»   » കൈരളി ടിവിയുടെ സെല്‍ഫി പ്രോഗ്രാമില്‍ നിന്നും ഭാഗ്യലക്ഷ്മി പിന്‍മാറി, കാരണം അറിയേണ്ടേ??

കൈരളി ടിവിയുടെ സെല്‍ഫി പ്രോഗ്രാമില്‍ നിന്നും ഭാഗ്യലക്ഷ്മി പിന്‍മാറി, കാരണം അറിയേണ്ടേ??

Posted By: Nihara
Subscribe to Filmibeat Malayalam

കൈരളി ടിവിയിലെ സെല്‍ഫി ടോക് ഷോയില്‍ ഇനി ഭാഗ്യലക്ഷ്മിയില്ല. ഷോയില്‍ നിന്നും പിന്‍മാറിയ കാര്യം അറിയിച്ചത് ഫേസ് ബുക്കിലൂടെയാണ്. ടോക് ഷോയില്‍ നിന്നും പിന്‍മാറിയതിന്റെ കാരണവും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

കൈരളി ചാനലില്‍ ഏറെ ശ്രദ്ധേയമായിരുന്ന പരിപാടി കൂടിയാണ് സെല്‍ഫി. സ്വന്തം താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഷോയില്‍ നിന്നും പിന്‍മാറുകയാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സെല്‍ഫിയില്‍ നിന്നും പിന്‍മാറാന്‍ കാരണം??

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ഷോയില്‍ നിന്നും പിന്‍മാറുന്നതെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്. സ്വന്തം താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി തുടങ്ങിയത്. എന്നിട്ടും താനതില്‍ നിന്നും പിന്‍മാറുന്നതെന്താണെന്നു ചോദിച്ചാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കാനാവില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

യഥാര്‍ത്ഥ കാരണം വിശദീകരിക്കാനാവില്ല

സ്വന്തം താല്‍പര്യപ്രകാരം തുടങ്ങിയ പരിപാടിയില്‍ നിന്നും സ്വമേധയാ പിന്‍മാറുകയാണ് ഭാഗ്യലക്ഷ്മി. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ചില കാരണങ്ങള്‍ അങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്.

സാമൂഹ്യ പ്രതിബദ്ധതതയ്ക്ക് മുന്‍തൂക്കമുള്ള പരിപാടി

കേവലമൊരു ടോക് ഷോ എന്നതിനുമപ്പുറത്തേക്കുള്ള പരിപാടിയായിരുന്നു സെല്‍ഫ് എന്ന ടോക് ഷോ. സാമൂഹ്യ പ്രതിബദ്ധതയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമാക്കിയത്. നിരവധി വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതുവഴി പലരേയും സഹായിക്കാന്‍ കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഓര്‍ക്കുന്നു

സെല്‍ഫി എന്ന ടോക് ഷോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

English summary
Bagyalakshmi stopped Kairali TV programme.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam