For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് വർഷമായി പ്രണയത്തിലാണെന്ന് കുടുംബവിളക്കിലെ പ്രതീഷ്, അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മകൻ

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയ കീഴടക്കിയ താരമാണ് നൂബിൻ ജോണി. സ്വന്തം പേരിനെക്കാൾ പ്രതീഷ് എന്ന പേരിലൂടെയാകും താര പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. അമ്മയെ സ്നേഹിക്കുന്ന വീട്ടിൽ അമ്മയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഒരു കഥാപാത്രമാണ് പ്രതീഷിന്റേത്. ഇന്ന് ഒട്ടുമിക്ക അമ്മമാരും നൂബിന്റെ ആരാധകരാണ് . മോഡലാകാൻ ആഗ്രഹിച്ച താരം ഒടുവിൽ എത്തിച്ചേർന്നത് അഭിനയത്തിലാണ്. രണ്ട് പരമ്പരകളിലാണ് ആകെ അഭിനയിച്ചിട്ടുള്ളതെങ്കിലും ഇവയിലൂടെ മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

  അഭിനയ രംഗത്ത് എത്തുമെന്നോ, രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുമെന്നോ ഒരിക്കലും കരുതിയില്ല എന്നാണ് നൂബിൻ പറയുന്നത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭാഗ്യപരീക്ഷണം എന്ന നിലയിലാണ് ആദ്യ കഥാപാത്രം ചെയ്തത്. എന്നാൽ അതൊരു തുടക്കമാവുകയായിരുന്നു. പിന്നേയും വേറെ മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. കുടുംബ വിളക്കിലെ പ്രതീഷിനെ ഭാഗ്യവശാൽ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു- താരം പറയുന്നു.

  നൂബിനും പ്രതീഷും തമ്മിൽ സാമ്യമുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തി പരമായി എന്നെ അറിയാവുന്ന ആളുകൾ തീർച്ചയായും സാമ്യമുണ്ടെന്ന് പറയും. കാരണം സംഗീതത്തെ ഇഷ്ടപ്പെടുന്ന , അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന, എന്നാൽ മുൻകോപിയായ വ്യക്തിയാണ് പ്രതീഷ്. ഞാനും ജീവിതത്തിൽ അങ്ങനെ തന്നെയാണ്. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി. വീട്ടിൽ ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റും അമ്മയോട് ആണ്. എന്റെ ഏറ്റവും വിമർശകരിൽ ഒരാളാണ് അമ്മ.പ്രതീഷിനെ പോലെ തന്നെ പെട്ടന്ന് ദേഷ്യം വരികയും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയുകയും ചെയ്യും.

  ജീവിതത്തിവെ പ്രണയത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചു നൂബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. സൗഹൃദവും പ്രണയവും ജീവിതത്തിലുണ്ട് എന്നാണ് താരം പറയുന്നത്. നാല് വർഷമായിട്ടുള്ള പ്രണയമാണ്. എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ. ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായിവരെ സൗഹൃദം സൂക്ഷിക്കാറുണ്ട്. അഭിനയത്തിലെ തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ട് പോകാൻ സുഹൃത്തുക്കളുടെ ഉപദേശങ്ങൾ സഹായകമാകാറുണ്ട്.. ഇടുക്കി ജില്ലയില രാജാക്കാട് ആണ് വീട്.

  സീരിയലുകളിൽ നിന്ന് ധാരളം ഓഫറുകൾ വരുന്നുണ്ട്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കുടുംബവിളക്കുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഏറെ അഭിനയ സാധൃതയുളള കഥാപാത്രമാണ പ്രതീഷ്. കൂടാതെ സിനിമയിലും അവസരം ലഭിച്ചിട്ടുണ്ട്. കൊറോണയെ തുടർന്ന് ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണെന്നും നൂബിൻ പറയുന്നു.

  Sandra Thomas Exclusive Interview | FilmiBeat Malayalam

  സെറ്റിൽ എല്ലാവരും അടിച്ചുപൊളിയാണ്. സംവിധായകൻ മുതൽ കൂടെ അഭിനയിക്കുന്ന ഓരോ വ്യക്തികളും മികച്ച പിന്തുണയാണ് നൽകുന്നത്. പ്രതീഷിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെകെ മേനോനെ കുറിച്ചും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.. വളരെ വൈബ്രന്റ് ആയ ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സീരിയലിൽ കാണിക്കുന്ന വില്ലത്തരത്തിന്റെ നേരെ എതിരാണ് യഥാർഥ ജീവിതത്തിലെ കെകെ- താരം പറയുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുകയാണ്. തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 ആണ് പരമ്പര ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്.

  Read more about: serial
  English summary
  Kudumbavilakku Serial Fame Noobin Johny Reveals His Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X