»   » ബാലസുധയെ സ്‌നേഹിക്കാനും വേണു ഗോപന് അറിയാം.. പക്ഷെ പുറത്തെടുക്കാത്തതാണ്!!

ബാലസുധയെ സ്‌നേഹിക്കാനും വേണു ഗോപന് അറിയാം.. പക്ഷെ പുറത്തെടുക്കാത്തതാണ്!!

Posted By:
Subscribe to Filmibeat Malayalam

ബാലസുധയും വേണു ഗോപനും ആരാണെന്ന് മലയാളി വീട്ടമ്മമാരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല... സ്ത്രീപദം എന്ന സീരിയലില്‍ ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിച്ച് കഴിയുന്ന ബാലസുധ മലയാളി വീട്ടമ്മമാരുടെ നൊമ്പരമാണ്.

ഇതാ ബാലസുധയും ഭര്‍ത്താവ് വേണു ഗോപനും മഴവില്‍ മനോരമയില്‍ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തുന്നു. പക്ഷെ എല്ലാം സഹിക്കുന്ന ബാലസുധയായും ഭാര്യയെ ക്രൂരമായി പീഡിപ്പിയ്ക്കുന്ന വേണു ഗോപനുമായിട്ടല്ല ഷെല്ലി കിഷോറും വിഷ്ണു പ്രസാദും എത്തുന്നത്.

ഒന്നും ഒന്നും മൂന്നില്‍

റിമി ടോമി അവതാരകയായി എത്തുന്ന, മഴവില് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലെ പുതിയ അതിഥികള്‍ സ്ത്രീപദം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.

നായകനും നായികയും സഹോദരനും

സീരിയലില്‍ കേന്ദ്ര നായികയായ ബാലസുധയെ അവതരിപ്പിയ്ക്കുന്ന ഷെല്ലി കിഷോറും ക്രൂരനായ ഭര്‍ത്താവ് വേണു ഗോപനെ അവതരിപ്പിയ്ക്കുന്ന വിഷ്ണു പ്രസാദുമാണ് അതിഥികള്‍. ഇവര്‍ക്കൊപ്പം വേണുവിന്റെ സഹോദരനായി എത്തുന്ന സതീഷ് ഗോപനെ അവതരിപ്പിയ്ക്കുന്ന സുഭാഷ് മേനോനും വരുന്നു.

സ്‌നേഹിക്കാനറിയാം

വേദിയില്‍ റിമി ആവശ്യപ്പെട്ടപ്പോള്‍ വിഷ്ണു വേണു ഗോപനായി മാറുന്നുണ്ട്. ക്രൂരനായ ഭര്‍ത്താവായി ഓണ്‍ ദ സ്‌പോട്ടില്‍ മാറുന്ന നടന്റെ കഴിവിനെ കൈയ്യടിയോടെ കാണികള്‍ സ്വീകരിച്ചു. ബാലസുധയെ സ്‌നേഹത്തോടെ സമീപിയ്ക്കുന്ന ഭര്‍ത്താവിനെയും ഷോയില്‍ വിഷ്ണു അവതരിപ്പിച്ചു.

കളിച്ചും ചിരിച്ചും

അതിഥികളെ തമാശകളും മണ്ടത്തരങ്ങളും പറഞ്ഞ് രസിപ്പിയ്ക്കുന്ന റിമി, ഇത്തവണയും ഷോയുടെ മാറ്റുകൂട്ടാന്‍ കുസൃതിക്കളികളുമായി എത്തുന്നു. സ്ത്രീപദം കാണുന്ന അമ്മമാര്‍ക്ക് ഒന്നും ഒന്നും മൂന്നിന്റെ ഈ എപ്പിസോഡ് തീര്‍ത്തും പുതുമയുള്ളതായിരിയ്ക്കും.

പ്രമോ കാണാം

പരിപാടിയുടെ പ്രമോ വീഡിയോയിലാണ് ഇത്രയും കാണിയ്ക്കുന്നത്. ബാലസുധയും വേണു ഗോപനും തമ്മിലുള്ള പ്രണയ രംഗങ്ങളും കളി തമാശകളും കാണാന്‍ ശനിയാഴ്ച രാത്രി 9.30 വരെ കാത്തിരിയ്ക്കണം. ഇപ്പോള്‍ പ്രമോ വീഡിയോ കാണാം...

English summary
Singer-turned-actress Rimi Tomy's celebrity chat show Onnum Onnum Moonnu has grabbed the eyeballs of the audience with its laugh out loud moments and segments. The latest celebrities that will attend the show are casts of popular serial Sthreepadham aired on Mazhavil Manorama.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X