»   » രേഖ രതീഷ് മുതല്‍ പ്രവീണ വരെ.. മലയാളത്തിലെ ടോപ് 23 സീരിയല്‍ നടിമാരും അവരുടെ 1 ദിവസത്തെ പ്രതിഫലവും!!!

രേഖ രതീഷ് മുതല്‍ പ്രവീണ വരെ.. മലയാളത്തിലെ ടോപ് 23 സീരിയല്‍ നടിമാരും അവരുടെ 1 ദിവസത്തെ പ്രതിഫലവും!!!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനാണോ ബിഗ് സ്‌ക്രീനാണോ താരം. കുറച്ച് കാലം മുമ്പ് വരെയാണ് ചോദ്യമെങ്കില്‍ സംശയമില്ലാതെ ആളുകള്‍ പറഞ്ഞേനെ ബിഗ് സ്‌ക്രീന്‍ എന്ന്. എന്നാല്‍ ഇപ്പോള്‍ കഥ വേറെയാണ്. സീരിയലുകളുടെ വരവോടെ കുടുംബപ്രേക്ഷകരുടെ സ്വന്തക്കാര്‍ സിനിമാ താരങ്ങളല്ല. സീരിയല്‍ താരങ്ങളാണ്.

Read Also: ധനുഷിന്റെയും നടിമാരുടെയും രഹസ്യചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക സുചിത്ര കാര്‍ത്തിക്... എല്ലാം വൈറൽ!!!

എങ്കില്‍ എത്രയായിരിക്കും ഓരോ സീരിയല്‍ താരങ്ങളുടെയും വരുമാനം. സിനിമാക്കാര്‍ക്ക് അപ്പുറം പോകുന്നവരൊക്കെ കൂട്ടത്തിലുണ്ട് കേട്ടോ. സിനിമ പോലെ പ്രൊജക്ടിനല്ല സീരിയലില്‍ കാശ്. ദിവസത്തിനാണ്. ഒരു ദിവസം പതിനായിരങ്ങൾ പ്രതിഫലം വാങ്ങുന്ന നടിമാര്‍ മലയാളത്തിലുണ്ട് എന്ന് കേട്ടാല്‍ ഞെട്ടുമോ. എങ്കില്‍ ഈ പട്ടിക മൊത്തം നോക്കിക്കോ..

രേഖ രതീഷ്

മലയാളത്തിലെ സീരിയല്‍ നടിമാരില്‍ പ്രമുഖയാണ് രേഖ രതീഷ്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പരസ്പരത്തിലെ പത്മാവതി എന്ന് പറഞ്ഞാല്‍ ആളുകള്‍ വേഗം അറിയും. 35000 മുതല്‍ 42000 വരെയാണ് രേഖ ഒരു ദിവസം പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. പട്ടികയിലെ ഇരുപത്തിമൂന്നാം സ്ഥാനക്കാരിയാണ് രേഖ രതീഷ്. അപ്പോള്‍ ബാക്കിയുള്ളവരോ?

സോനു സതീഷ്

സ്ത്രീധനം എന്ന ഹിറ്റ് ചിത്രത്തിലൂടെ പോപ്പുലറായ നടിയാണ് സോനു സതീഷ് കുമാര്‍. സോനു എസ് കെ എന്നും അറിയപ്പെടും. 35000 മുതല്‍ 42000 രൂപ വരെയാണ് സോനു ഓരോ സീരിയലിനും ഒരു ദിവസത്തേക്ക് ചാര്‍ജ്ജ് ചെയ്യുന്നത്.

ദിവ്യ വിശ്വനാഥ്

സ്ത്രീധനത്തിലെ തന്നെ മറ്റൊരു നടിയാണ് ദിവ്യ വിശ്വനാഥ് എന്ന ദിവ്യ പത്മിനി. മലയാളത്തില്‍ മാത്രമല്ല തമിഴിലും ദിവ്യ വിശ്വനാഥ് അഭിനയിക്കാറുണ്ട്. ദിവ്യയുടെ ഒരു ദിവസത്തെ പ്രതിഫലം മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെയാണ്.

രൂപ ശ്രീ

ഏഷ്യാനെറ്റിലെ ചന്ദനമഴയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതയാണ് രൂപ ശ്രീ. 1992ല്‍ കള്ളനും പോലീസും മുതല്‍ മലയാളത്തില്‍ സജീവമാണ് രൂപ ശ്രീ. മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന രൂപ ശ്രീയുടെ ഒരു ദിവസത്തെ പ്രതിഫലം 30000 രൂപ മുതല്‍ 40000 രൂപ വരെയാണ്.

