For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കാത്തത് എന്താണ്? സ്വന്തം സുജാത താരം ചന്ദ്ര ലക്ഷ്മണിന്‌റെ മറുപടി

  |

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയാണ് ചന്ദ്രാ ലക്ഷ്മണ്‍. സ്വന്തം പരമ്പരയിലെ സാന്ദ്ര നെല്ലിക്കോടന്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട റോളാണ്. സിനിമയിലും സീരിയലിലും ഏകദേശം ഒരേ സമയമാണ് നടി സജീവമായത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നായികയായും സഹനടിയായുമെല്ലാം ചന്ദ്രാ ലക്ഷ്മണ്‍ അഭിനയിച്ചു. നിലവില്‍ സൂര്യ ടിവിയിലെ സ്വന്തം സുജാത പരമ്പരയിലൂടെ ആണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മികച്ച പ്രതികരണം നേടിയാണ് പരമ്പര മുന്നേറികൊണ്ടിരിക്കുന്നത്.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  ചന്ദ്രാ ലക്ഷ്മണിനൊപ്പം നടന്‍ കിഷോര്‍ സത്യയും സ്വന്തം സുജാതയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുജാത, പ്രകാശന്‍ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച പരമ്പരയാണ് സ്വന്തം സുജാത. ഒരിടവേളയ്ക്ക് ശേഷമാണ് സ്വന്ത സുജാതയിലൂടെ ചന്ദ്ര ലക്ഷ്മണ്‍ അഭിനയ രംഗത്ത് സജീവമായത്. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി.

  ഈ ലോകത്ത് സോള്‍വ് ചെയ്യാന്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ട്. ഇതൊക്കെ ഒരു പ്രശ്‌നമാണോ എന്ന് ചന്ദ്രാ ലക്ഷ്മണ്‍ ചോദിക്കുന്നു. ഞാന്‍ കല്യാണത്തിന് എതിരൊന്നും അല്ല, എനിക്ക് ഫാമിലി ഇഷ്ടമാണ്. പക്ഷേ ഞാന്‍ എന്‌റെ സമയം എടുക്കുന്നു. ഞാന്‍ എന്‌റെ ഒരു ഫ്‌ളോയില്‍ അങ്ങ് പോവട്ടെ എന്ന് തീരുമാനിച്ചതാണ്. ഫ്രണ്ട്‌സ് ഒകെ കല്യാണം കഴിച്ചു. അപ്പോ ഞാനും കല്യാണം കഴിക്കണം എന്ന പ്രഷറൊന്നും എനിക്ക് ഇല്ല, എന്‌റെ അച്ഛനും അമ്മയും അത് തരാറുമില്ല, നടി പറയുന്നു.

  പിന്നെ ഈ സമൂഹം പറയുന്നത് അനുസരിച്ച് ഞാന്‍ എല്ലാം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്യത്തൊന്നുമില്ല. അത് കുറെ പേര്‍ക്ക് പ്രഷറുണ്ട്. പക്ഷേ ഞാന്‍ അതേകുറിച്ച് വ്യാകുലപ്പെടാറില്ല. എന്നും നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് കല്യാണത്തെ കുറിച്ച്. നേരിടുന്നു എന്ന് പറയുന്നില്ല. അവര് ചോദിക്കുന്നത് അവരുടെ പ്രശ്‌നം. ഞാന്‍ മറുപടി പറയാത്തത് എന്‌റെ ചോയ്‌സ്. അപ്പോ എന്‌റെ സന്തോഷകരമായ സ്ഥലത്ത് ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സീരിയലുകളിലും നടി വേഷമിട്ടിരുന്നു. സ്വന്തം, മേഘം, കോലങ്കള്‍, കാതലിക്ക നേരമില്ലൈ തുടങ്ങിയ സീരിയലുകളെല്ലാം ചന്ദ്ര ലക്ഷ്മണിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ മനസെല്ലാം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി നടി.

  ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് ​താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

  ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം v/s താരാദാസ്, കാക്കി ഉള്‍പ്പെടെയുളള മലയാള സിനിമകളിലും അഭിനയിച്ചു നടി. വര്‍ഷങ്ങളായി മിനിസ്‌ക്രീനിലുളള ചന്ദ്ര സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. 2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം. താന്‍ കരിയറില്‍ ചെയ്തിട്ടുളള റോളുകളില്‍ എറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് സുജാതയെന്ന് ചന്ദ്ര ലക്ഷ്മണ്‍ മുന്‍പ് പറഞ്ഞിരുന്നു. പരമ്പരയില്‍ ചന്ദ്ര ലക്ഷ്മണിന്‌റെയും കിഷോര്‍ സത്യയുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ശ്രദ്ധേയമാകാറുണ്ട്.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  Read more about: chandra lakshman
  English summary
  viral: swantham sujatha fame chandra lakshman opens up why she hasn't married yet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X