»   »  പുലി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

പുലി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോഴേ ഇന്റര്‍നെറ്റില്‍ എത്തുന്നത് പതിവാണ്. ഇപ്പോഴിതാ ചിമ്പു ദേവന്‍ സംവിധാനം ചെയ്ത വിജയ് ചിത്രം പുലിയുടെ തിയേറ്റര്‍ പതിപ്പ് ഇന്റര്‍നെറ്റില്‍. പ്രമുഖ തമിഴ് സൈറ്റുകളിലാണ് പുലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രേമം സിനിമ അപലോഡ് ചെയ്ത റോക്കേഴ്‌സാണ് പുലിയും ഇന്റര്‍നെറ്റില്‍ അപലോഡ് ചെയ്തതെന്ന് പറയുന്നു. മൂന്ന് ലക്ഷം ആളുകളാണ് ഇതിനോടകം പുലി ഇന്റര്‍നെറ്റ് വഴി കണ്ടത്.

vijay-puli

കഴിഞ്ഞ ആഴ്ച ഇറങ്ങിയ ജയം രവിയുടെ തനിയൊരുവന്‍, മായ,തൃഷ ഇല്ല്യാന നയന്‍താര എന്നീ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ തരംഗമായി മാറിയ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പിയും നേരത്തെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നതാണ്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് യുടെ പുലിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചു വരുന്നത്. ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് പുലി തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്.

English summary
vijay's puli in internet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam