»   » തകര്‍പ്പന്‍ ചെയ്‌സിനുശേഷം കത്തുന്ന ലോറിയും മറികടന്ന് പ്രഭാസ് മഹീന്ദ്രയില്‍ നിന്നിറങ്ങുന്നു!!

തകര്‍പ്പന്‍ ചെയ്‌സിനുശേഷം കത്തുന്ന ലോറിയും മറികടന്ന് പ്രഭാസ് മഹീന്ദ്രയില്‍ നിന്നിറങ്ങുന്നു!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം പ്രഭാസ് കത്തി ജ്വലിച്ച് കൊണ്ട് വീണ്ടും സ്‌ക്രീനില്‍. തകര്‍പ്പന്‍ ചെയ്‌സിനും ഫൈറ്റിനുശേഷം കത്തുന്ന ലോറിയും മറികടന്ന് തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് മഹീന്ദ്രയില്‍ നിന്ന് സ്റ്റൈലായി ഇറങ്ങുന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം പ്രഭാസ് സ്‌ക്രീനില്‍ എത്തുമ്പോള്‍ കത്തി ജ്വലിക്കണമല്ലോ. അതൊരു ചെറിയ പരസ്യ ചിത്രത്തിലാണെങ്കിലും.

സിനിമയുടെ രംഗമല്ല ഇവിടെ കാണുന്നത്. മഹീന്ദ്രയുടെ പുതിയ പരസ്യത്തിലൂടെയാണ് പ്രഭാസ് കിടിലന്‍ ലുക്കില്‍ എത്തുന്നത്. ഇതു ശരിക്കും പരസ്യമാണോ എന്നു തോന്നിപ്പോകാം. ഒരു സിനിമയുടെ രംഗം പോലെ ചിത്രീകരിച്ചിരിക്കുകയാണ് പരസ്യം. പ്രഭാസ് അഭിനയിച്ചതു കൊണ്ടാവാം, ആക്ഷന്‍ രംഗങ്ങളിലൂടെ പരസ്യം എത്തിയത്.

prabhas

മഹീന്ദ്ര ടിയുവി 300ന്റെ പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഹീന്ദ്രയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രഭാസ് ഇപ്പോള്‍. ഒരു കുട്ടിയെ രക്ഷിക്കുന്നതും അതിനുശേഷമുണ്ടാകുന്ന സംഘട്ടനങ്ങളും ഫൈറ്റും മറികടന്ന് നായകന്‍ സ്റ്റൈലായി കാറില്‍ നിന്നും ഇറങ്ങുന്നു. ബോളിവുഡ് സംവിധായകന്‍ പര്‍വേസ് ഷെയിക്കാണ് പരസ്യം ഒരുക്കിയത്.

English summary
Watch the action packed TV Ad of the new Mahindra TUV300 starring Prabhas of Baahubali fame.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X