»   » 'പ്രണയം' നായകന് യഥാര്‍ത്ഥ ജീവിതത്തിലും പ്രണയം, വിവാഹത്തെക്കുറിച്ച് ശരണ്‍ പറയുന്നു !!

'പ്രണയം' നായകന് യഥാര്‍ത്ഥ ജീവിതത്തിലും പ്രണയം, വിവാഹത്തെക്കുറിച്ച് ശരണ്‍ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു പ്രണയം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പ്രണയത്തിലെ നായകനും നായികയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ശരണ്‍ ജി മേനോനായി തിളങ്ങിയ ശ്രിനിഷ് അരവിന്ദ് പ്രണയത്തിനു ശേഷം മഴവില്‍ മനോരമയിലെ അമ്മൂവിന്റെ അമ്മയിലേക്കാണ് ചേക്കേറിയത്. പ്രേക്ഷകരുടെ സ്വന്തം താരം പൊന്നമ്പിളിയാണ് ഈ സീരിയലിലെ നായിക. മാളവികയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് മുന്‍പ് ആഗ്രഹിച്ചിരുന്നുവെന്ന്‌ ശ്രിനിഷ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ശ്രിനിഷ്. തന്‍റെ വിശേഷങ്ങളെല്ലാം ഫേസ് ബുക്ക് പേജിലൂടെ താരം പങ്കുവെക്കാറുണ്ട്. ആരാധകരുടെ കമന്‍റുകള്‍ക്ക് അടക്കം താരം മറുപടി നല്‍കാറുണ്ട്. പ്രണയത്തിലൂടെ മിനി സ്‌ക്രീനില്‍ തുടക്കം കുറിച്ച ശ്രിനിഷ് പ്രണയത്തിലാണോയെന്നാണ് ആരാധകര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് തന്റെ പ്രണയത്തെക്കുറിച്ച് താരം തുറന്നു പറയുകയാണ് ഈ അഭിമുഖത്തില്‍.

പ്രണയം നായകന്‍റെ യഥാര്‍ത്ഥ പ്രണയത്തെക്കുറിച്ച്

പ്രണയമെന്ന ആദ്യ സീരിയലിലൂടെ തന്നെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രിനിഷ് അരവിന്ദ്. സ്‌ക്രീനില്‍ പ്രണയ നായകനായി അരങ്ങു തകര്‍ക്കുമ്പോഴും യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് അറിയാനാണ് പ്രേക്ഷകര്‍ക്ക് ആകാംക്ഷ. സ്വന്തം പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം വിചാരിക്കുന്ന പോലെ നടക്കുകയാണെങ്കില്‍ ഉടന്‍ വിവാഹം ഉണ്ടാവുമെന്നാണ് ശ്രിനിഷ് പറയുന്നത്.

പ്രണയത്തിലാണോ

യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടെന്നും ഇല്ലെന്നും പറയാമെന്നായിരുന്നു ശ്രിനിഷിന്‍റെ മറുപടി. പ്രണയം നായകന്‍റെ മനസ്സ് കീഴടക്കിയത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കാര്യങ്ങളെല്ലാം വിചാരിക്കുന്നത് പോലെ നടന്നാല്‍ ഉടന്‍ വിവാഹമുണ്ടാവുമെന്നും താരം പറഞ്ഞു.

വീട്ടുകാരുടെ പിന്തുണ

ജോലി ഉപേക്ഷിച്ചാണ് ശ്രിനിഷ് അരവിന്ദ് അഭിനയത്തിലേക്ക് കടന്നുവന്നത്. ജോലി ഉപേക്ഷിച്ച് സീരിയല്‍ രംഗത്തു വരുന്നതില്‍ വീട്ടുകാര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അച്ഛനും അമ്മയും രണ്ടു ചേച്ചിമാരുമടങ്ങുന്ന കുടുംബം പൂര്‍ണ്ണ പിന്തുണയുമായി താരത്തിനൊപ്പമുണ്ട്.

ആരാധികമാരെക്കുറിച്ച്

പ്രണയം സീരിയലിലൂടെ നിരവധി ആരാധികമാരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന പോലൊരു പ്രണയനായകനായി പലപ്പോഴും താരം അഭിനയിച്ചിട്ടുണ്ട്. ഫേസ് ബുക്കില്‍ ആരാധികമാരുടെ സന്ദേശം വരാറുണ്ടെന്ന് താരം പറയുന്നു.

ശരണിനോടുള്ള ഇഷ്ടം ഇപ്പോഴുമുണ്ട്

പ്രണയം സീരിയല്‍ അവസാനിച്ചതിനു ശേഷവും ശരണിനോടുള്ള ഇഷ്ടം അതേ പോലെ പ്രേക്ഷകര്‍ക്കുണ്ടെന്ന് താരം പറയുന്നു. പുറത്തൊക്കെ പോകുമ്പോള്‍ ശരണ്‍ എന്നു വിളിച്ച് പലരും അടുത്തു വരാറുണ്ട്. ലക്ഷ്മിയുടെ കാര്യവും തിരക്കാറുണ്ട്.

പൊന്നമ്പിളിയുടെ നായകനായി അഭിനയിക്കുന്നതിനെക്കുറിച്ച്

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മുവിന്റെ അമ്മയിലാണ് ശ്രിനിഷ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൊന്നമ്പിളിയെന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ച മാളവിക വെയില്‍സാണ് സീരിയലിലെ നായിക. ടൈറ്റില്‍ കഥാപാത്രമായ അനുപമയെ
പ്രണയിക്കുന്ന മനുവായാണ് ശ്രിനിഷ് വേഷമിടുന്നത്. തന്‍റെ പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രം കൂടിയാണ് ഇതെന്ന് താരം പറയുന്നു. പ്രണയത്തില്‍ രണ്ടു കുട്ടികളുടെ അച്ഛനായാണ് ശ്രിനിഷ് അഭിനയിച്ചത്.

രമ്യാകൃഷ്ണനൊപ്പമുള്ള അനുഭവത്തെക്കുറിച്ച്

രമ്യാ കൃഷ്ണനൊപ്പം തമിഴില്‍ വംശം എന്ന സീരിയലിലും ശ്രിനിഷ് അഭിനയിച്ചിരുന്നു. നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. കുട്ടിക്കാലം മുതല്‍ ഏറെ ആരാധിച്ചിരുന്ന താരത്തിനു മുന്നില്‍ ഡയലോഗുകള്‍ പറയാന്‍ ആദ്യമൊക്കെ പരിഭ്രമിച്ചിരുന്നുവെന്ന് ശ്രിനിഷ് പറയുന്നു.

മലയാളം അറിയില്ലായിരുന്നു

പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലായിരുന്നതിനാല്‍ മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനുമൊന്നും അറിയില്ലായിരുന്നു. പ്രണയത്തിന്റെ സെറ്റില്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് മലയാളം പഠിച്ചത്.

ആഗ്രഹിച്ച് ലഭിച്ച കഥാപാത്രം

പ്രണയം സീരിയല്‍ അവസാനിക്കാന്‍ പോകുന്നതിനിടയിലാണ് അമ്മുവിന്‍റെ അമ്മയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. സീരിയലില്‍ മനുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു നടനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നടന് പകരക്കാരാനായാണ് ശ്രിനിഷിന് ഈ വേഷം ലഭിച്ചത്.

English summary
Srinish Aravind is talking about his acting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam