»   » ആറാംതന്പുരാനിലെ മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്, കാണൂ

ആറാംതന്പുരാനിലെ മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്, കാണൂ

Posted By:
Subscribe to Filmibeat Malayalam

തകര്‍ത്തൂ... മഞ്ജുവാര്യരേ... തകര്‍ത്തു. ഡബ്മാഷ് രാഗത്തിലുള്ള നിങ്ങളുടെ ആ ആറാം തമ്പുരാന്‍ കീര്‍ത്തനമില്ലേ അത് ശരിയ്ക്കും തകര്‍ത്തു. ഒന്നും മനസിലായില്ല അല്ലേ? ക്ഷമിയ്ക്കൂ..മഞ്ജു വാര്യര്‍ അതിമനോഹരമായി മോഹന്‍ലാലിനെ അനുകരിച്ചപ്പോള്‍ തോന്നിയ സന്തോഷം. പറയാന്‍ വന്നതൊക്കെ മറന്നു. ഇനി പറയാം. റാണി പത്മിനിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്‌സ് ചാനലിലെ 'കോമഡി സൂപ്പര്‍ നൈറ്റില്‍' എത്തിയ മഞ്ജു വാര്യര്‍ മോഹന്‍ലാലിനെ അനുകരിച്ചു.

ആറാം തമ്പുരാനില്‍ മഞ്ജുവും മോഹന്‍ലാലുമുള്ള കോമ്പിനേഷന്‍ സീനിലെ കിടിലന്‍ ഡയലോഗാണ് മഞ്ജു വേദിയില്‍ അനുകരിച്ചത്. ഡബ്മാഷില്‍ അമ്പലത്തിനകത്ത് നില്‍ക്കുന്ന ഉണ്ണിമായയായി റീമയും കോവിലിന് പുറത്തുള്ള തമ്പുരാനായി(മോഹന്‍ലാല്‍)മഞ്ജുവാര്യരും തകര്‍ത്തു. 'ഈ ഞാന്‍ ആരാണാവോ?..തമ്പുരാന്‍...കണിമഗംലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍.. മഞ്ജുവാര്യര്‍ ഡയലോഗ് നിര്‍ത്തിയതും പിന്നത്തെ പൂരം പറയണോ

പക്ഷേ ഈ പരിപാടി കാണണമെങ്കില്‍ ഒക്ടോബര്‍ 23 വ്യാഴാഴ്ചവരെ കാത്തിരിയ്ക്കണം. പരിപാടിയുടെ പ്രൊമോ വിഡിയോയിലാണ് മഞ്ജുവും റീമയുമുള്ള ആറാം തമ്പുരാനിലെ കിടിലന്‍ ഡബ്മാഷുള്ളത്. വീഡിയോ ഇതിനോടകം തന്നെ ഹിറ്റായി. ഒക്ടോബര്‍ 23നാണ് റാണി പത്മിനി റിലീസ് ചെയ്യുന്നത്. എന്തായാലും ഫ്ളവേഴ്‌സില്‍ മഞ്ജു മോഹന്‍ലാലിനെ അനുകരിയ്ക്കുന്നതിന്റെ പൂര്‍ണ രൂപം കാണാന്‍ വ്യാഴാഴ്ച വരെ കാത്തിരിയ്ക്കാം.

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

ഫ്ളവേഴ്‌സ് ചാനലില്‍ ഒക്ടോബര്‍ 22 ന് സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്ന കോമഡി സൂപ്പര്‍ നൈറ്റിന്റെ എപ്പിസോഡിലാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിനെ അനുകരിച്ചത്.

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

മോഹന്‍ലാലിനെ പോലെ തോള്‍ താഴ്ത്തി...തമ്പുരാന്‍ കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍ എന്ന് മഞ്ജു പറയുമ്പോള്‍..പകച്ചു പോയി!

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

ആറാം തമ്പുരാനിലെ ഡയലോഗ് ആണെങ്കിലും സ്ഫടികം സ്റ്റൈലില്‍ മഞ്ജുവിന്റെ മുഖത്ത് കറുത്ത കണ്ണട

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

പരിപാടിയുടെ പ്രൊമോ വീഡിയോയ്ക്ക് തന്നെ ഇത്രയേറെ പ്രചാരം ലഭിച്ചെങ്കില്‍ ഫ്ളവേഴ്‌സിന്റെ റേറ്റിംഗ് ഉയരും

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

ഒക്ടബോര്‍ 22 നാണ് മഞ്ജുവും റീമയും ഫ്ളവേഴ്‌സില്‍ എത്തുന്നത്

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

റീമയേയും മഞ്ജുവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഒരുക്കിയ റാണി പത്മിനി ഒക്ടോബര്‍ 23 വെള്ളിയാഴ്ചയാണ് തീയേറ്ററുകളില്‍ എത്തുന്നത്.

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

റാണി പത്മിനിയിലെ പല ഗാനങ്ങളും ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

രണ്ടാം വരവ് മികച്ചതാക്കാന്‍ റാണി പത്മിനിയും മഞ്ജുവിന് കരുത്തേകുമോ?

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

ചിത്രം കാണണമെങ്കില്‍ ഒക്ടോബര്‍ 23 വരെ കാത്തിരിയ്ക്കണം

മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്

ഇതാണ് മഞ്ജുവാര്യരുടെ ഡബ്മാഷ് വീഡിയോ

English summary
'Rani Padmini' promo: Manju Warrier imitates 'Aaraam Thampuran' co-star Mohanlal in Flowers TV .ആറാംതന്പുരാനിലെ മോഹന്‍ലാലിനെ അനുകരിച്ച് മഞ്ജുവാര്യരുടെ കിടിലന്‍ ഡബ്മാഷ്, കാണൂ
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam