»   » തമിള്‍ റോക്കേഴ്‌സിന് പൂട്ടു വീഴാന്‍ ദിവസങ്ങള്‍ മാത്രം, വിശാല്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് !!

തമിള്‍ റോക്കേഴ്‌സിന് പൂട്ടു വീഴാന്‍ ദിവസങ്ങള്‍ മാത്രം, വിശാല്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാവ്യവസായത്തെ ഒന്നടങ്കം തകര്‍ക്കുന്ന വ്യാജപതിപ്പ് ഭീഷണി ഉയര്‍ത്തുന്ന തമിള്‍ റോക്കേഴ്‌സിനെ പൂട്ടുമെന്ന് മുന്‍പ് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ അറിയിച്ചിരുന്നു. സൂര്യ ചിത്രം സിങ്കം 3 ലൈവ് സ്ട്രീമിങ്ങ് നടത്തിയപ്പോഴായിരുന്നു താരം ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. റിലീസിങ്ങ് സിനിമകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് തടയിടുമെന്ന് വിശാല്‍ അന്നേ പ്രഖ്യാപിച്ചതായിരുന്നു. ുതിയ ചിത്രമായ തുപ്പരിവാളന്റെ പ്രചാരണ പരിപാടികള്‍ക്കിടയിലാണ് താരം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഓഗസ്റ്റ് രണ്ടാം വാരത്തില്‍ പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുമെന്ന് താരം അറിയിച്ചിട്ടുണ്ട്. സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്നും അവന്‍ എവിടെയാണെന്നുമുള്ള കാര്യത്തെക്കുറിച്ച് അപ്പോള്‍ അറിയിക്കാം എന്നും വിശാല്‍ പറഞ്ഞു. തുപ്പരിവാളില്‍ കുറ്റാന്വേഷകനായാണ് താന്‍ വേഷമിടുന്നത്. പൈറസിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ താന്‍ ഒരു കുറ്റാന്വേഷകനായി മാറിയെന്നും താരം പറയുന്നു.

Vishal

തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തെ തന്നെ ഒന്നടങ്കം കാര്‍ന്നു തിന്നിരുന്ന തമിള്‍ റോക്കേഴ്‌സ് റിലീസിങ്ങ് സിനിമകള്‍ക്ക് എന്നും ഭീഷണി ഉയര്‍ത്തിയിരുന്നു. ലൈവ് സ്ട്രീമിങ്ങ് ഉള്‍പ്പടെ സിനിമയുടെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. സിനിമാ വ്യവസായത്തിന് ശരിക്കും ആശ്വാസം നല്‍കുന്നൊരു വാര്‍ത്തയാണ് വിശാല്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

English summary
Vishal is talking about Tamil rockers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X