»   » അവതരണത്തിന്റെ കാര്യത്തില്‍ രഞ്ജിനിയെക്കണ്ട് പഠിക്കണം, പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാര്‍ ആരൊക്കെ

അവതരണത്തിന്റെ കാര്യത്തില്‍ രഞ്ജിനിയെക്കണ്ട് പഠിക്കണം, പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാര്‍ ആരൊക്കെ

Posted By:
Subscribe to Filmibeat Malayalam
ഈ അവതാരകമാരുടെ പ്രതിഫലം കേള്‍ക്കണോ? | filmibeat Malayalam

മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അവതാരകമാരാണ് പലപ്പോഴും പരിപാടിയെ വിജയിപ്പിക്കുന്നത്. വിവിധ ചാനലുകളില്‍ ഗംഭീരമായി മുന്നേറുന്ന പല പരിപാടികളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍ ഇവരാണ്. സ്റ്റാര്‍ സിംഗര്‍ പരിപാടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രഞ്ജിനി ഹരിദാസും കോമഡി സൂപ്പര്‍ നൈറ്റ് ഓര്‍ക്കുമ്പോള്‍ അശ്വതി ശ്രീകാന്തും മനസ്സിലെത്തുന്നത് ഇവരുടെ കൂടി മിടുക്ക് കൊണ്ടാണ്.

പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ പല നായകന്മാരും അപ്രത്യക്ഷരാവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

പ്രിയദര്‍ശന്‍റെ മികച്ച ചിത്രമായിരുന്നിട്ടും മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ തോറ്റ് തുന്നം പാടി!

എത്ര നല്ല ഉള്ളടക്കമാണെങ്കില്‍ക്കൂടിയും അവതാരകരുടെ പ്രസന്റേഷനും ഏറെ വിലപ്പെട്ടതാണ്. പ്രേക്ഷകനെ പിടിച്ചിരുന്ന തരത്തിലാണ് പല പരിപാടികളുടേയും അവതരണ ശൈലി. അവതാരക രംഗത്തെ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവിധ ചാനലുകളിലായി നിറഞ്ഞു നില്‍ക്കുന്ന അവതാരികമാര്‍ ആരൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

രഞ്ജിനി ഹരിദാസിനെ അറിയാത്തവരുണ്ടോ

മിനിസ്‌ക്രിന്‍ പരിപാടികളില്‍ അവതാരകയായി തുടങ്ങിയ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ അറിയപ്പെടുന്ന ആങ്കറായി മാറിയിരിക്കുകയാണ്. ചാനല്‍ പരിപാടികള്‍ക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്താറുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളയാളാണ് രഞ്ജിനി.

പോപ്പുലറായി പേളി മാണി

മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു.

നൈല ഉഷയുടെ ശൈലി

അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്ന അവതാരകയാണ് നൈല ഉഷ. ഇടയ്ക്ക് സിനിമയിലും നൈല വേഷമിട്ടിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമുള്ള പുതിയ ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്.

കോമഡി സ്റ്റാര്‍സിന്റെ സ്വന്തം അവതാരക

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ അവതാരകയാണ് മീര അനില്‍. പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഈ അവതാരക.

ഗന്ധര്‍വ്വസംഗീതത്തിന്റെ അവതാരക

കൈരളി ടിവിയിലെ ഗന്ധര്‍വ്വ സംഗീതത്തിലൂടെയാണ് ദീപ രാഹുല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. വിവിധ പരിപാടികളിലായി ദീപ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്‌.

ആലാപനം മാത്രമല്ല അവതരണവും

ഗായിക മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്ന് റിമി ടോമി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്.

ആര്യയുടെ അവതരണം

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ അവിഭാജ്യ ഘടകമായ ആര്യ നല്ലൊരു അവതാരക കൂടിയാണ്.വിവിധ പരിപാടികളുടെ അവതാരകയായി ആര്യയെ കാണാറുണ്ട്.

അവതരണം മാത്രമല്ല അഭിനയവമുണ്ട്

ഡി4 ഡാന്‍സ് അവതാരക കൂടിയായ എലീന പടിക്കല്‍ അഭിനേത്രി കൂടിയാണ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന ഭാര്യയില്‍ വില്ലത്തിയായാണ് എലീന എത്തുന്നത്.

സൂര്യസിംഗര്‍ അവതരിപ്പിച്ചത്‌

ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ശില്‍പ്പ ബാലയേയും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സൂര്യ സിംഗറിലൂടെയാണ് ശില്‍പ്പ ശ്രദ്ധിക്കപ്പെട്ടത്.

കോമഡി സൂപ്പര്‍നൈറ്റ് അവതാരക

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടി അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ്.

കോമഡി സ്റ്റാര്‍സില്‍ നിന്നും സിനിമയിലേക്ക്

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ തുടക്കത്തില്‍ അവതാരകയായി എത്തിയിരുന്നത് ശ്രുതി മേനോനായിരുന്നു. അവതാരകയായി തിളങ്ങിയ ശ്രുതി മികച്ചൊരു അഭിനേത്രി കൂടിയാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

English summary
Television anchors remuneration.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam