»   » ലളിതം.. സുന്ദരം.. ഗംഭീരം; പന്തയക്കോഴിയിലെ നായികയുടെ മനോഹര വിവാഹ ഫോട്ടോകള്‍ കാണൂ...

ലളിതം.. സുന്ദരം.. ഗംഭീരം; പന്തയക്കോഴിയിലെ നായികയുടെ മനോഹര വിവാഹ ഫോട്ടോകള്‍ കാണൂ...

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് നടി പൂജ ഉമാശങ്കറിന്റെ വിവാഹം കഴിഞ്ഞു. ശ്രീലങ്കന്‍ ബിസിനസുകാരന്‍ പ്രഷാന്‍ ഡേവിഡാണ് വരന്‍. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമിപ്യത്തില്‍ ലളിതമെന്ന് തോന്നിയ്ക്കുന്ന ആര്‍ഭാഡ വിവാഹമായിരുന്നു.

പന്തയക്കോഴി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയായ പൂജ, സിനിമയില്‍ നിന്ന് കുറേ നാളുകളായി വിട്ടു നില്‍ക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ. വിവാഹ ഫോട്ടോകള്‍ കാണാം.

വരനും വധുവും

ശ്രീലങ്കന്‍ സ്വദേശിയാണ് പൂജയും. ശ്രീലങ്കയില്‍ വച്ചാണ് വിവാഹം നടന്നത്.

സിനിമയില്‍ പൂജ

2003 ല്‍ ജെജെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ വെള്ളിത്തിരയില്‍ എത്തിയത്. മാധവന്‍ നായകനായ ചിത്രത്തില്‍ സെക്കന്റ് ഹീറോയിനായിരുന്നു പൂജ. തമിഴിന് പുറമെ സിന്‍ഹള, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍

നരേന്‍ നായകനായി എത്തിയ പന്തയക്കോഴി എന്ന ചിത്രത്തിലൂടെയാണ് പൂജയെ മലയാളികള്‍ക്ക് പരിചയം.

സിനിമകള്‍ കുറഞ്ഞത്

ജന്മദേശമായ ശ്രീലങ്കയില്‍ കഴിയേണ്ടത് കൊണ്ട് പൂജയ്ക്ക് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു. സിനിമകള്‍

സിനിമയില്‍ നിന്ന് മാറി നിന്നു

കുറച്ച് വര്‍ഷങ്ങളായി വാണിജ്യ സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്ന പൂജ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2013 ല്‍ റിലീസ് ചെയ്ത വിടിയും മുന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചു. സിംഹള ഭാഷയില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ വിജയം നേടി.

2014 ല്‍ മുടങ്ങിപ്പോയ വിവാഹം

2014 ല്‍ ശ്രീലങ്കന്‍ മോഡലായ ദീപക് ഷണ്‍മുഖാനന്ദനുമായി പൂജയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

English summary
Indian-Sri Lankan actress Pooja Umashankar who has primarily appeared in Tamil films as well as Sinhala tied the knot with a prominent businessman during a ceremony held at the Havelock City today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam