»   » തൃഷ വീണ്ടും മലയാളിയാവുന്നു

തൃഷ വീണ്ടും മലയാളിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Trisha
മലയാളത്തിലേക്കുള്ള തൃഷയുടെ വരവും കാത്തിരിയ്ക്കുന്ന ഒരുപാടു പേരുണ്ടിവിടെ... വരുംവരും എന്നു പറയുന്നതല്ലാതെ അത് അടുത്തൊന്നും സംഭവിയ്ക്കുന്ന ഒരു ലക്ഷണവും കാണാനില്ല. കാര്യമിങ്ങനെയാണെങ്കിലും തൃഷ വീണ്ടും മലയാളിയാവുകയാണ്....

പാലക്കാട്ടുകാരിയായ തൃഷ എങ്ങനെ വീണ്ടും മലയാളിയാവുമെന്നായിരിക്കും ഇപ്പോള്‍ ലോചിയ്ക്കുന്നത്. സംഭവം വേറൊന്നുമല്ല, പുതിയ തമിഴ് ചിത്രത്തില്‍ ഒരു മലയാളിപ്പൊണ്ണിന്റെ വേഷമാണ് തൃഷയ്ക്ക്..

ജയംരവി നായകനാവുന്ന ഭൂലോകത്തിലാണ് തൃഷ വീണ്ടും മലയാളിയാവുന്നത്. ഇതിന് മുമ്പ് ഗൗതം മേനോന്റെ ഹിറ്റ് ചിത്രമായ വിണ്ണൈ താണ്ടി വാരുവായയില്‍ തൃഷ മലയാളിയായ ക്രിസത്യന്‍ പെണ്‍കുട്ടിയായി തൃഷ അഭിനയിച്ചിരുന്നു. ചിമ്പുവിന്റെ നായികയായ ജെസ്സിയെന്ന കഥാപാത്രം തൃഷയ്ക്ക് ഏറെ പരും പൊരുമയും നേടിക്കൊടുക്കുകയും ചെയ്തു.

ഇപ്പോള്‍ കേരളത്തില്‍ നിന്നും ചെന്നൈയില്‍ പഠിയ്ക്കാനെത്തുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഭൂലോകത്തില്‍ തൃഷ അവതരിപ്പിയ്ക്കുന്നത്. കഥാപാത്രത്തിന്റെ പശ്ചാത്തലം ഏറെ സിനിമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും സൂചനയുണ്ട്.

പതിവു പോലെ മലയാളം കലര്‍ന്ന തമിഴിലാണ് തൃഷ ഈ ചിത്രത്തിലും സംസാരിയ്ക്കുക. ഒരു ടിപ്പിക്കല്‍ മലയാളിപ്പൊണ്ണിന്റെ വേഷവും സുന്ദരിയ്ക്കുണ്ടാവും. ഇതു കണ്ടെങ്കിലും പാവം മലയാളി പ്രേക്ഷകന്റെ വിഷമം കുറയുമെന്ന് കരുതാം.

English summary
Trisha's next film Boologam, opposite Jayam Ravi, Trisha is again playing a Malayali girl who comes to Chennai for her studies
Please Wait while comments are loading...

Malayalam Photos

Go to : More Photos