»   » പ്രണയത്തിലെ നായകനോട് പൊന്നമ്പിളിയെ കെട്ടിക്കൂടേയെന്ന് റിമി ടോമി, ഒന്നും ഒന്നു മൂന്ന് പ്രമോ വൈറല്‍ !!

പ്രണയത്തിലെ നായകനോട് പൊന്നമ്പിളിയെ കെട്ടിക്കൂടേയെന്ന് റിമി ടോമി, ഒന്നും ഒന്നു മൂന്ന് പ്രമോ വൈറല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിക്ക് ആരാധകര്‍ ഏറെയാണ്. പരിപാടിയിലെത്തുന്ന അതിഥികളോട് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് അവതാരക ചോദിക്കാറുള്ളത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള സിനിമാ സീരിയല്‍ താരങ്ങളാണ് പരിപാടിയില്‍ അതിഥിയായി എത്താറുള്ളത്.

'പ്രണയം' നായകന് യഥാര്‍ത്ഥ ജീവിതത്തിലും പ്രണയം, വിവാഹത്തെക്കുറിച്ച് ശരണ്‍ പറയുന്നു !!

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഇത്തവണ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത്. മഴവില്‍ മനോരമയിലെ പരമ്പരയായ അമ്മുവിന്‍റെ അമ്മയിലെ താരങ്ങളാണ് ശനിയാഴ്ചത്തെ പരിപാടിയില്‍ അതിഥികളായെത്തുന്നത്. പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മുവിന്റെ അമ്മയിലെ താരങ്ങളായ മാളവിക വെയില്‍സ്, സുഭാഷ്, ശ്രിനിഷ് അരവിന്ദ്, വിനയ പ്രസാദ് തുടങ്ങിയവര്‍ക്കൊപ്പം സൗപര്‍ണ്ണികയും പരിപാടിയില്‍ അതിഥിയായി എത്തുന്നുണ്ട്.

അമ്മുവിന്റെ അമ്മയും താരങ്ങളും റിമി ടോമിയും

മഴവില്‍ മനോരമയില്‍ സംപ്രക്ഷേപണം ചെയ്യുന്ന സീരിയലാണ് അമ്മുവിന്‍റെ അമ്മ. പൊന്നമ്പിളിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മാളവിക വെയില്‍സാണ് നായികയായി എത്തുന്നത്. ഒപ്പം ശക്തമായ വേഷത്തില്‍ വിനയപ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുമുണ്ട്. പ്രണയത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ശ്രിനിഷ് അരവിന്ദും സുഭാഷുമാണ് സീരിയലിലെ നായകന്‍മാര്‍.

സീരിയലില്‍ മാത്രമല്ല പരിപാടിയിലും അഭിനയിക്കണം

സീരിയലില്‍ പ്രധാന കഥാപാത്രമായ അനുപമയെ വിവാഹം ചെയ്യുന്ന കിരണ്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. മനോരോഗിയായ കിരണിന്റെ രീതികളും ചേഷ്ടകളും പലപ്പോഴും അനുപമയെ പേടിപ്പെടുത്താറുമുണ്ട്. വിവാഹത്തിന് മുന്‍പ് കിരണിന്റെ രോഗത്തെക്കുറിച്ച് അനുപമയ്ക്ക് അറിയില്ലായിരുന്നു. പരിപാടിയിലെത്തിയപ്പോഴും ഇരുവര്‍ക്കും ഇതേ രംഗം അഭിനയിക്കേണ്ടി വന്നു. തനിക്ക് ഭ്രാന്താണെന്ന് ആരാ പറഞ്ഞതെന്ന് ചോദിച്ച് അനുപമയോട് ആക്രേശിക്കുകയാണ് കിരണ്‍. സീരിയലിനും അപ്പുറത്ത് വേദിയിലും കഥാപാത്രമായി മാറാന്‍ മാളവികയ്ക്കും സുഭാഷിനും കഴിഞ്ഞു.

യുവതാരങ്ങള്‍ക്കൊപ്പം വിനയ പ്രസാദും

പത്മജയെന്ന കഥാപാത്രത്തെയാണ് അമ്മുവിന്റെ അമ്മയില്‍ വിനയപ്രസാദ് അവതരിപ്പിക്കുന്നത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ വിനയപ്രസാദ് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സീരിയലിലേക്ക് തിരിച്ചു വരുന്നത്. യുവതാരങ്ങള്‍ക്കൊപ്പം പരിപാടിയില്‍ അതിഥിയായി വിനയപ്രസാദും എത്തുന്നുണ്ട്.

നായകന്റെ യഥാര്‍ത്ഥ ഭാര്യയുമെത്തുന്നു

അമ്മുവിന്റെ അമ്മയിലെ കിരണ്‍ മാഷിന്റെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മികച്ച അഭിപ്രായമാണ്. നടി സൗപര്‍ണ്ണികയുടെ ഭര്‍ത്താവാണ് സുഭാഷ്. അഭിനയ മോഹം മുന്‍പേ തന്നെ മനസ്സിലുള്ള സുഭാഷ് ആദ്യമായാണ് അഭിനയിക്കുന്നത്. പരിപാടിയില്‍ അതിഥിയായി സൗപര്‍ണ്ണികയും എത്തുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള പെര്‍ഫോമന്‍സുമുണ്ട്.

ശരിക്കും പ്രണയം തോന്നുന്നുവെന്ന് റിമി ടോമി

പരിപാടിക്കിടയില്‍ ശരിക്കും പ്രണയം തോന്നിപ്പോകുന്നുവെന്ന് റിമി ടോമി പറയുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ശ്രിനിഷും സുഭാഷുമാണ് അതിഥികളായുള്ളത്. പ്രമോയിലെ പ്രധാന ഹൈലൈറ്റ്‌സ് ഇതൊക്കെ തന്നെയാണ്.

പ്രണയത്തിലെ നായകന് പ്രണയ സാഫല്യം

പ്രണയത്തിലെ നായകന് യഥാര്‍ത്ഥ ജീവിതത്തിലും പ്രണയ സാഫല്യമെന്നുള്ള വാര്‍ത്തകള്‍ ഇതിനു മുന്‍പ് പ്രചരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചും റിമി ടോമി ശ്രിനിഷിനോട് ചോദിക്കുന്നുണ്ട്. മാളവികയെ കെട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു താരത്തിന്‍രെ പ്രതികരണം.

പ്രമോ കാണാം !

English summary
Onnum onnum moonnu latest promo is viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam