For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവ് നൽകുന്ന പിന്തുണയിലാണ് മുന്നോട്ട് പോവുന്നത്; മകളെ ഓര്‍ത്ത് അവസരം വേണ്ടെന്ന് വെച്ചതായും ഗായത്രി അരുണ്‍

  |

  പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് ആയിട്ടാണ് നടി ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. അരങ്ങേറ്റ സീരിയലില്‍ പോലീസ് ഓഫീസറുടെയും കുടുംബിനിയുടെയും വേഷമായിരുന്നു ഗായത്രിയ്ക്ക്. സീരിയല്‍ നേടി കൊടുത്ത സൗഭാഗ്യങ്ങളില്‍ ഗായത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനവും ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം.

  ഇത്രയും സിംപിളാവാമോ, നടി അമൃത അയ്യരുടെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു

  അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം എങ്ങനെ ആയിരുന്നു എന്നും ജോലി രാജി വച്ച് അഭിനയത്തില്‍ സജീവമായതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമ-സീരിയല്‍ വിശേഷങ്ങള്‍ ഗായത്രി പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  സ്‌കൂള്‍ കാലം തൊട്ടെ അഭിനയത്തോട് ഇഷ്ടമായിരുന്നു. അമ്മയുടെ സഹോദരന്‍ അറയ്ക്കല്‍ നന്ദകുമാര്‍ സംഗീത സംവിധായകനാണ്. വീട്ടില്‍ ആരും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന് കലാഭവനില്‍ പ്രവേശനം കിട്ടിയ ആളാണ്. പക്ഷേ അന്ന് വീട്ടില്‍ നിന്നും അനുവാദം കിട്ടിയില്ല. അച്ഛനില്‍ നിന്നായിരിക്കണം എനിക്ക് അഭിനയകല കിട്ടിയത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ പാട്ട്, നൃത്തം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഹയര്‍ സെക്കന്‍ഡറി സംസ്ഥാന കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

  ഡിഗ്രി പഠനം കഴിഞ്ഞപാടേ ജോലി കിട്ടി. ആദ്യം ഇവന്റ് മാനേജ്‌മെന്റ് ചെയ്തു. പിന്നീട് എഫ്എം റേഡിയോയില്‍. അവിടെ നിന്ന് പത്രത്തില്‍ ജോലി കിട്ടി. അന്നരേമാണ് പരസ്പരം സീരിയലിലേക്ക് അവസരം വരുന്നത്. അഭിനയം മോഹമായിരുന്നിട്ടും ഞാന്‍ ജോലി വിടാന്‍ തയ്യാറായില്ല. ലീവ് എടുത്താണ് രണ്ടര വര്‍ഷത്തോളം അഭിനയിച്ചത്. കഥാപാത്രം ഹിറ്റ് ആയ ശേഷം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് ആത്മവിശ്വാസമായത്. എന്നിട്ടാണ് ജോലി രാജി വെച്ച് ധൈര്യപൂര്‍വ്വം അഭിനയ രംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ നിത്യവും ജോലിയ്ക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല.

  ആദ്യ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ എനിക്ക് സീരിയലില്‍ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകമായി തോന്നിയുമില്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം പരസ്പരം സീരിയലില്‍ നിന്നും കിട്ടി. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങള്‍, അംഗീകാരം ഒക്കെ അതിപ്പുറം പരസ്പരം സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടേന്റെ കുടുംബവും എന്റെ കുടുംബവും മോളേ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയത് കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തത്.

  Recommended Video

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  കുട്ടികള്‍ ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മുന്നോട്ട് പോകാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമ. അത് സാധിക്കുന്നത് ഭര്‍ത്താവ് അരുണ്‍ തരുന്ന ഉറച്ച പിന്തുണയുള്ളത് കൊണ്ട് മാത്രമാണ്. ഗ്യാപ് എടുത്ത് ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും അഭിനയിക്കാനായി പ്രേരിപ്പിക്കുമായിരുന്നു അരുണ്‍. എന്നെക്കാള്‍ കുടുംബം വളര്‍ത്തി എടുക്കാനാണ് എന്റെ ശ്രദ്ധ. അരുണിന്റെ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളുകളാണെന്നും ഗായത്രി പറയുന്നു.

  പാര്‍വതി പറയുന്നതെന്തും വാര്‍ത്തയാവുന്ന സമയം; ആ സിനിമയുടെ വിജയത്തിന് പിന്നിലെ രഹസ്യം അതാണെന്ന് പിആര്‍ഒ

  English summary
  Parasparam Serial Fame Gayathri Opens Up About Husband Arun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X