For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് 19 ദിവസമേ നിന്നുള്ളു എന്ന വാര്‍ത്ത ഇപ്പോഴും വരും; 10 വര്‍ഷം മുൻപുള്ള കഥയെന്ന് രചന നാരായണൻകുട്ടി

  |

  നൃത്തവും അഭിനയവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്ന നടിമാരിലൊരാളാണ് രചന നാരായണന്‍കുട്ടി. അഭിനയത്തിലെ തുടക്ക കാലത്ത് ഹാസ്യ കഥാപാത്രങ്ങള്‍ളാണ് നടി ചെയ്തിരുന്നത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് എത്തിയതോടെ ജനപ്രീതിയും ലഭിച്ചു. ഏറ്റവും പുതിയതായി മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയിലാണ് നടി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില രുക്മിണി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് കൈയ്യടി വാങ്ങിക്കാനും രചനയ്ക്ക് സാധിച്ചു.

  ആറാട്ടിന്റെ വിശേഷങ്ങളുമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇപ്പോള്‍ പ്രണയമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയും ആദ്യ വിവാഹത്തെ കുറിച്ച് ഇപ്പോഴും വാര്‍ത്തകള്‍ വരുന്നതിനെ പറ്റിയുമൊക്കെ നടി സംസാരിച്ചു. രചനയുടെ വാക്കുകളിങ്ങനെയാണ്...

  'ഉള്ളിലുള്ള പ്രണയം എന്നാണ് പരസ്യപ്പെടുത്തുക എന്നായിരുന്നു അവതാരക രചനയോട് ചോദിച്ചത്. ' അത് വെളിപ്പെടുത്താന്‍ ഒന്നുമില്ല. എന്റെ പ്രണയം എന്നും നൃത്തത്തോട് മാത്രമാണ്' എന്ന് നടി മറുപടി കൊടുക്കുകയും ചെയ്തു. അതൊന്നും ആയിട്ടില്ല. അതിന്റെ സമയം ആയില്ലെന്നും രചന പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് നമുക്കത് പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് 'ചിലത് നമ്മള്‍ ഉള്ളില്‍ വെച്ച് നടക്കുന്നതാണ്. അതിനൊരു രസമുണ്ട്. ഞാനത് ആസ്വദിക്കുന്ന ആളാണ്' എന്നും രചന സൂചിപ്പിച്ചു.

  രചന നാരയണന്‍കുട്ടി എന്ന പേരിന് പിന്നിലെ കാര്യവും നടി സൂചിപ്പിച്ചു. ആദ്യമൊക്കെ എം രചന എന്നായിരുന്നു പേര്. അമ്മയുടെ വീട്ടുപേര് ചേര്‍ന്നാണ് അങ്ങനെ പേരിട്ടത്. പിന്നീട് പലയിടങ്ങളിലും പേരും അച്ഛന്റെ പേരും ചോദിക്കുമ്പോള്‍ അതായിരിക്കും ഇനിഷ്യല്‍ എന്ന് വിചാരിച്ച് അങ്ങനെ കൂട്ടിചേര്‍ക്കും. എനിക്കെന്നും അച്ഛന്റെ പേര് എന്റെ പേരിനൊപ്പം ചേര്‍ക്കുന്നതാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് രചന നാരായണന്‍കുട്ടി എന്ന പേരില്‍ തന്നെ തുടരുന്നതെന്നും നടി പറയുന്നു.

  മുപ്പത് വര്‍ഷം മുന്‍പ് ലാലു അലക്‌സിന് സംഭവിച്ച കാര്യമാണ്; ഇപ്പോള്‍ നടന്നത് പോലെയത് വന്നുവെന്ന് പേളി മാണി

  വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കുറച്ച് കാലം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്. ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും.

  വിജയിയുടെ അമ്മയായി അഭിനയിക്കണം; മകന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് സീരിയല്‍ നടി രേഖ രതീഷ്

  ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും. നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ എപ്പോഴെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നുവെന്നും നടി പറയുന്നു.

  ചതിക്കപ്പെട്ട പ്രണയത്തെ പോലും പകയാക്കാതെ കവിതയാക്കുന്നവര്‍; കോരിചൊരിഞ്ഞ സ്‌നേഹത്തിന് നന്ദിയെന്ന് സായി വിഷ്ണു

  തീര്‍ഥാടനം എന്ന സിനിമയിലൂടെ 2001 ലാണ് രചന നാരയണന്‍കുട്ടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്ന് രണ്ട് സിനിമകളഇല്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. 2013 ലാണ് ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ റോളിലെത്തി രചന തരംഗമാവുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി. സിനിമയിലെത്തുന്നതിന് മുന്‍പ് 2011 ലാണ് രചന അരുണ്‍ സദാശിവന്‍ എന്നയാളുമായി വിവാഹിതയാവുന്നത്. അറേഞ്ച്ഡ് വിവാഹം ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് 19 ദിവസത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു.

  English summary
  Rachana Narayanankutty Revealed Her First Marriage And How She Beat Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X