»   » ഇത് ചരിത്രമാവും, ഉണ്ണിമായയും ജഗന്നാഥനുമായി വീണ്ടും മോഹന്‍ലാലും മഞ്ജു വാര്യരും, കാണൂ

ഇത് ചരിത്രമാവും, ഉണ്ണിമായയും ജഗന്നാഥനുമായി വീണ്ടും മോഹന്‍ലാലും മഞ്ജു വാര്യരും, കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ഉണ്ണി മായയെയും ജഗന്നാഥനെയും ഡബ്ബ്മാഷ് ചെയ്ത് അനുകരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്തിനേറെ, ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റില്‍ വന്നപ്പോള്‍ മഞ്ജു വാര്യര്‍ ജഗന്നാഥനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് റിമ കല്ലിങ്കലാണ് ഉണ്ണിമായയായത്. എന്നാല്‍ യഥാര്‍ത്ഥ ജഗന്നാഥനും ഉണ്ണി മായയും വീണ്ടും ഒന്നിച്ചാല്‍ എങ്ങിനെയുണ്ടാവും.

പ്രണവ് ഇടപെട്ടു, ഒടിയനില്‍ മോഹന്‍ലാലിന്റെ നായിക മഞ്ജു വാര്യര്‍ തന്നെ !!

ഇതാ അത് സംഭവിച്ചിരിയ്ക്കുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ആ ഡയലോഗ് വീണ്ടും ആവര്‍ത്തിച്ചു. 'ഇതാരാ, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ' എന്ന് ജഗന്നാഥന്‍ ചോദിച്ചപ്പോള്‍ ഉണ്ണിമായയ്ക്ക് പണ്ടത്തെ പോലെ ദേഷ്യം കാണിക്കാന്‍ കഴിഞ്ഞില്ല, ചിരിയാണ് ആദ്യം വന്നത്.

mohanlal-manju

അമൃത ടിവിയില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന ലാല്‍സലാം എന്ന പരിപാടിയില്‍ മഞ്ജു അതിഥിയായെത്തിയപ്പോഴായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. മോഹന്‍ലാലിന്റെ അഭിനയ ജീവിത്തില്‍ പിന്നിട്ട വഴികളെ കുറിച്ചുള്ള പരിപാടിയാണ് ലാല്‍സലാം. ഇന്ന് (ആഗസ്റ്റ് 18) രാത്രിയാണ് ലാല്‍സലാം എന്ന പരിപാടി ആരംഭിയ്ക്കുന്നത്. മഞ്ജു അതിഥിയായെത്തുന്ന പ്രമോ വീഡിയോയിലാണ് ലാലും മഞ്ജുവും വീണ്ടും ഉണ്ണിമായയും ജഗന്നാഥനുമാകുന്നത്. വീഡിയോ കണ്ടു നോക്കൂ...

English summary
Manju Warrier & Mohanlal Dubsmash in Lal Salam Show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam