»   » അന്നേ അറിയാമായിരുന്നു കര്‍ണ്ണന്‍ ചെയ്യുമെന്ന്, ടാറ്റൂ കാണിച്ച് വിക്രമിന്‍റെ പ്രതികരണം, വീഡിയോ കാണൂ!

അന്നേ അറിയാമായിരുന്നു കര്‍ണ്ണന്‍ ചെയ്യുമെന്ന്, ടാറ്റൂ കാണിച്ച് വിക്രമിന്‍റെ പ്രതികരണം, വീഡിയോ കാണൂ!

Posted By:
Subscribe to Filmibeat Malayalam

തന്റെ മനസ്സിലെ സ്വപ്‌ന സിനിമയായ കര്‍ണ്ണന്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണെന്ന് ആര്‍ എസ് വിമല്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. തമിഴകത്തിന്റെ സ്വന്തം താരമായ വിക്രമിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. മഹാവീര്‍ കര്‍ണന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് ഒരുക്കുന്നത്.

സുചിച്ചേച്ചി ധൈര്യം തന്നു, ലാലേട്ടന് ആകാംക്ഷയായിരുന്നു, പ്രണവിനെ ആദിയാക്കിയ സംവിധായകന്‍ പറയുന്നു!

ആദിയില്‍ ഡ്യൂപ്പിനെ വെക്കണമെന്ന് മോഹന്‍ലാല്‍, പക്ഷേ പ്രണവ് സമ്മതിച്ചില്ല, കൈ മുറിഞ്ഞപ്പോള്‍ പേടിച്ചു

സംവിധായകനില്‍ നിന്നും തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ വിക്രമിന് ആശങ്കയായിരുന്നു. പിന്നീടാണ് താരം സിനിമയുമായി മുന്നോട്ട് പോവാമെന്ന് അറിയിച്ചത്. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മഹാവീര്‍ കര്‍ണനായി മാറുന്നതിന് വേണ്ട തയ്യാറെടുപ്പുകളിലാണ് വിക്രം എന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്തു നിന്നും ലഭിക്കുന്നത്.

ടാറ്റുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍

കൈയ്യിലെ ടാറ്റുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് വിക്രം നല്‍കിയത്. സൂര്യന്റെ ടാറ്റുവാണ് താരത്തിന്റെ കൈയ്യിലുള്ളത്. എപ്പോഴെങ്കിലും കര്‍ണ്ണന്‍ ചെയ്യേണ്ടി വരുമെന്ന് അറിയാമായിരുന്നു. അതാണ് ഇത് തന്നെ കുത്തിയതെന്നായിരുന്നു ചിയാന്റെ മറുപടി.

ഇതിന് പിന്നില്‍

ചരിത്രപരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അത്തരമൊരു ആഗ്രഹത്തിന്റെ ഭാഗമായാണ് കൈയ്യില്‍ സൂര്യനെ വരച്ചതെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിക്രമിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിമലിന്റെ അവതരണം

മഹാഭാരതത്തിലെ കര്‍ണ്ണന്റെ കഥയെ വ്യത്യസ്തമായാണ് സംവിധായകന്‍ സമീപിച്ചിട്ടുള്ളത്. തുടക്കത്തില്‍ ഈ കഥാപാത്രത്തെക്കുറിച്ച് തനിക്കും ആശങ്കയുണ്ടായിരുന്നുവെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

വിക്രമിന്റെ അഭിമുഖം

പുതിയ ചിത്രമായ സ്‌കെച്ചിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു വിക്രം. അതിനിടയിലാണ് സിനിമാഡാഡി ഓണ്‍ലൈന് അഭിമുഖം നല്‍കിയത്. താരങ്ങളടക്കം നിരവധി പേര്‍ വിക്രമിന്റെ അഭിമുഖം ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണൂ

അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോ കാണൂ.

English summary
Vikram is talking about Mahavir Karna

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X