സാജന്‍ സൂര്യ

ഇനിയൊരു നടനെ നോക്കാം. സാജന്‍ സൂര്യ. നാല്‍പ്പതിലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് സാജന്‍ സൂര്യ. ഒരു ദിവസത്തേക്ക് മുപ്പത്തിയാറായിരം മുതല്‍ നാല്‍പ്പത്തിയയ്യായിരം രൂപ വരെയാണ് സാജന്‍ വാങ്ങുന്നത്.

ഗായത്രി അരുണ്‍

പരസ്പരം ഫെയിം ഗായത്രി അരുണിനെപ്പറ്റി സീരിയല്‍ പ്രേക്ഷകരോട് കൂടുതല്‍ പറയേണ്ട കാര്യമില്ല. പരസ്പരത്തിലെ ദീപ്തി എന്ന് പറഞ്ഞാല്‍ മാത്രം മതി. 35000 രൂപ മുതല്‍ 45000 രൂപ വരെയാണ് ഒരു ദിവസത്തേക്ക് ഗായത്രി അരുണ്‍ വാങ്ങുന്നത്.

സ്‌നേഹ ദിവാകരന്‍

പരസ്പരം സീരിയലിലെ അസൂയക്കാരിയായ മീനാക്ഷിയുള്ള ശരിക്കുള്ള പേരാണ് സ്‌നേഹ ദിവാകരന്‍. ഇതല്ലാതെയും സീരിയല്‍ രംഗത്ത് പോപ്പുലറാണ് സ്‌നേഹ. സ്‌നേഹയുടെ ഒരു ദിവസത്തെ ശമ്പളം 20000 രൂപ മുതല്‍ 30000 രൂപ വരെയാണ്.

മേഘ്‌ന വിന്‍സന്റ്

മോഹക്കടല്‍ ഫെയിം സീരിയല്‍ നടിയും ഡാന്‍സറുമായ മേഘ്‌ന വിന്‍സന്റ് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സജീവമാണ്. ദിവസം 30000 രൂപ മുതല്‍ 40000 രൂപ വരെ ചാര്‍ജ്ജ് ചെയ്യുന്നുണ്ട് മേഘ്‌ന.

കിഷോര്‍ സത്യ

മുപ്പത്തയ്യായിരം രൂപ മുതല്‍ നാല്‍പ്പതിനായിരം രൂപ വരെയാണ് കിഷോര്‍ സത്യ ഒരു ദിവസത്തേക്ക് പ്രതിഫലം വാങ്ങുന്നത്. ഏതാനും സിനിമകളില്‍ ഭാഗ്യം പരീക്ഷിച്ച കിഷോര്‍ സത്യ ഏഷ്യാനെറ്റിലെ മന്ത്രകോടിയിലൂടെയാണ് സീരിയല്‍ രംഗത്തെത്തിയത്.

പ്രതീഷ് നന്ദന്‍

സിനിമയിലും സീരിയലിലും പ്രശസ്തനാണ് പ്രതീഷ് നന്ദന്‍. ഏഷ്യാനെറ്റിലെ ചന്ദനമഴയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായ പ്രതീഷ് നന്ദന് ഒരു ദിവസത്തെ പ്രതിഫലം 2000 മുതല്‍ 25000 രൂപ വരെയാണ്.

ശ്രീനിഷ് അരവിന്ദ്

പ്രണയത്തിലെ ശരന്‍ അഥവാ ശ്രീനിഷ് അരവിന്ദ്. തമിഴ് ഷോര്‍ട്ട് ഫിലിമുകളില്‍ തുടങ്ങി മലയാളം സീരിയലിലെത്തിയ നടന്‍. ഒരു ദിവസത്തെ പ്രതിഫലം 25000 രൂപ മുതല്‍ 36000 രൂപ വരെയാണ്.

ഷാലു കുര്യന്‍

ചന്ദനമഴ സീരിയല്‍ ഫെയിം ശാലു കുര്യന്‍ ഒരു വിവാദ നായിക കൂടിയാണ്. ഷാലുവിന്റെ ഒരു ദിവസത്തെ പ്രതിഫലം എത്രയെന്ന് അറിയാമോ 20000 രൂപ മുതല്‍ 35000 രൂപ വരെ.

അര്‍ച്ചന

മാനസപുത്രി സീരിയലിലെ ഗ്ലോറിയായി വന്ന മലയാളക്കരെ കീഴടക്കിയ അര്‍ച്ചന സുശീലന്‍ 2012ല്‍ 10000 രൂപയാണ് ഒരു ദിവസത്തേക്ക് ശമ്പളം വാങ്ങിയിരുന്നത്. ഇപ്പോഴത് 35000 രൂപ മുതല്‍ 45000 രൂപ വരെയായിട്ടുണ്ട്.

