For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിമായത്തിന്‍റെ ആത്മാവ് ഇവരാണ്! വ്യത്യസ്തമാകുന്നത് ഇക്കാരണങ്ങളാല്‍! കുറിപ്പ് പങ്കുവെച്ച് സ്നേഹ

  |

  മറിമായം' ഇഷ്ടപ്പെടുന്നവർക്കായെന്ന് പറഞ്ഞായിരുന്നു പരിപാടിയുടെ കട്ട ആരാധകനായ അനസ് റഹിം ജെയുടെ കുറിപ്പ് തുടങ്ങുന്നത്. ഫേസ്ബുക്കിലൂടെ സ്നേഹ ശ്രീകുമാറാണ് മുഴുനീള പോസ്റ്റ് ഷെയര്‍ ചെയ്ത് എത്തിയത്. മഴവിൽ മനോരമ ചാനലിലൂടെ നമ്മുടെ സ്വീകരണമുറികളെ ജനകീയമാക്കിയ ഏക ടെലിഷോ. കാര്യമായ ഒരു പ്രൊമോഷന്റെയും യാതൊരു ആവശ്യവും ഇല്ലാതെ തന്നെ ജനമനസ്സുകളെ കീഴടക്കാൻ ഇതിനായിട്ടുണ്ടെങ്കിൽ അവിടെയാണ് 'മറിമായം' വ്യത്യസ്തമാകുന്നത്.

  പല ചാനലുകളിലെയും പല ടെലിഷോകളും ഇടയ്ക്ക് എവിടെയോ അല്പം ബോറടിപ്പിച്ചപ്പോഴൊക്കെ തന്നെ' മറിമായം' അതിന്റെ നിലവാരം വിട്ട് താഴെ പോയിട്ടില്ല എന്നതാണ് സത്യം.ഇന്നും മഴവിൽ മനോരമയിലെ ഏറ്റവും വലിയ റേറ്റിങ്ങ് ഉള്ള പ്രസ്റ്റീജ് ഐറ്റം ആയി നിൽക്കുന്നതും അത് കൊണ്ട് തന്നെയാണെന്നും അനസ് കുറിച്ചിട്ടുണ്ട്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  മികച്ച ആക്ഷേപ ഹാസ്യ പരിപാടി

  മികച്ച ആക്ഷേപ ഹാസ്യ പരിപാടി

  2012 ൽ ആര്‍ ഉണ്ണികൃഷ്ണൻ' സംവിധാനം നിർവ്വഹിച്ചു ഒരുമണിക്കൂർ പ്രോഗ്രാം ആയിത്തുടങ്ങിയ മികച്ച ആക്ഷേപ ഹാസ്യ പരിപാടിയായ 'മറിമായം ' ഇന്ന് സമകാലിക സംഭവങ്ങളെ സരസമായും ചിന്തിപ്പിക്കുന്ന രീതിയിലും നമ്മുടെ മുന്നിൽ എത്തിക്കുന്നത് മിഥുന്‍ ചേറ്റൂർ, എഎസ് വിനോദ് ' എന്നീ സംവിധായക പ്രതിഭകളാണ്. ഗൗരവമായ കാര്യങ്ങളിൽ പോലും ഹാസ്യം കലർത്തുന്ന തിരക്കഥയും സംഭാഷണവും.

  മരണമാസ്സാണ്

  മരണമാസ്സാണ്

  കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷനുകൾ. ക്വാളിറ്റിയുള്ളതും ആകർഷണീയവുമായ ക്യാമറാ ആംഗിളുകൾ. നർമ്മത്തിന് കൃത്യമായ ടൈമിങ്ങിൽ മർമ്മം കുറിയ്ക്കുന്ന അസാധ്യമായ പശ്ചാത്തല സംഗീതം. പെർഫെക്ഷൻ, സൗണ്ട് ക്വാളിറ്റി എന്നിവ കൂടിയ സിങ്ക് സൗണ്ട് സിസ്റ്റം. ഇതൊക്കയാണ് ഈ ടെലി ഷോ യുടെ പ്രധാന പ്രത്യേകതകൾ. (Twayinnnn...എന്ന് തുടങ്ങുന്ന ഒരു bgm.ഉണ്ട് oh...മരണമാസ്സ് ആണ് ഇതിലെ കോമഡി കൗണ്ടറിന്റെ ഹൈലെവൽ പഞ്ച് കൊടുക്കുന്ന ഐറ്റം) ചെറിയ കാര്യങ്ങളിലെ വലിയ ചിരി "എന്ന ടാഗ്‌ലൈനും പിന്നെ ടൈറ്റിൽ മ്യൂസിക്കും.

