»   »  മമ്മൂട്ടിയും സുരേഷ് ഗോപിയുമില്ല, 'ബിഗ് ബോസു'മായി മോഹന്‍ലാല്‍? ലാല്‍സലാമിന് പിന്നാലെ വീണ്ടും ?

മമ്മൂട്ടിയും സുരേഷ് ഗോപിയുമില്ല, 'ബിഗ് ബോസു'മായി മോഹന്‍ലാല്‍? ലാല്‍സലാമിന് പിന്നാലെ വീണ്ടും ?

Written By:
Subscribe to Filmibeat Malayalam

ബിഗ്‌സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന താരരാജാക്കന്‍മാര്‍ മിനിസ്‌ക്രീനില്‍ പരിപാടി അവതരിപ്പിക്കാനെത്തുമ്പോള്‍ മികച്ച പ്രേക്ഷകര്‍ക്ക് അതൊരു വിരുന്നാണ്. താരത്തോടുള്ള ഇഷ്ടം ആ പരിപാടിയില്‍ പ്രതിഫലിക്കണമെന്നില്ല. പരിപാടിയുടെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കും വിജയപരാജയങ്ങള്‍. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പല താരങ്ങളും ഇന്ന് ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. റേറ്റിങ്ങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പരിപാടികളിലടക്കം ഇവരുടെ സാന്നിധ്യമുണ്ട്.

മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടിയ ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയത് 45 ദിനം, കാണൂ!

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചിരുന്നു പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് തമിഴിലും തെലുങ്കിലും ഈ പരിപാടി ആരംഭിച്ചത്. ഇതും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെയാണ് മലയാളത്തിലും പരിപാടി ആരംഭിക്കാനുള്ള നീക്കം തുടങ്ങിയത്.

പൊട്ടക്കണ്ണന്‍റെ മാവേറാണ്, ദേശീയ അവാര്‍ഡിനെക്കുറിച്ച് ഫഹദിന്‍റെ പ്രതികരണം, കാണൂ!

അവതാരകനായി മമ്മൂട്ടി എത്തില്ല

ബിഗ് ബോസ് മലയാളം പതിപ്പ് അവതരിപ്പിക്കാന്‍ മെഗാസ്റ്റാര്‍ എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. തുടക്കത്തില്‍ തന്നെ അദ്ദേഹം അനുകൂല പ്രതികരണമല്ല നല്‍കിയതല്ലെന്ന തരത്തിലു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ അഭിമുഖങ്ങള്‍ക്കായും മറ്റ് പരിപാടികള്‍ക്കായും എത്താറുണ്ടെങ്കിലും അവതാരകനാവുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. മമ്മൂട്ടി അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മറ്റ് താരങ്ങളെ സമീപിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപിയെ സമീപിച്ചു

നടന്‍ മാത്രമല്ല നല്ലൊരു അവതാരകന്‍ കൂടിയാണ് താനെന്ന് നേരത്തെ തന്നെ സുരേഷ് ഗോപി തെളിയിച്ചിരുന്നു. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്ത കോടീശ്വരന്‍ എന്ന പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ അവതരണ ശൈലിയായിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. എംപി ജീവിതത്തിനിടയില്‍ പരിപാടിയുടെ ചുമതല എങ്ങനെ ഏറ്റെടുക്കുമെന്ന ആശങ്കയായിരുന്നു അദ്ദേഹത്തെ അലട്ടിയത്.

മോഹന്‍ലാലിലേക്ക് എത്തി

മമ്മൂട്ടിയും സുരേഷ് ഗോപിയും താല്‍പര്യക്കുറവ് അറിയിച്ചപ്പോള്‍ പിന്നീട് അണിയറപ്രവര്‍ത്തകര്‍ സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നു. അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന ലാല്‍സലാം എന്ന പരിപാടി വിജയകരമായി പൂര്‍ത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബിഗ് ബോസ് ഏറ്റെടുക്കാന്‍ താരം സമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ജൂണില്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഏഷ്യാനെറ്റാണ് ബിഗ് ബോസിന്റെ മലയാള പതിപ്പ് തയ്യാറാക്കുന്നത്. ജൂണ്‍ അവസാന വാരം മുതല്‍ പരിപാടി പ്രേക്ഷപണം ചെയ്ത് തുടങ്ങാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 15 മത്സരാര്‍ത്ഥികളുമായി പരിപാടി തുടങ്ങാനാണ് ഉദ്ദേസിക്കുന്നത്. ബിഗ് സ്‌ക്രീനിലെയും മിനി സ്‌ക്രീനിലെയും താരങ്ങളെയും മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലാല്‍സലാമിന് ശേഷം

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി തുടരുന്നതിനിടയിലും മോഹന്‍ലാല്‍ ടെലിവിഷനിലും കൃത്യമായി തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട് സിനിമകളെ കോര്‍ത്തിണക്കിയൊരുക്കിയ ലാല്‍സലാം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചാനലിനെ റേറ്റിങ്ങില്‍ ഏറെ മുന്നിലെത്തിന്‍ സൂപ്പര്‍ സ്റ്റാറിന് കഴിഞ്ഞിരുന്നു. സിനിമയെകകുറിച്ചുള്ള ഒാര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടയില്‍ അതാത് ചിത്രങ്ങളിലെ അണിയറപ്രവര്‍ത്തകരും താരങ്ങളുമൊക്കെ അതിഥികളായുി എത്തിയിരുന്നു.

English summary
Will Mohanlal present Big Boss Malayalam version?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X