ബീന ആന്റണി

മലയാളം സീരിയല്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പോപ്പുലര്‍ ആയ പേരാണ് ബീന ആന്റണി. 2000 രൂപ മുതല്‍ 30000 രൂപ വരെയാണ് ഇവരുടെ ഒരു ദിവസത്തെ പ്രതിഫലം.

സോന നായര്‍

സിനിമയിലും സീരിയലിലും ഒരുപോലെ പ്രശസ്തയാണ് സോനനായര്‍. ടിവി സീരിയല്‍ ഷൂട്ടിങിന് ഒരു ദിവസം 10000 രൂപയായിരുന്നു ഇവര്‍ 2012ല്‍ വാങ്ങിയിരുന്നത്. ഇപ്പോഴത് മൂന്നിരട്ടയെങ്കിലും കൂടിയിട്ടുണ്ട്.

സുചിത്ര

മലയാളത്തിലെ സീരിയല്‍ നടിമാരില്‍ പ്രമുഖയാണ് സുചിത്ര. 2012 ല്‍ ഒരു ദിവസത്തേക്ക് 12000 രൂപയാണ് സുചിത്ര വാങ്ങിയിരുന്നത്. അന്നിതൊരു വമ്പന്‍ തുകയായിരുന്നു. ഇപ്പോഴത് ഇരട്ടിക്കിരട്ടിയായി.

പ്രവീണ

സിനിമയില്‍ തന്നെ ശ്രദ്ധേയയായിരുന്നു പ്രവീണ. സീരിയല്‍ രംഗത്തും അതിപ്രശസ്ത. 15000 രൂപയാണ് ഒരു ദിവസത്തെ ഷൂട്ടിങിന് പ്രവീണ 2012 ല്‍ വാങ്ങിയിരുന്നത്. ഇതിന് ശേഷം പ്രവീണയുടെ പ്രശസ്തിയും പ്രതിഫലവും കൂടിയിട്ടേ ഉള്ളൂ. നിലവില്‍ ഒന്നാം നമ്പറാണ് പ്രവീണ.

സജിത ബേട്ടി

സീരിയലിലെ പ്രധാന വില്ലത്തിയും വിവാദ നായികയുമാണ് സജിത ബേട്ടി. 20000 രൂപയില്‍ നിന്നും മുകളിലേക്കാണ് സജിത ബേട്ടി ഓരോ ദിവസത്തെ സീരിയല്‍ ഷൂട്ടിങിനും പോക്കറ്റിലാക്കുന്നത്. ഇതും പഴയ കണക്കാണ്.

ശരത്

മലയാളം സീരിയല്‍ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ നടനാണ് ശരത്. 2012ല്‍ ദിവസം എട്ടായിരം രൂപ പ്രതിഫലം വാങ്ങിയിരുന്ന ശരത് ഇപ്പോഴെത്ര വാങ്ങുന്നുണ്ടെന്ന് ഊഹിക്കാമോ.

ചിപ്പി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി. സിനിമ വിട്ട് സീരിയലില്‍ കുടിയേറിയ ചിപ്പിക്ക് അവിടേയും ഭയങ്കര മാര്‍ക്കറ്റാണ്. ദിവസം

ആശ ശരത്ത്

മലയാളത്തിലെ പോപ്പുലര്‍ സീരിയല്‍ നടി. ദൃശ്യം പോലുള്ള സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും സജീവം. 2012 ല്‍ 12000 രൂപയാണ് ആശ ശരത്ത് ഒരു ദിവസം വാങ്ങിയിരുന്നത്. ഇപ്പോഴത് എത്ര ഇരട്ടി കൂടിയിട്ടുണ്ടാകണം.

മഞ്ജു പിള്ള

കോമഡി പരിപാടികളിലൂടെ മലയാളികളുടെ മനം കവര്‍ന്ന മഞ്ജു പിള്ളയ്ക്കും മിനി സ്‌ക്രീനില്‍ വന്‍ ഡിമാന്‍ഡാണ്. പതിനായിരങ്ങളാണ് മഞ്ജു ഒരു ദിവസത്തെ ഷൂട്ടിങ്ങിന് വാങ്ങുന്നത്.

സീമ

ഒരുകാലത്ത് മലയാളത്തിന്റെ സ്വപ്‌ന നായികയായിരുന്നു സീമ. എവര്‍ഗ്രീന്‍ താരമായ സീമ ഒരു ദിവസത്തെ ഷൂട്ടിങിന് 20000 രൂപ വരെയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.

English summary
Highest paid Malayalam serial actress and actors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam