For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ മകൾക്കിങ്ങനെ നടക്കാമല്ലോ, പിന്നെന്താ?, ഷോ ചെയ്യുമ്പോൾ ഇനി രണ്ട് വട്ടം ആലോചിക്കും; രശ്മിയുടെ വാക്കുകൾ

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിത ആണ് നടി രശ്മി അനിൽ. കോമഡി ഷോകളിൽ സജീവമായ രശ്മി നിരവധി ചാനലുകളിൽ കോമഡി ഷോ ചെയ്തിട്ടുണ്ട്. പരമ്പരകളിലും രശ്മി അഭിനയിക്കാറുണ്ട്. കോമഡി ഷോകളിലൂടെയാണ് ജനപ്രീതി നേടിയതെങ്കിലും ഇതേ ഷോ കൊണ്ട് നടിക്ക് വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.

  കൈരളി ടിവിയിൽ ചെയ്ത ​​ഗോസിപ്പ് കോമഡി ഷോ രശ്മിക്കെതിരെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സിനിമാ താരങ്ങളെക്കുറിച്ചുള്ള ​ഗോസിപ്പ് ആയിരുന്നു ഈ ഷോയുടെ പ്രമേയം. പരിഹാസച്ചുവയിൽ താരങ്ങളെ പറ്റി സംസാരിക്കുന്ന കഥാപാത്രത്തെ ആണ് രശ്മി അനിൽ ഇതിൽ അവതരിപ്പിച്ചത്.

  Also Read: 17 വർഷം കൊണ്ട് 110 കോടിയുടെ ആസ്തി, യുവനടന്റെ ഭാര്യ തമന്നയ്ക്ക് സമ്മാനമായി നൽകിയത് രണ്ട് കോടിയുടെ വജ്രം!

  ശ്രിന്ദ, എസ്തർ, ​ഗോപിക രമേശ് തുടങ്ങിയ നടിമാരുടെ ഫോട്ടോഷൂട്ടിനെ പറ്റി ഷോയിൽ വന്ന പരാമർശം വിവാദം ആയിരുന്നു. ശ്രിന്ദയും എസ്ത‌റും ഇതിനെതിരെ രം​ഗത്ത് വരികയും ചെയ്തു.

  അവഹേളിക്കുന്ന തരത്തിലുള്ള പരാമർ‌ശങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. രശ്മി അനിലിനൊപ്പം സ്നേ​ഹ ശ്രീകുമാർ ആയിരുന്നു ഷോയിൽ വിവാദ പരാമർശങ്ങൾ നടത്തിയത്.

  Also Read: റോബിൻ അന്ന് സ്വന്തം അച്ഛനും അമ്മയ്ക്കും മുന്നിൽ കരഞ്ഞു; അത് കാരണം എന്റെ അമ്മയ്ക്കും ദേഷ്യം വന്നിട്ടുണ്ട്: ആരതി

  വിമർശനം കടുത്തതോടെ രണ്ട് പേരും വിശദീകരണുമായി രം​ഗത്തെത്തുകയും ചെയ്തു. തങ്ങളുടെ അഭിപ്രായം അല്ല ഷോയിൽ പറഞ്ഞതെന്നായിരുന്നു രശ്മിയും സ്നേഹയും പറഞ്ഞത്. അന്ന് നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് രശ്മി അനിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  'ഞാൻ ചെയ്ത് കൊണ്ടിരുന്ന പ്രോ​ഗ്രാം ആണത്. അതിൽ രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. തങ്കു, സുശീല എന്ന് പറഞ്ഞ്. അവർക്ക് ജീവിതത്തിൽ ഒന്നും ആവാൻ പറ്റിയിട്ടില്ല. സിനിമാക്കാരുടെ ​ഗോസിപ്പ് പറയുകയും മറ്റുള്ളവരുടെ ജീവിതം കണ്ട് അസൂയപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ആണ്'

  'ഒരിക്കലും അത് രശ്മിയോ എന്റെ കൂടെ അഭിനയിക്കുന്ന ആർ‌ട്ടിസ്റ്റുമല്ല. എന്നെ അടുത്ത് അറിയാവുന്നവർക്ക് അറിയാം അസൂയയൊന്നും ആരോടും തോന്നാത്ത ആളാണ്. നമുക്കുള്ളത് നമുക്ക് കിട്ടും. അല്ലാതെ വേറെ ഒന്നിനോടും ആർത്തിയോ ഇല്ലാത്ത ആളാണ്'

  'അത് ക്യാരക്ടർ ആണെന്ന് ചിന്തിക്കാതെ ആണ് ഭയങ്കരമായി നമ്മളെ ചീത്ത വിളിക്കുകയും മോശം വാക്കുകൾ പറയുകയും ചെയ്തത്. എന്റെ മകൾ ഒരു ഫോട്ടോ എടുത്താൽ അതിനടിയിൽ വന്ന് കമന്റ് ഇടും. നിന്റെ മകൾക്കിങ്ങനെ നടക്കാമല്ലോ പിന്നെ എന്താടി അവരിങ്ങനെ നടന്നാൽ എന്നൊക്കെ'

  'മാനസികമായ ഭയങ്കര പ്രശ്നം ആയിരുന്നു. കുറച്ച് ദിവസം കഴിയുമ്പോൾ മാറും എന്ന് വിചാരിച്ച് രണ്ട് മൂന്ന് ദിവസം കാത്തിരുന്നു. അപ്പോഴാണ് ഞങ്ങൾ ഇതിന് ഒരു മറുപടി കൊടുക്കണം എന്ന് തീരുമാനിച്ചത്'

  'ഷോ ചെയ്യുമ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കും. ഇപ്പോൾ അങ്ങനത്തെ അവസ്ഥയിൽ ആയി. കോമഡിക്ക് വേണ്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി. എന്ത് പറഞ്ഞാലും അതിനെ വിമർശിക്കാൻ ആളുകൾ ഇരിക്കുന്നുണ്ട്,' രശ്മി അനിൽ പറഞ്ഞതിങ്ങനെ.

  നേരത്തെ സ്നേഹ ശ്രീകുമാറും ഇത്തരം വിമർശനങ്ങൾക്കെിരെ രം​ഗത്ത് വന്നിരുന്നു. ഷോയിലെ കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം എടുക്കണം എന്നായിരുന്നു സ്നേഹ ശ്രീകുമാർ‌ പറഞ്ഞത്.

  Read more about: television
  English summary
  Resmi Anil's Words About Criticization Against Her Comedy Show Loud Speaker; Actress Words Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X