For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാള്‍ക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു; വര്‍ഷങ്ങളോളം പ്രണയിച്ചിട്ടാണ് ചതി മനസിലായതെന്ന് ബീന ആന്റണി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. സിനിമയിലും സീരിയലുകളിലുമൊക്കെ നിറസാന്നിധ്യമായ ബീന കൊവിഡ് കാലത്ത് വലിയ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു. പലതരം അസുഖങ്ങളിലൂടെ നടിയുടെ കുടുംബം ഒന്നടങ്കം പ്രതിസന്ധിയിലായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച ബീനയുടെ വീഡിയോയാണ് വൈറലാവുന്നത്.

  ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. മനോജ് കുമാറുമായി ഇഷ്ടത്തിലാവുന്നതിന് മുന്‍പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നതായിട്ടാണ് ബീന പറഞ്ഞത്. ഒത്തിരി വര്‍ഷത്തോളം പ്രണയിച്ചെങ്കിലും അയാള്‍ ചതിക്കുകയാണെന്ന് മനസിലായതോടെ അത് അവസാനിപ്പിച്ചു എന്നാണ് നടി വെളിപ്പെടുത്തുന്നത്. മാത്രമല്ല അച്ഛനെ കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ചും ബീന പറഞ്ഞു.

  'ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം എനിക്കൊരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. പുള്ളിക്കാരനും ഓക്കെ പറഞ്ഞു. വീട്ടില്‍ വരികയും ഇഷ്ടം അറിയിക്കുകയുമൊക്കെ ചെയ്തു. അങ്ങനെ പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണെന്ന് മനസ്സിലായത്'.

  'എടീ നീ ഭയങ്കരമായി ചീറ്റ് ചെയ്യപ്പെടുകയാണ്.. അയാള്‍ വിവാഹിതനാണ്' എന്ന് നടന്‍ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്. പക്ഷെ ഞാനത് വിശ്വസിച്ചില്ല. ഇല്ലെന്ന് തന്നെ ഞാനും പറഞ്ഞു. പക്ഷേ 'എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയുടെയും കുടുംബത്തിനുമൊപ്പം കഴിയുന്നത് എന്ന് കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു. അങ്ങനെയാണ് ആ പ്രണയം അവസാനിച്ചതെന്നാണ് ബീന ആന്റണി പറയുന്നത്.

  ഉമ്മയെ ഉപേക്ഷിച്ച് വാപ്പ രണ്ടാമത് വിവാഹം കഴിച്ചു; ഇപ്പോള്‍ വാട്‌സാപ്പില്‍ മെസേജ് അയക്കുമെന്ന് ഷിയാസ് കരീം

  മാത്രമല്ല നടിയുടെ പിതാവിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനും ബീന ആന്റണി മറുപടി പറയുന്നുണ്ട്. അച്ഛന്‍ സ്‌ട്രോങ് ആയിരുന്നോ എന്നാണ് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. 'അച്ഛന്‍ കിടിലം ആന്റണിയായിരുന്നു എന്നാണ് ബീന പറയുന്നത്. അച്ഛന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ഒറ്റ ഒരാളും ഞങ്ങളെ കമന്റടിക്കില്ലായിരുന്നു. കാരണം പുള്ളി കിടിലനായി നില്‍ക്കുകയാണല്ലോ.

  റോബിന്‍ ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി, മാലയിട്ട് സ്വീകരിക്കാന്‍ കഴിയാത്തതില്‍ വിഷമുണ്ടെന്ന് ഷമ്മി തിലകന്‍

  ഒരു പ്രശ്നത്തിന് അച്ഛന്‍ ഒരാളെ കത്തി എടുത്ത് കുത്തി. ആ സംഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ഒരാള്‍ മോശമായി എന്തോ പറഞ്ഞതിനായിരുന്നു അച്ഛന്‍ കത്തി എടുത്ത് കുത്തിയത്. ഒരു മാസത്തോളം ജയിലില്‍ കിടന്നു. അപ്പച്ചന്‍ ആള് ഡബിള്‍ സ്‌ട്രോങ് ആയിരുന്നെന്നാണ് ബീന ആന്റണി വെളിപ്പെടുത്തുന്നത്.

  പോകുന്നിടത്തെല്ലാം വരും, ഡോറില്‍ വന്ന് മുട്ടും, ഞാന്‍ അയാളെ പ്രണയിച്ച് ചതിച്ചെന്ന് പറഞ്ഞു നടന്നു!

  സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ബീന ആന്റണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചു. ഇതിനിടയിലാണ് നടന്‍ മനോജ് നായരുമായി ഇഷ്ടത്തിലാവുന്നത്. ഇന്റര്‍കാസ്റ്റ് വിവാഹം ആയിരുന്നെങ്കിലും സന്തുഷ്ട ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടി. ഇരുവര്‍ക്കും ആരോമല്‍ എന്ന പേരിലൊരു മകനുമുണ്ട്. നിലവില്‍ ടെലിവിഷന്‍ സീരിയലുകളിലാണ് ബീന സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

  English summary
  Actress Beena Antony Opens Up About Her Love Affair Before Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X