»   » ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

Posted By:
Subscribe to Filmibeat Malayalam

ഒരാളുടെ കഴിവും പ്രതിഭയും നന്മയും തിരിച്ചറിയാന്‍ ആ വ്യക്തിയുടെ മരണം വരെ കാത്തിരിക്കണം എന്ന അവസ്ഥ. ഇതു മലയാള ചലച്ചിത്ര ലോകത്തിന്റെ പൊന്നോമന പുത്രന്‍ കലാഭവന്‍ മണിക്ക് എന്തു കൊണ്ടും അനുയോജ്യം. നല്ലൊരു കലാകാരനായിട്ടും കലാഭവന്‍ മണിക്ക് അര്‍ഹിക്കുന്ന പുരസ്‌കാരങ്ങളും പ്രശംസയും കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നു തന്നെ പറയാം.

Read more: നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

ഇതു കലാഭവന്‍ മണി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ചെയ്തതൊന്നും ഇതുവരെ ലോകം അംഗീകരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കണ്ണീരോടെ കലാഭവന്‍ മണി പറഞ്ഞിരുന്നു. കൈരളി ചാനലിലെ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ ഒരിക്കല്‍ മണി എത്തുകയുണ്ടായി. അന്ന് മണി പറഞ്ഞ തന്റെ ജീവിതവും അനുഭവവും പലരും കേള്‍ക്കാതെയും കാണാതെയും പോയിട്ടുണ്ട്. ഒരിക്കല്‍ കൂടി മണിയുടെ ആ വാക്കുകള്‍  കേള്‍ക്കാം. നിറകണ്ണുകളോടെയല്ലാതെ നിങ്ങള്‍ക്ക് ഈ ഇന്റര്‍വ്യൂ കണ്ടു തീര്‍ക്കാനാവില്ല.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

കലാഭവന്‍ മണിയുടെ കഴിവും നന്മയും തിരിച്ചറിയാന്‍ മരണം വരെ കാത്തിരിക്കേണ്ടി വന്നൂവെന്നാണ് പറയാനുള്ളത്. ജെബി ജെഗ്ഷനിലെ മണിയുടെ അഭിമുഖം കണ്ടാല്‍ കണ്ണു നിറഞ്ഞു പോകും. ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ലെന്ന് പൊട്ടി കരഞ്ഞു കൊണ്ട് മണി പറയുന്നു.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

ചാലക്കുടിക്കാര്‍ക്കുവേണ്ടി മണി എന്തു ചെയ്തുവെന്ന് ചോദിക്കുന്നതിനെക്കാള്‍ നല്ലത് എന്താണ് മണി ചെയ്യാത്തതെന്ന് ചോദിക്കുന്നതാകും. ചാലക്കുടിക്കാരുടെ പൊന്നോമന പുത്രനായിരുന്നു മണി. നാട്ടിലെ എല്ലാവര്‍ക്കും മണി നല്ലൊരു സുഹൃത്തും മകനുമാണ്. നാട്ടിലെ ഓരോരുത്തര്‍ക്കും മണിയെക്കുറിച്ച് വാ തോരാതെ പറയാനുണ്ട്.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

സിനിമയില്‍ നിന്ന് കിട്ടുന്ന പണത്തില്‍ പകുതിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി താന്‍ മാറ്റിവെക്കാറുണ്ടെന്ന് മണി പറയുന്നുണ്ട്. എന്നാല്‍, അതൊന്നും ആരും അംഗീകരിച്ചില്ല. മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകളൊന്നും വന്നിട്ടുമില്ല. ആര്‍ക്കും അതൊന്നും ഒന്നുമല്ലായിരുന്നുവെന്നും മണി പറയുന്നു.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

ചാലക്കുടിയില്‍ ഒരു വായനശാല അച്ഛന്റെ പേരില്‍ മണി നിര്‍മ്മിച്ചിരുന്നു. സൗജന്യമായി പിഎസ്‌സി ക്ലാസ് കുട്ടികള്‍ക്ക് നല്‍കി. ഒന്നും എവിടെയും ശ്രദ്ധിക്കപ്പെട്ടില്ലെന്നും മണി പറയുന്നു.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

ഇത്രയൊക്കെ ചെയ്തിട്ടും ഒരു പത്രത്തില്‍ പോലും ഒരു ന്യൂസ് വന്നില്ലെന്നും മണി പറയുന്നു. മാധ്യമങ്ങള്‍ക്ക് ഇതൊന്നും ഒരു വാര്‍ത്തയായിരുന്നില്ലെന്നും മണി വിമര്‍ശിച്ചു. ഇതൊക്കെ തന്റെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ്.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

ഇതിലൊന്നും തനിക്ക് വിഷമം ഇല്ലെന്നും മണി പറയുന്നുണ്ട്. പച്ചവെള്ളം കിട്ടാതെ ഗതികെട്ട് നിന്നിരുന്ന കാലം ഉണ്ടായിരുന്നു. അന്നൊന്നും തളര്‍ന്നിട്ടില്ലെന്നും വേദനയോടെ മണി പറയുന്നു.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

പെട്ടെന്ന് സങ്കടം വരുന്ന ആളാണ് താനെന്നും മണി പറയുന്നുണ്ട്. ഇന്ന് കേരളത്തെ മണി ഒന്നടങ്കം കരയിപ്പിക്കുകയും ചെയ്തു. മണിയുടെ ഇന്റര്‍വ്യൂ കണ്ടാല്‍ നമ്മളും കരഞ്ഞു പോകും.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

മണി അഭിനയിച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരിമാടിക്കുട്ടന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ എടുത്തു പറയാനുണ്ട്. എന്നാല്‍, ഈ ചിത്രങ്ങളില്‍ അഭിനയിച്ച മണിക്ക് ഒരാവര്‍ഡും കിട്ടിയില്ല എന്നതാണ് വാസ്തവം.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അന്ധനായി അഭിനയിച്ച മണിക്ക് അന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, കിട്ടിയില്ല. അവാര്‍ഡ് കിട്ടാത്ത കാര്യം കേട്ട് മണി ബോധം കെട്ടു വീണു എന്നു വരെ സംസാരം ഉണ്ടായിരുന്നു.

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

പൈസ കൊടുത്താല്‍ അവാര്‍ഡ് കിട്ടും. തന്റെ കൈയ്യില്‍ പണം ഇല്ല. അവാര്‍ഡ് കൊടുക്കുന്നതിനെക്കുറിച്ച് മണി പറഞ്ഞതിങ്ങനെയാണ്.

rn

ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും. കണ്ടു നോക്കൂ.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
This episode of JB Junction features a chat with actor Kalabhavan Mani. JB Junction is a celebrity chat

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam