For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ വോട്ട് ആ മത്സരാര്‍ത്ഥിയ്ക്ക്, പ്രിയപ്പെട്ട ബിഗ് ബോസ് താരത്തെ വെളിപ്പെടുത്തി സൗഭാഗ്യ

  |

  സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഇനി ഷോ അവസാനിക്കാന്‍ വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേയുള്ളൂ. ഷോ അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ടൈറ്റില്‍ വിന്നറെ കുറിച്ചാണ്. കഴിഞ്ഞ സീസണില്‍ ഏകദേശം വ്യക്തമായിരുന്നു മണിക്കുട്ടനാവും ടൈറ്റില്‍ സ്വന്തമാക്കുക എന്നത്. എന്നാല്‍ ഈ സീസണില്‍ പേരുകള്‍ മാറി മറിയുകയാണ്.

  Sowbhagya Venkitesh

  ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ സീസണായിരുന്നു ഇത്. കുടുംബപ്രേക്ഷകരുടെ ഇടയിലും ബിഗ് ബോസ് ഷോ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യത അവസാനദിനങ്ങളിലേയ്ക്ക് അടുക്കമ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.

  കഴിഞ്ഞു പോയ ബിഗ് ബോസ് മലയാളം സീസണില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ഷോ ഒരുക്കിയത്. വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുമുള്ള 17 പേരായിരുന്നു ആദ്യ ദിവസം ഹൗസിലെത്തിയത്. ഷോ എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് ഇവര്‍ 17 പേരും പടി കടന്നെത്തിയത്. അതിനാല്‍ തന്നെ ബിഗ് ബോസിന് ഗെയിം ആരംഭിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.

  തൊട്ട് അടുത്ത ദിവസം തന്നെ മത്സരം തുടങ്ങുകയായിരുന്നു. വിട്ടു കൊടുക്കാതെയുള്ള പോരാട്ടമായിരുന്നു പിന്നീട് മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഷോയ്ക്ക് ആവശ്യമായ കണ്ടന്റുകള്‍ നല്‍കുന്നതിനോടൊപ്പം അവസാനം വരെ കൃത്യമായ ക്യാമറ സ്‌പെയിസ് നേടുകയും ചെയ്തു.

  അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സി

  സംഭവബഹുലമായി നീങ്ങി കൊണ്ടിരുന്ന വീട്ടിലേയ്ക്കായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസും വിനയ് മാധവും എത്തിയത്. എരി തീയില്‍ എണ്ണ ഒഴിക്കുന്ന പോലെയായിരുന്നു ഇവരുടെ പിന്നീടുള്ള നീക്കം. 42ാം ദിവസം വീട്ടിലെത്തിയ ഇവര്‍ മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നിന്നിരുന്നു. ഇതില്‍ വിനയ് ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു പുറത്ത് പോയത്. റിയാസ് ഇപ്പാേഴും ഹൗസിലുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാര്‍ത്ഥിയാണ് റിയാസ്. ശക്തമായ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്.

  ഇപ്പോഴിത തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാര്‍ത്ഥിയെ കുറിച്ച് പറയുകയാണ് സൗഭാഗ്യ. പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ഫൈനല്‍ ആറില്‍ ഇടംപിടിച്ചവരെ കുറിച്ചുളള അഭിപ്രായവും പങ്കുവെയ്ക്കുന്നുണ്ട്.

  ജയേഷേട്ടന് ഒരു അപകടം പറ്റി, വെന്റിലേറ്ററിലായി, ആകെ ഉണ്ടായത് 60,000 രൂപ; വെളിപ്പെടുത്തി ലക്ഷ്മി

  ആദ്യം സൂരജിനെ കുറിച്ചായിരുന്നു പറഞ്ഞത്. സൂരജ് നല്ല മത്സരാര്‍ത്ഥിയാണെന്നും എങ്കിലും ആ സ്ഥാനത്ത് വരാന്‍ കുറച്ച് കൂടി അനിയോജ്യര്‍ അഖിലോ റോണ്‍സണോ ആയിരുന്നു എന്നാണ് സൗഭാഗ്യയുടെ അഭിപ്രായം. കൂടാതെ ധന്യ സെയ്ഫ് ഗെയിമര്‍ അല്ലെന്നും പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ പറയേണ്ടിടങ്ങളിലൊക്കെ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആരും നോമിനേറ്റ് ചെയ്യാതിരുന്നത് ധന്യയുടെ കുഴപ്പം കൊണ്ട് അല്ലെന്നും അഭിപ്രായം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയായ സൗഭാഗ്യയ്ക്ക് ലക്ഷ്മിപ്രിയയോട് സമ്മിശ്ര അഭിപ്രായമാണ്. ചില കാര്യങ്ങള്‍ ഒട്ടും ഇഷ്ടമല്ലെന്നും എന്നാല്‍ ചില നിലപാടുകളോട് യോജിപ്പാണെന്നും പറഞ്ഞു. കൂടാതെ ലക്ഷ്മിപ്രിയ റിയലായിട്ടാണ് ഹൗസില്‍ നില്‍ക്കുന്നതെന്നും വീഡിയോയിലൂടെ പറയുന്നു. ബ്ലെസ്ലിയുടെ ഗെയിമിനെ താരം അഭിനന്ദിക്കുന്നുണ്ട്. ലവ് ട്രാക്കില്‍ ദില്‍ഷ നിരപരാധിയാണെന്നും വളരെ നല്ല കുട്ടിയാണെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

  ഞാന്‍ പലപ്പോഴും പരിധി വിട്ടു, അറിവില്ലായ്മയാണ്, വേദനിപ്പിച്ചതിന് മാപ്പ്; ദില്‍ഷയുടെ കാലുപിടിച്ച് ബ്ലെസ്ലി!

  ഏറ്റവും ഒടുവിലാണ് റിയാസിനെ കുറിച്ച് പറഞ്ഞത്. സൗഭാഗ്യയുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി റിയാസാണ്. തന്റേ വോട്ട് റിയാസിനാണെന്നും താരം വ്യക്തമാക്കി. വളരെ നേരത്തെ മുതലെ റിയാസിനെ അറിയാമെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാറുണ്ടെന്നും സൌഭാഗ്യ പറഞ്ഞു . പുറത്ത് എങ്ങനെ തന്നെയാണോ അങ്ങനെ തന്നെയാണ് ഹൗസിലെന്നും കൂട്ടിച്ചേര്‍ത്തു .

  English summary
  Bigg Boss Malayalam Season 4: Sowbhagya Venkitesh Opens Up About BB Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X