twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാനവാസിന് പകരം മിസിസ് ഹിറ്റ്ലറിലേക്ക് വിളിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം, വെളിപ്പെടുത്തി അരുണ്‍

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അരുണ്‍ രാഘവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് അരുണ്‍ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു പരമ്പരയില്‍. പിന്നീട് സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു. അഭിമന്യൂ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലറിലാണ് അഭിനയിക്കുന്നത്. നടന്‍ ഷാനവാസിന് പകരക്കാരനായിട്ടാണ് എത്തിയിരിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് മിസ്സിസ് ഹിറ്റ്‌ലര്‍.

    സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ചന്ദ്രയും ടോഷും പറയുന്നുസുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ചന്ദ്രയും ടോഷും പറയുന്നു

    തുടക്കത്തില്‍ ഷാനവാസ് സീരിയലില്‍ നിന്ന് പിന്‍മാറുന്നു എന്നുള്ള വാര്‍ത്ത പ്രേക്ഷകരെ സങ്കടപ്പെടുത്തിയിരുന്നു. ഡികെയായി മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. ജ്യോതി- ഡികെ കോമ്പോയും ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാനവാസിനെ പോലെ അരുണിനേയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് ഡികെയായിട്ടുള്ള അരുണിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.

    നാഗവല്ലിയെ മറക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല; അനുഭവം പറഞ്ഞ് ശോഭന, അതൊരു ബഹുമതിയാണ്...നാഗവല്ലിയെ മറക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല; അനുഭവം പറഞ്ഞ് ശോഭന, അതൊരു ബഹുമതിയാണ്...

     അരുണ്‍ രാഘവ്‌

    ആദ്യമായിട്ടാണ് ഒരു റീപ്ലേസ്മെന്റ് റോള്‍ ചെയ്യുന്നതെന്നാണ് അരുണ്‍ പറയുന്നത്. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ ഈ സീരിയല്‍ എത്തിയതിനെ കുറിച്ചും പറയുന്നുണ്ട്. നടന്റെ വാക്കുകളിലൂടെ...''സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സീരിയലിലേക്ക് പോകാന്‍ നില്‍കുമ്പോഴാണ് ഹിറ്റ്‌ലറില്‍ നിന്നും വിളി വരുന്നത്. സാധാരണ ചെയുന്ന കഥാപാത്രങ്ങളെ പോലെ അല്ല ഇത്. താന്‍ ആദ്യമായിട്ടാണ് മറ്റൊരാള്‍ക്ക് പകരക്കാരനായി എത്തുന്നത്. ചലഞ്ചിംഗ് അണ്. കാരണം ഒരാള്‍ ചെയ്തു വെച്ചിരിക്കുന്ന കഥാപാത്രമാണിത്. ഒരു പുതിയ ക്യാരക്ടര്‍ ചെയുമ്പോള്‍ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകും. നമുക്ക് നമ്മളുടേതായ രീതിയില്‍ കഥാപാത്രത്തിന് രൂപം കൊടുക്കാം. എന്നാല്‍ ഇതു ഒരാള്‍ ചെയ്തു വെച്ചതാണ്. ഒരു പരിധിവരെ പുള്ളി ചെയ്തു വച്ചതു നമ്മള്‍ കൊണ്ട് പോണം. കാരണം എന്നാലേ ആളുകള്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റുള്ളൂ''. നടന്‍ പറയുന്നു.

    ഡികെ ആകാന്‍ അല്പം ബുദ്ധിമുട്ട് ആയിരുന്നു

    ആദ്യത്തെ കുറച്ച് ദിവസം ഡികെ ആകാന്‍ അല്പം ബുദ്ധിമുട്ട് ആയിരുന്നു എന്നും അരുണ്‍ പറയുന്നുണ്ട്. സഹതാരങ്ങളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുംതാരം കൂട്ടിച്ചേര്‍ത്തു. സീരിലേക്ക് എത്തിയതിനെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. സീയില്‍ തന്നെ മറ്റൊരു പ്രൊജക്റ്റ് ചെയ്യനായി നിന്നപ്പോഴാണ് ഹിറ്റ്‌ലറില്‍ നിന്ന് ഓഫര്‍ വരുന്നത്. ഡയറക്ടറുമായും നിര്‍മാതവുമായും സംസാരിച്ചു. അവർക്ക് ഒരു പുതുമുഖനടനെ ഈ കഥാപാത്രത്തിലേക്കു കാസ്‌റ് ചെയ്യാന്‍ പറ്റില്ല. തന്നോട് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുകയായിരുന്നു.

    ചോദിച്ചത് ഒറ്റ കാര്യം

    എല്ലാവരുടേയും പിന്തുണ വേണമെന്നുള്ള ഒറ്റ കാര്യം മാത്രമാണ് താന്‍ ചോദിച്ചത്.കാരണം റീപ്ലേസ് ചെയുമ്പോള്‍ എന്തായാലും ഒരു തരതമ്യം ഉണ്ടാവും. അത് ആര് ചെയ്താലും ഉണ്ടാകും. ഞാന്‍ ചെയ്യുന്ന വേഷം മറ്റൊരാള്‍ ചെയ്താലും ഉണ്ടാകും. ഇവിടെ തനിക്ക് ഡികെ ആവാന്‍ എല്ലാരും നല്ല സപ്പോര്‍ട്ട് ചെയ്തു. നല്ല പ്രമോഷന്‍ തരുന്നുണ്ടെന്നും അരുണ്‍ പറയുന്നു.

    Recommended Video

    മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് വിനായകൻ | Vinayakan's Reply To Media | Oneindia
    തന്റേതായി ഒന്നും ചെയ്തിട്ടില്ല

    ഇപ്പോള്‍ ഡികെയ്ക്ക് വേണ്ടി തന്റേതായി ഒന്നും ചെയ്തിട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി. ആദ്യത്തെ കുറച്ച് കാലം സംവിധായകന്‍ എന്താണോ പറയുന്നത് അത് പോലെ മാത്രമേ ഞാന്‍ ചെയ്യൂള്ളൂ. അത് പറഞ്ഞിട്ടുമുണ്ട്. കൂടുതല്‍ എന്തെങ്കിലും ചെയ്യണം എങ്കില്‍ കഥാപാത്രത്തെയും സാഹചര്യത്തെയു മനസ്സിലാക്കണം. അതിന് സമയമെടുക്കും അരുണ്‍ പറഞ്ഞു.മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയല്‍ തുടങ്ങി ജനങ്ങള്‍ സ്വീകരിച്ച ശേഷമാണ് കഥാപാത്രം മാറുന്നത്. അപ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് അംഗീകരിക്കാല്‍ അല്പം പ്രയാസമുണ്ടാവും. പിന്നെ സെറ്റിലും ഞാന്‍ പുതിയ ആളാണ്. എല്ലാവരുമായി പരിചയപ്പെടാനും ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സമയമെടുക്കുമെ്ന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

    Read more about: ഷാനവാസ് tv serial
    English summary
    Arun G Raghavan Opens Up About His Mrs. Hitler Serial Character DK
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X