For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  16 വയസിലെ എന്റെ വിവാഹം; ആദ്യ ഭര്‍ത്താവിനൊപ്പം വീണ്ടും ഒന്നിക്കുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് ദയ അശ്വതി

  |

  സോഷ്യല്‍ മീഡിയ പേജുകളിലൂടെ ശ്രദ്ധേയായി പിന്നീട് ബിഗ് ബോസില്‍ വരെ പങ്കെടുത്ത താരമാണ് ദയ അച്ചു. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ള ദയ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലാണ് പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന താരം കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയായി. ഷോ യില്‍ നിന്നുള്ള ദയയുടെ പല വെളിപ്പെടുത്തലും പുറത്ത് വലിയ ചര്‍ച്ചാക്കപ്പെട്ടിരുന്നു. അതിലൊന്ന് പതിനാറാമത്തെ വയസില്‍ താന്‍ വിവാഹിതയായതിനെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ്.

  അവധി ആഘോഷത്തിനിടയിൽ നിന്നുള്ള ഫോട്ടോഷൂട്ട്, സാക്ഷി ബാനർജിയുടെ പുത്തൻ ചിത്രങ്ങളിതാ

  ചെറിയ പ്രായത്തില്‍ വിവാഹം കഴിയുകയും ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ ആ ബന്ധം ഉപേക്ഷിച്ചതാണെന്നും ദയ സൂചിപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ആദ്യ ഭര്‍ത്താവും താനും ഒരുമിക്കാന്‍ പോവുകയാണെന്ന സന്തോഷമാണ് ദയ അച്ചു പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്റെ വിവാഹവീഡിയോ അടക്കം പുറത്ത് വിട്ടാണ് വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്. വിശദമായി വായിക്കാം...

  '16 വയസിലെ എന്റെ വിവാഹം. വീണ്ടും ഒന്നിക്കുന്നു. പ്രാര്‍ത്ഥനയുണ്ടാവണം. കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണെങ്കില്‍ ഞങ്ങള്‍ ഒന്നിക്കുക തന്നെ ചെയ്യും. പിന്നല്ല... എന്നെ കുറ്റപ്പെടുത്തിയവര്‍ക്കും ഞാന്‍ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചു കൂവിയര്‍ക്കും എന്റെ കണ്ണീര്‍ കണ്ട് രസിച്ചവര്‍ക്കും കൊടുക്കാന്‍ ഇതിലും കൂടുതല്‍ പ്രതികാരം ഇനി ഭൂമിയില്‍ അവശേഷിക്കുന്നില്ല. ദൈവം സത്യമാണ്, എന്റെ ജീവിതം തല്ലി തകര്‍ക്കാന്‍ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??....കഷ്ട്ടം... ദൈവം വലിയവനാണ്.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ ദയ അച്ചു പറയുന്നത്.

  നല്ല തീരുമാനം ചേച്ചി സന്തോഷമായി മക്കള്‍ക്കൊപ്പം ജീവിക്കൂ എന്ന് പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്. നിങ്ങളുടെ ഭര്‍ത്താവ് വലിയവനാണ്. പരസ്പര സ്‌നേഹത്തോടും സന്തോഷത്തോടും നല്ലൊരു ജീവിതം ആശംസിക്കുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ദയയുടെ പോസ്റ്റിന് താഴെ വരുന്നത്. ഇത്രയും കാലം അകന്ന് ജീവിച്ചവര്‍ ഇനി മക്കളുടെ കൂടെ ഒരുമിച്ച് കഴിയുന്നതാണ് നല്ലത്. അതേ സമയം ആദ്യ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് അതിലൊരു കുട്ടിയും ഉണ്ടെന്ന് ദയ പറഞ്ഞല്ലോ. അപ്പോള്‍ അവര്‍ എവിടെ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

  പാലക്കാട് സ്വദേശിനിയായ ദയ അശ്വതിയുടെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തില്‍ രണ്ട് മക്കളും ജനച്ചു. വിവാഹബന്ധം പാതി വഴിയില്‍ ഉപേക്ഷിച്ചതോടെ മക്കള്‍ ഭര്‍ത്താവിന്റെ കൂടെയായിരുന്നു. 22-ാമത്തെ വയസ് മുതല്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ദയ അടുത്തിടെ രണ്ടാമതും വിവാഹിതയായത്. ആദ്യ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. അദ്ദേഹം വേറൊരു കല്യാണം കഴിച്ച് മക്കളെയും കൊണ്ട് ജീവിക്കുന്നു. ഇപ്പോള്‍ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി. ഞാനത് തിരഞ്ഞെടുത്തു.

  ബിഗ് ബോസ് 4 ല്‍ സുബി സുരേഷിന്റെ പേരും, ഉള്ള വില കളയാന്‍ നില്‍ക്കരുത്; ഇതെപ്പോ സംഭവിച്ചെന്ന് അറിയാതെ നടിയും

  Recommended Video

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  അതില്‍ എന്താണ് ഇത്ര തെറ്റ്. പത്താം ക്ലാസ് തോറ്റ വ്യക്തിയാണ് ഞാന്‍. കൊറോണ കാരണം വിസയും മറ്റുമൊക്കെ പ്രശ്നമായതോടെ എനിക്ക് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വീണ് കിടക്കുന്ന സമയത്താണ് ഒരാളുടെ തുണ ഉണ്ടാവേണ്ടതെന്നും പറഞ്ഞാണ് ദയ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്. ഉണ്ണി എന്ന് പരിചയപ്പെടുത്തി കൊണ്ട് താലി ചാര്‍ത്തി ഒരാളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. വൈകാതെ അദ്ദേഹം തന്നെ വഞ്ചിച്ചെന്നും ഇനി ആ ബന്ധം ഇല്ലെന്നും ദയ വെളിപ്പെടുത്തി. അങ്ങനെ അടുത്തിടെയും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് വീണ്ടും വിവാഹക്കാര്യവുമായി താരം എത്തിയിരിക്കുന്നത്.

  ഊര്‍മിളയുടെ മണമാണ്; മോഹന്‍ലാലും സുരേഷ് ഗോപിയും വരെ ചോദിച്ചു, ഊര്‍മ്മിളാ ഉണ്ണീസ് 'വശ്യ ഗന്ധി'യുമായി നടി

  English summary
  Bigg Boss Malayalam 2 Fame, Daya Aswathy Opens Up She Is Uniting Again With First Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X