  ആത്മാവ് ഇവരാണ്

  ആത്മാവ് ഇവരാണ്

  പരിപാടിയുടെ ആത്മാവ് എന്ന് പറയുന്നത് ഇതിലെ കഥാപാത്രങ്ങള്‍ തന്നെയാണ്. സത്യശീലൻ, ശീതളൻ, സുഗതൻ, മന്മദൻ, മൊയ്തു, കോയ, പ്യാരിജാതൻ, സുമേഷ്, ഉണ്ണി,രാഘവൻ, ലോലിതൻ, മണ്ഡോദരി, ശ്യാമള, വത്സല, കിങ്ങിണി തുടങ്ങിയ പേരുകളെ പോലെ തന്നെ ഓരോകഥാപാത്രങ്ങളും കഥയ്ക്ക് അനുസരിച്ചുള്ള വ്യത്യസ്തമായ വേഷപകർച്ചകൾ കൊണ്ട് വന്ന് നമ്മെ വിസ്മയിപ്പിക്കുന്നു.

   മികച്ച നേട്ടമാണ്

  മികച്ച നേട്ടമാണ്

  ഓരോ എപ്പിസോഡുകൾ പുതിയ കഥകളായതുകൊണ്ടും ഓരോരുത്തരും വ്യത്യസ്ത കഥാപാത്രങ്ങളായി വരുന്നത്കൊണ്ടും ആവർത്തന വിരസതയോ മുഷിപ്പോ പ്രേക്ഷകർ അനുഭവിക്കുന്നില്ല. ശരിക്കും നടീനടന്മാർക്ക് വളരെയേറെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നുവെന്നതും അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമാണ്.

   നിരവധി പേരുണ്ട്

  നിരവധി പേരുണ്ട്

  മറിമായ'ത്തിന്റെ ആരംഭകാലം മുതൽ നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ, നിർമ്മൽ പാലാഴി, അനൂപ് ചന്ദ്രൻ തുടങ്ങി നിരവധിപേർ അഭിനയിച്ചിട്ടുണ്ടായിരുന്നു. മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ), നിയാസ് ബക്കർ (ശീതളൻ, കോയ ), വിനോദ് കോവൂർ (മൊയ്തു ), ശ്രീകുമാർ (ലോലിതൻ ), രചന (വത്സല ), സ്നേഹ ശ്രീകുമാർ (മണ്ഡോദരി ) തുടങ്ങിയവരൊക്ക തന്നെ ഒരുമണിക്കൂർ മറിമായത്തിൽ തുടങ്ങി ഈ പ്രോഗ്രാം അരമണിക്കൂർ ആയി ചുരുക്കിയപ്പോഴും നിലനിന്നു പോന്നു.

  കിടിലന്‍ ടീമായി

  കിടിലന്‍ ടീമായി

  അതിനിടയിൽ മണി ഷൊർണ്ണൂർ (സുഗതൻ ), റിയാസ് (മന്മഥൻ ), ഖാലിദ് (സുമേഷ് ), മഞ്ജു (ശ്യാമള ), സലിം (പ്യാരിജാതൻ), ഉണ്ണിരാജ് (ഉണ്ണി, രാഘവൻ (രാഘവൻ) തുടങ്ങിയവരും കടന്നുവന്നു. പിന്നെ ഈ ടീം ഒരു കിടിലൻ ഗ്യാങ് ആയി. മണികണ്ഠൻ പട്ടാമ്പിയും നിയാസ് ബക്കറും, വിനോദ് കോവൂരും, റിയാസും, മണി ഷൊർണ്ണൂരും, ഉണ്ണിയും, സലീമും, ഖാലിദും, രാഘവനും, സ്നേഹയും ഒക്കെയാണ് ഇപ്പോൾ ഇതിൽ നിറഞ്ഞു നിൽക്കുന്നത് ഒട്ടും നാടകീയമല്ലാതെ സ്വാഭാവികാഭിനയമാണ് ഇവർ ഇതിൽ കാഴ്ചവെക്കുന്നത്.

  സ്വഭാവിക അഭിനയമാണ്

  സ്വഭാവിക അഭിനയമാണ്

  പ്രേക്ഷകരിൽ ഒരാളായി നിന്ന് പെരുമാറുമ്പോൾ ഇവർ കൊണ്ട് വരുന്ന രൂപ ഭാവ ഭാഷാ വ്യതിയാനങ്ങളും മാനറിസവുമെല്ലാം എന്ത് നാച്ചുറൽ ആണ്. ഇതിലെ അഭിനേതാക്കൾ പലർക്കും സിനിമയിൽ അവസരം കിട്ടിയെങ്കിലും മണികണ്ഠൻ പട്ടാമ്പിയും, നിയാസ് ബക്കറും മാത്രമാണ് സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തിട്ടുള്ളത് എന്നതാണ് മറ്റൊരു വസ്തുത.

