For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലപ്പുഴയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ചന്ദ്രയും ടോഷും; യൂട്യൂബ് ചാനലിലൂടെ വീഡിയോയുമായി നവതാരദമ്പതിമാര്‍

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഇരുവരുമാണ്. സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് പരിചയത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞ നവംബറില്‍ വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സീരിയലിലേക്ക് തിരിച്ച് വന്ന ഇരുവരും ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷങ്ങളിലാണ്.

  വിവാഹം കഴിഞ്ഞ് 19 ദിവസമേ നിന്നുള്ളു എന്ന വാര്‍ത്ത ഇപ്പോഴും വരും; 10 വര്‍ഷം മുൻപുള്ള കഥയെന്ന് രചന നാരായണൻകുട്ടി

  ചന്ദ്രയുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ടോഷ് യൂട്യൂബ് ചാനലില്‍ സജീവമാവുന്നത്. ലൊക്കേഷന്‍ കാഴ്ചകളും പിറന്നാള്‍ ആഘോഷവും തുടങ്ങി ഇപ്പോള്‍ ഹണിമൂണിന് പോയ വീഡിയോ അടക്കം താരങ്ങള്‍ ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആലപ്പുഴയാണ് ടോഷും ചന്ദ്രയും ഹണിമൂണിന് വേണ്ടി തിരഞ്ഞെടുത്തത്. കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങും പാടത്ത് കൂടിയുള്ള യാത്രയുമൊക്കെ താരങ്ങള്‍ കാണിച്ചിരുന്നു.

  പാടത്ത് കൂടിയും വരമ്പിലൂടെയും തോടിന് നടുവിലെ പോസ്റ്റ് പാലത്തിലൂടെയുമൊക്കെയാണ് താരങ്ങള്‍ നടന്ന് നീങ്ങുന്നത്. പാടത്തിന്റെ നടുവിലെത്തിയതോടെ നിന്നെ എടുത്ത് പൊക്കട്ടേ എന്ന് പറഞ്ഞ് ടോഷ് ചന്ദ്രയെ കൈയ്യില്‍ പൊക്കി എടുത്തിരുന്നു. ഇവിടുന്ന് വീഴുകയാണെങ്കില്‍ കാണാന്‍ നല്ല രസമായിരിക്കുമെന്ന് പറഞ്ഞാണ് താരം ചന്ദ്രയെ കൈയ്യില്‍ എടുക്കുന്നത്. ശേഷം ഇരുവരും വഞ്ചി തുഴഞ്ഞും കായയിലൂടെയുള്ള യാത്ര ആസ്വദിച്ചു.

  മുപ്പത് വര്‍ഷം മുന്‍പ് ലാലു അലക്‌സിന് സംഭവിച്ച കാര്യമാണ്; ഇപ്പോള്‍ നടന്നത് പോലെയത് വന്നുവെന്ന് പേളി മാണി

  chandra-tosh-honeymoon

  തെങ്ങിന്‍ കള്ളും കിടിലന്‍ ഭക്ഷണവുമൊക്കെയായി അവധിക്കാലം മനോഹരമാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. ഇടയ്ക്ക് ടോഷിന്റെ പാട്ടുകളും ഉണ്ടായിരുന്നു. എന്തായാലും ഇരുവരും വളരെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ തന്നെ അഭിമാനം തോന്നുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്ത് സന്തോഷം ആണ് നിങ്ങളുടെ സംസാരം കേള്‍ക്കാനും കാണാനും. ടോഷ് നന്നായിട്ടു പാടുന്നുണ്ട്.

  രണ്ട് പേരും കുഞ്ഞു കുട്ടികളെ പോലെയുണ്ട്. കേരളത്തിന്റെ ഭംഗി അതുപോലെ ഒപ്പിയെടുക്കാന്‍ ഈ വീഡിയോയിലൂടെ സാധിച്ചുവെന്നാണ് ഒരു ആരാധിക പറയുന്നത്. എന്ത് ഭംഗി ആണ് നമ്മുടെ കേരളം. പച്ചപ്പ് നിറഞ്ഞ പാടം. കായല്‍, തോണി, ഭക്ഷണം, ആഹാ.. എല്ലാം കൊണ്ടും മനസ് നിറഞ്ഞ കാഴ്ചകള്‍. ആ നായകുട്ടനും ഒത്തിരി ഇഷ്ടമായി. ഈ സ്‌നേഹം എന്നും ഇതുപോലെ നില്‍ക്കട്ടെ. എന്നും ആരാധകര്‍ പറയുന്നു.

  ഭർത്താവും കുഞ്ഞുങ്ങളും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു; സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് മാധുരി ദീക്ഷിത്

  സ്വന്തം സുജാതയിലെ നായികയായ സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചന്ദ്രയാണ്. ആദം ജോണ്‍ എന്ന നായക കഥാപാത്രത്തിലൂടെ ടോഷും സീരിയലിന്റെ ഭാഗമായി. സീരിയലില്‍ ആദവും സുജാതയും വിവാഹം കഴിച്ചേക്കും എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് കഥ മാറുകയായിരുന്നു. ആ സമയത്ത് തന്നെ താരങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ വിവാഹിതരായി. ഇന്റര്‍കാസ്റ്റ് വിവാഹം ആയിരുന്നെങ്കിലും വീട്ടുകാരുടെ പൂര്‍ണ സമ്മതം ഉണ്ടായിരുന്നതായിട്ടാണ് ഇരുവരും പറഞ്ഞത്.

  താരങ്ങളുടെ വീഡിയോ കാണാം

  English summary
  Swantham Serial Fame Chandra Lakshman And Hubby Tosh Christy's Honeymoon Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X