For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പ്രതിശ്രുത വധുവും കുടുംബവുമൊക്കെ അവിടെ വന്നിരുന്നു; എല്ലാവരുടെയും കണ്ണ് നിറഞ്ഞ നിമിഷത്തെ കുറിച്ച് റാഫി

  |

  ടിക് ടോകിലൂടെ ജനശ്രദ്ധ നേടുന്ന ഒരുപാട് താരങ്ങളെ കണ്ടു കഴിഞ്ഞു. എന്നാല്‍ ടെലിവിഷന്‍ പരമ്പയിലേക്ക് വന്ന് കരിയര്‍ തന്നെ മാറി മറിഞ്ഞ താരമാണ് റാഫി. ടിക് ടോക് വീഡിയോസ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലേക്ക് റാഫിയ്ക്ക് അവസരം ലഭിക്കുന്നത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാര്‍, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന പരമ്പര വലിയ വിജയമായതോടെ റാഫിയും ശ്രദ്ധേയനായി.

  ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രവും തരംഗമായതോടെ നിരവധി അംഗീകാരങ്ങളാണ് താരത്തെ തേടി എത്തിയത്. കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം വരെ ലഭിച്ചതോടെയാണ് റാഫിയുടെ കരിയറില്‍ വലിയൊരു നേട്ടം സ്വന്തമാവുന്നത്. ഇതിനിടയില്‍ നടന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ പുതിയ വിശേഷങ്ങള്‍ റാഫി തന്നെ വെളിപ്പെടുത്തുകയാണ്.

  'കേരള സംസ്ഥാന പുരസ്‌കാരം പോലൊരു അംഗീകാരം എനിക്ക് ലഭിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് അഭിമുഖത്തില്‍ റാഫി പറയുന്നത്. സത്യം പറഞ്ഞാല്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നത് പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ചക്കപ്പഴത്തിന്റെ സെറ്റില്‍ വെച്ചാണ് ആ ചടങ്ങു കാണുന്നതും. അവാര്‍ഡിന് അര്‍ഹനായി എന്ന് പറഞ്ഞ് എന്റെ പേര് അനൗണ്‍സ് ചെയ്തതോടെ വല്ലാത്തൊരു മാജിക് ആണെന്ന് തോന്നി പോയിരുന്നു. ഇതിനൊക്കെ എന്റെ കൂട്ടുകാര്‍, വീട്ടുകാര്‍, ചക്കപ്പഴം ടീം ഇവര്‍ക്കൊന്നും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് റാഫി പറയുന്നത്.

  അടുത്തിടെയാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മന്ത്രി സജി ചെറിയാന്റെ കൈയ്യില്‍ നിന്ന് നടന്‍ ഏറ്റു വാങ്ങുന്നത്. ആ വേദിയില്‍ കുടുംബസമേതം വരാന്‍ സാധിച്ചതിന്റെ സന്തോഷവും അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും റാഫി പറയുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം ഞാന്‍ വാങ്ങുന്നത് കാണാന്‍ എന്റെ മാതാപിതാക്കളും ഭാവി വധുവും എത്തിയിരുന്നു. ആ നിമിഷം വിലമതിക്കാനാവാത്തത് ആണെന്നും നടന്‍ സൂചിപ്പിച്ചു.

  ഫാന്‍സ് എങ്ങനെയൊക്കെ ആവാന്‍ പാടില്ല, അതിന്റെ അതിരു കടന്നിട്ടുണ്ട്; താരരാജാക്കന്മരെ കുറിച്ച് ആരാധകന്‍

  Recommended Video

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  സന്തോഷം കൊണ്ട് വീട്ടുകാരുടെ കണ്ണൊക്കെ നിറഞ്ഞു. ആ കാഴ്ച ഇപ്പോഴും എന്റെ കണ്ണില്‍ ഉണ്ട്. ഇപ്പോഴും ആ അവാര്‍ഡ് കാണുമ്പോള്‍ ഈ സീരിയലില്‍ ഞാന്‍ അഭിനയിച്ച ഓരോ നിമിഷവും എന്റെ കണ്ണില്‍ മിന്നി മറയും. എനിക്ക് അറിയാം ഇനി ആളുകള്‍ എന്റെ കൈയ്യില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കും, അവരെ ആനന്ദിപ്പിക്കാന്‍ എന്നെ കൊണ്ട് കഴിയുന്നതൊക്കെ ഞാന്‍ ചെയ്യുമെന്നും റാഫി പറയുന്നു. നിലവില്‍ അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി റാഫി ചുവടുവെച്ചിരുന്നു. ഒരു വെബ് സീരിസ് സംവിധാനം ചെയ്ത് കൊണ്ടാണ് താരം സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.

  എൻ്റെ പേരിലുള്ള ആ ഗോസിപ്പ് അന്നും ഇന്നും ഉണ്ട്; ഞാനിത് വരെ അഭിനയം നിര്‍ത്തിയിട്ടില്ലെന്ന് നടി അഞ്ജു അരവിന്ദ്

  Read more about: rafi റാഫി
  English summary
  Chakkapazham Fame Rafi Opens Up About His Award Won Moment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X