  ഫാന്‍സ് കൂടുതലുള്ളത്

  ഫാന്‍സ് കൂടുതലുള്ളത്

  സത്യശീലനും സുഗതനും, ശീതളനും, മന്മഥനും ഒക്കെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനം അവതരിപ്പിക്കുമ്പോൾ നിയാസിന്റെ മാസ്റ്റർ പീസ് കഥാപാത്രമായ 'കോയ സാഹിബിന്'ആണ് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത്. നന്മയും സാമൂഹിക പ്രതിബദ്ധതയും മതബോധവും ഒക്കെയുള്ള ഈ കഥാപാത്രത്തിന്റെ വേഷവും ഭാഷയും ശൈലിയുമെല്ലാം വേറെ ലെവൽ ആണ്. എവിടെയും കടന്ന് വന്ന് അഭിപ്രായപ്രകടനം നടത്താൻ കഴിയുന്ന ഒരു കാരണവർ സ്ഥാനം മലയാളി അനുവദിച്ചു കൊടുത്ത കിടിലൻ കഥാപാത്രം.

  ഇവരുണ്ടെങ്കില്‍ കാണാം

  ഇവരുണ്ടെങ്കില്‍ കാണാം

  അത് കഴിഞ്ഞാൽ പിന്നെ കൂടുതൽ ഫാൻസ്‌ ഉള്ളത് ഉണ്ണി, പ്യാരിജാതൻ, സുമേഷ്, എന്നിവർക്കാണ്. ഇവർ ഉണ്ടെങ്കിൽ എന്ന് മാത്രം ചിന്തിച്ചു കാണാൻ ശ്രമിക്കുന്നവർ നിരവധി. ലോലിതന്റെ ചിരി 'സമ്മാനിച്ച എഫക്ട് ആണ് ഇപ്പോൾ 'ഉണ്ണി'യ്ക്ക് ലഭിക്കുന്നത്. കണ്ണൂർ, കാസർഗോഡ് സ്ലാങ്ങിലെ നിഷ്കളങ്കമായ സ്വാഭാവികത ഉണ്ണിക്ക് നൽകിയ സ്വീകാര്യത അങ്ങേയറ്റമാണ്. മണ്ടത്തരം ആയാലും സീരിയസ് ആയാലും ഉണ്ണി അവതരിപ്പിക്കുമ്പോൾ മാത്രം ലഭിക്കുന്ന ഒരു മാജിക്ക് ഉണ്ട്.

  ഫ്രീക്കൻ മുതൽ പാവത്തം വരെ

  ഫ്രീക്കൻ മുതൽ പാവത്തം വരെ

  പ്യാരിജാതൻ എന്ന 'സലീം 'അസ്സാധ്യ ടൈമിങ്ങും ഡയലോഗ് ഡെലിവെറിയുമുള്ള കലാകാരനാണ്. ചലച്ചിത്ര ലോകത്തിന് മുതൽക്കൂട്ടാവാൻ കഴിയുന്ന നടൻ. ഏത് കഥാപാത്രവും ഈ കൈകളിൽ ഭദ്രം. സുമേഷ് 'എന്ന പയ്യൻ ലുക്ക് പേരും 'ഖാലിദ്' എന്ന നടന്റെ പല്ല് പോയ മുഖവും കൂടി കാണുമ്പോൾ തന്നെ പ്രേക്ഷകർ ചിരിച്ചു തുടങ്ങും. ആ മുഖത്ത് വിരിയുന്ന ചില ഭാവങ്ങളും മാനറിസവും ഡയലോഗ് ഡെലിവെറിയും ഒക്കെ ശരിക്കും വൈകി കിട്ടിയ വസന്തമാണ്. ഫ്രീക്കൻ മുതൽ പാവത്തം നിറഞ്ഞ മുത്തശ്ശൻ വരെയുള്ള ഏത് തരം വേഷങ്ങളും ഇവിടെയും ഭദ്രം.

  നമുക്കിടയിലെ നാട്ടുകാരന്‍

  നമുക്കിടയിലെ നാട്ടുകാരന്‍

  രാഘവൻ 'എന്ന കലാകാരന്റെ കാർട്ടൂണിക്ക് രൂപവും സംസാരവും എല്ലാം ഇതിലൂടെ നമ്മുടെ ഇടയിലുള്ള ഒരു നാട്ടുകാരനെ കാട്ടിത്തരുന്നു.
  'മറിമായം' അണിയറപ്രവർത്തകരും ചെറിയ വേഷങ്ങളിൽ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദവും വിളമ്പുന്ന ഈ ടെലിഷോ കാണുന്ന യുട്യൂബ് പ്രേക്ഷകർ നിരവധിയാണ്. ഇപ്പോൾ ' മനോരമ മാക്സ് ആപ്പിലൂടെ മാത്രമേ ഇത് കാണാൻ കഴിയൂ. എന്നാൽ ഇതിന്റെ വമ്പൻ ജനപ്രീതി കണ്ടറിഞ്ഞു പഴയ എപ്പിസോഡുകൾ വീണ്ടും യുട്യൂബിൽ അധികൃതർ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും അനസ് റഹീം കുറിച്ചിട്ടുണ്ട്.

  English summary
  Sneha Sreekumar shares a post about Marimayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X