതാണ് വിജയ്‌യുടെ 100 കോടി ചിത്രങ്ങള്‍

തുപ്പാക്കി മുതല്‍ മെര്‍സല്‍ വരെ ആറ് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിലെത്തിയ വിജയ് ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയാണ് ആദ്യ 100 കോടി ചിത്രം. തുപ്പാക്കിക്ക് ശേഷം ഏആര്‍ മുരുകദോസ് സംവിധാനം ചെയ്ത കത്തിയാണ് രണ്ടാമത്തെ ചിത്രം. 2014ലാണ് കത്തി തിയറ്ററിലെത്തിയത്. പരാജയമായി മാറിയ ചിംബുദേവന്‍ ചിത്രം പുലിയാണ് 100 കോടി പിന്നിട്ട മൂന്നാമത്തെ ചിത്രം. 118 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 102 കോടി കളക്ഷന്‍ നേടിയിരുന്നു. ആറ്റ്‌ലി ചിത്രം തെരി 2016ലും ഭരതന്‍ ചിത്രം ഭൈരവ, ആറ്റ്‌ലി ചിത്രം മെര്‍സല്‍ എന്നിവ 2017ലും 100 കോടി പിന്നിട്ടു.

200 കോടിയില്‍ മുന്നില്‍

100 കോടി ക്ലബ്ബില്‍ മുന്നില്‍ വിജയ് ആണെങ്കില്‍ 200 കോടിയില്‍ മുന്നില്‍ നില്‍ക്കുന്നത് രജനികാന്താണ്. നാല് 100 കോടി ചിത്രങ്ങള്‍ ഉള്ള രജനികാന്തിന് അതില്‍ രണ്ടും 200 കോടി ചിത്രങ്ങളാണ്. എന്തിരന്‍, കബാലി എന്നിവയാണ് 200 കോടി ക്ലബ്ബിലെത്തിയ രജനി ചിത്രങ്ങള്‍. ഐ എന്ന ഒറ്റ ചിത്രവുമായി 200 കോടി ക്ലബ്ബില്‍ വിക്രമും ഇടം നേടിയിട്ടുണ്ട്. ആകെ നാല് തമിഴ് ചിത്രങ്ങ്‌ളാണ് 200 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്.

ഒപ്പത്തിനൊപ്പം അജിത്

തമിഴ് ആരാധകരുടെ സ്വന്തം തല അജിത്തും 100 കോടി ക്ലബ്ബ് റെക്കോര്‍ഡുകളില്‍ വിജയ്ക്ക് പിന്നാലെയുണ്ട്. ആരംഭം എന്ന വിഷ്ണുവര്‍ദ്ധന്‍ ചിത്രത്തിലൂടെയാണ് അജിത് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. പിന്നാലെ ശിവയ്‌ക്കൊപ്പം ഒന്നിച്ച വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടം നേടിയ അജിത് ചിത്രങ്ങളാണ്. നാല് അജിത് ചിത്രങ്ങളാണ് ഇതുവരെ 100 കോടി ക്ലബ്ബിലെത്തിയിട്ടുള്ളത്. ഇതിലെ മൂന്ന് ചിത്രങ്ങളുമൊരുക്കിയ ശിവയ്‌ക്കൊപ്പമാണ് അജിത്തിന്റെ പുതിയ ചിത്രവും.

വിട്ടുകൊടുക്കാതെ സൂര്യയും

100 കോടി ക്ലബ്ബിന്റെ മത്സരത്തില്‍ ഒട്ടും പിന്നിലല്ലാതെ സൂര്യയും ഉണ്ട്. സൂര്യയുടെ കരിയറിലെ ബിഗ് ബ്രേക്കായ ആക്ഷന്‍ പോലീസ് സ്‌റ്റോറി സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി 100 കടന്ന സൂര്യ ചിത്രം. മൂന്നാം ഭാഗമായി പിന്നാലെ എത്തിയ എസ്3യും 100 കടന്നു. വില്ലനായും നായകനായും സൂര്യ മൂന്ന് വേഷങ്ങളിലെത്തിയ 24 എന്ന സയന്റിഫിക് ചിത്രത്തിന് തിയറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രവും 100 കോടി കടന്നു.

English summary
Vijay on the top of more 100 crore movies in Tamil cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam