»   » താരമൂല്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഇതു വേണമായിരുന്നോ ലാലേട്ടാ?

താരമൂല്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഇതു വേണമായിരുന്നോ ലാലേട്ടാ?

Posted By: Nihara
Subscribe to Filmibeat Malayalam
ലാലേട്ടന്റെ ലാല്‍ സലാം ഊളപ്പരിപ്പാടിയോ? പ്രേക്ഷക പ്രതികരണം | Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ താരം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കുള്ള താരത്തിന്റെ എന്‍ട്രിയാണ് പ്രേക്ഷകരെ വിഷമിപ്പിച്ചത്.

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ് അച്ഛന്‍റെ മകള്‍ തന്നെ!

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നിലപാടില്‍ അതൃപ്തി.. താരങ്ങള്‍ നിലപാട് മാറ്റുന്നു!

മദാമ്മ എന്നു വിളിക്കാന്‍ നിങ്ങളെന്‍റെ അടിമയാണോ? പൊട്ടിത്തെറിച്ച് നിവിന്‍ പോളിയുടെ നായിക!

അമൃത ടിവിയിലാണ് ലാല്‍സലാം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്. വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും വിരസത ഉളവാക്കുന്ന തരത്തിലാണ് പരിപാടിയുടെ അവതരണം.

ഇതു വേണമായിരുന്നോ ലാലേട്ടാ?

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനിടയില്‍ ഇത്തരത്തിലൊരു പ്രഹസന പരിപാടി വേണമായിരുന്നോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

പുകഴ്ത്തി പറയുന്നു

മോഹന്‍ലാലിനെ വേദിയിലിരുത്തി മറ്റ് താരങ്ങളും സംവിധായകരും താരത്തെക്കുറിച്ച് പുകഴ്ത്തി പറയുന്നു. ഇത്തരത്തില്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണ്ട ആവശ്യമുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വേണ്ടിയിരുന്നില്ല

താരമൂല്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരെക്കൊണ്ട് പുകഴ്ത്തി പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടിയുമായി സഹകരിച്ചത് തന്നെ തെറ്റാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രം

റേറ്റിങ്ങില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ചാനലിനന്റെ കോപ്രായത്തിനൊത്ത് തുള്ളാന്‍ നിന്നു കൊടുക്കരുതെന്നും ആരാധകര്‍ പറയുന്നു. താരമൂല്യം സ്വയം താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികളെന്നും ആരാധകര്‍ വിലയിരുത്തുന്നു.

ഇത്തരം പരിപാടികളോടുള്ള സമീപനം

പൊതുവെ ഇത്തരത്തിലുള്ള പരിപാടികളോട് പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായതാണ്. ലാലിസം പരിപാടിയോടുള്ള സമീപനമൊക്കെ ഉദാഹരണമാണ്.

English summary
Criticism against Lalsalam programme.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam