For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌നേഹയെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചത് അന്നേരമാണ്; അച്ഛനെ സമ്മതിപ്പിക്കാന്‍ 6 മാസമെടുത്തെന്ന് നടന്‍ പ്രസന്ന

  |

  തമിഴിലെ പ്രമുഖ താരദമ്പതിമാരാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് നടി സ്‌നേഹയും ഭര്‍ത്താവും നടനുമായ പ്രസന്നയും. അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തോളം സുഹൃത്തുക്കളെ പോലെ കഴിയുകയും ചെയ്തു. ശേഷം രണ്ടാളും പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

  തങ്ങളുടെ പ്രണയത്തെ കുറിച്ച് സ്‌നേഹയും പ്രസന്നയും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയിലെ കെമിസ്ട്രി റെഡിയാവുന്നതിന് വേണ്ടി ക്രഷ് കോഴ്‌സ് എടുക്കാന്‍ വരെ സംവിധായകന്‍ താരങ്ങളോട് പറഞ്ഞിരുന്നു. അത് സീരിയസായി എടുത്തതോടെ ഇരുവരും പ്രണയത്തിലായെന്നാണ് പ്രചരിക്കുന്ന കഥയില്‍ പറയുന്നത്.

  2008 ലാണ് പ്രസന്നയും സ്നേഹും ആദ്യമായി സംസാരിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. ഇതിനിടെ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തില്‍ മാധ്യമങ്ങൡ വാര്‍ത്ത വന്നിരുന്നു. അക്കാലത്ത് ശരിക്കും രണ്ടാളും സുഹൃത്തുക്കള്‍ തന്നെയായിരുന്നു. സൗഹൃദം ഒരു വര്‍ഷത്തോളം നീണ്ടപ്പോഴാണ് അവരുടെ ബന്ധത്തത്തിന്റെ തീവ്രത രണ്ടാളും തിരിച്ചറിയുന്നത്. ഇരുവരും അത് പ്രകടിപ്പിക്കുകയും ചെയ്തു.

  Also Read: സുഖമില്ലാതെ നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു? ഭര്‍ത്താവിന്റെ കുക്കിങ് പണിയാക്കിയെന്ന് റിപ്പോര്‍ട്ടുകൾ

  അങ്ങനെ പ്രണയിച്ച് തുടങ്ങി അധികം വൈകാതെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ തന്നെ വിവാഹം കഴിക്കാന്‍ രണ്ടാളും തീരുമാനിച്ചു. 2012 മാര്‍ച്ചില്‍ വിവാഹം നടക്കുമെന്നാണ് അന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. പക്ഷേ 2012 മേയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം. ഇപ്പോള്‍ പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം സന്തോഷത്തോടെ കൊണ്ട് പോവുകയാണ്. ഒപ്പം രണ്ട് മക്കള്‍ കൂടി വന്നതോടെ സന്തുഷ്ട കുടുംബമായി.

  Also Read: വിവാഹ ശേഷമുള്ള പ്രണയങ്ങളും ദാമ്പത്യത്തിൻ്റെ തകർച്ചക്ക് കാരണമായി; 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സനല്‍ കുമാർ

  തുടക്കത്തില്‍ സ്‌നേഹയും പ്രസന്നയും തമ്മില്‍ അത്ര അടുപ്പത്തിലാവാതെ പോയതിനും കാരണമുണ്ട്. സ്നേഹ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നായകനായി പ്രസന്നയെ തീരുമാനിച്ചു. പെട്ടെന്ന് ആ തീരുമാനം മാറ്റി മറ്റൊരു നടനെയാക്കി. എന്നാലത് സ്‌നേഹയുടെ നിര്‍ദ്ദേശപ്രകാരമുള്ള മാറ്റമായിരുന്നെന്നാണ് അറിഞ്ഞത്. ഇതോടെ അവരോട് ദേഷ്യം തോന്നി. സത്യത്തില്‍ സ്‌നേഹ പോലും അറിയാത്ത കാര്യമായിരുന്നു അത്.

  Also Read: വേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻ

  ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ് സ്‌നേഹയെന്ന് പ്രസന്ന പറഞ്ഞത്. അവള്‍ക്ക് സാധാരണക്കാരിയാകാനാണ് താല്‍പര്യമെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദത്തിലായി. ഞാനൊരു സിനിമാ നടിയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. വീട്ടുകാര്‍ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാമെന്ന് കരുതിയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാം എന്ന് കരുതി.

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  എന്നാല്‍ സ്നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ചതായി പ്രസന്ന പറഞ്ഞു. എന്നാല്‍ തന്റെ വീട്ടില്‍ അച്ഛനെ സമ്മതിപ്പിക്കാന്‍ ആറ് മാസമെടുത്തതായി പ്രസന്ന വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാളുടെയും ജാതിയാണ് തടസ്സമായത്. ഞങ്ങള്‍ ബ്രാഹ്മാണന്മാരും സ്നേഹ നായിഡുവും ആയിരുന്നെന്ന് നടന്‍ പറഞ്ഞു.

  Read more about: sneha prasanna
  English summary
  Throwback: Do You Know? How Tamil Actress Sneha And Prasanna Fall In Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X